Home Featured ഇന്ത്യയുടെ ഉരുക്കു വനിത

ഇന്ത്യയുടെ ഉരുക്കു വനിത

0
ഇന്ത്യയുടെ ഉരുക്കു വനിത

ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി,ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രസിഡന്റ്….

1917 നവംബർ 19ന് ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്റുവിന്റെയും കമല നെഹ്റുവിന്റെയും മകളായിട്ടായിരിന്നു ജനനം.. “ഇന്ദിരാ പ്രിയദർശിനി നെഹ്‌റു “അതായിരുന്നു ഇന്ദിരാഗാന്ധിയുടെ മുഴുവൻ പേര്.. ഭാരതത്തിന്റെ ആധുനിക ചരിത്രത്തിലെ ശ്രദ്ധേയരായ വനിതാ ഭരണാധികാരികളിൽ ഒരാളായി കരുതപ്പെടുന്ന ഇവർ ഇന്ത്യയുടെ അഞ്ചാമത്തെ പ്രധാനമന്ത്രിയായിരുന്നു. തന്റെ പിതാവ് ജവഹർലാൽ നെഹ്റുവിന് ശേഷം ഏറ്റവും കൂടുതൽ കാലം രാജ്യം ഭരിച്ച പ്രധാനമന്ത്രിയാണ് ഇന്ദിരാഗാന്ധി. 1966 മുതൽ 1977 വരെയുള്ള കാലഘട്ടത്തിലും പിന്നീട് 1980 മുതൽ മരണം വരെയും നാലു തവണയായി ഇന്ത്യയുടെ പ്രധാനമന്ത്രി പദം അലങ്കരിച്ച വ്യക്തിയാണ് ഇന്ദിരാഗാന്ധി.

1917 നവംബർ 19ന് അലഹബാദിലായിരുന്നു ഇന്ദിര പ്രിയദർശിനി നെഹ്റു എന്ന ഇന്ദിരാഗാന്ധി ജനിച്ചത്. ഇവർ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രമുഖ നേതാക്കളിൽ ഒരാളായിരുന്നു. ഇന്ദിരാഗാന്ധിയുടെ ജീവിതപങ്കാളിയായിരുന്നു ഫിറോസ് ഗാന്ധി. ഇവർക്ക് രണ്ടു കുട്ടികളും ഉണ്ടായിരുന്നു രാജീവ് ഗാന്ധി,സഞ്ജയ് ഗാന്ധി.

ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ ഒരേയൊരു മകളായിരുന്ന ഇന്ദിരാഗാന്ധി 1947 മുതൽ 1964 വരെ അനൗദ്യോഗികമായി പിതാവിന്റെ ഉപദേശക സംഘത്തിന്റെ മുഖ്യ ചുമതല വഹിച്ചിരുന്നു. 1959ൽ കോൺഗ്രസ് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു. ജവഹർലാൽ നെഹ്റുവിന്റെ മരണശേഷം ലാൽ ബഹദൂർ ശാസ്ത്രി മന്ത്രിസഭയിൽ ഒരു കേന്ദ്രമന്ത്രിയായി ഇന്ദിരാഗാന്ധി ചുമതലയേറ്റു. തന്റെ പിതാവിന്റെ സഹോദരി ആയിരുന്ന വിജയലക്ഷ്മി പണ്ഡിറ്റ് മന്ത്രിയാകുന്നതിനെ തടയാനായിട്ടായിരുന്നു ഇന്ദിരാഗാന്ധി, ജവഹർ ലാൽ നെഹ്റു മരണമടഞ്ഞ ഉടനെ തന്നെ മന്ത്രിസഭയിൽ ചേരുവാൻ താല്പര്യം പ്രകടിപ്പിച്ചത് എന്ന് പറയപ്പെടുന്നു. 1966 ലാൽ ബഹദൂർ ശാസ്ത്രിക്ക് ശേഷം ഇന്ത്യയുടെ അഞ്ചാമത്തെ പ്രധാനമന്ത്രിയായും,ആദ്യത്തെ വനിതാ പ്രധാനമന്ത്രിയായും ഇവർ സ്ഥാനമേറ്റു.ഒരു പ്രധാനമന്ത്രി എന്ന രീതിയിൽ തന്റെ കഴിവ് തെളിയിച്ച ആളായിരുന്നു ഇന്ദിരാഗാന്ധി. അധികാര കേന്ദ്രീകരണത്തിന്റെയും കർക്കശമായ പെരുമാറ്റത്തിന്റെയും ഒരു പ്രതീകമായിരുന്നു ഇവർ.

ഇന്ദിരാഗാന്ധിയുടെ ഭരണകാലത്ത് ഇന്ത്യ സാമ്പത്തികവും രാഷ്ട്രീയവും സൈനികവുമായി അത്ഭുതപരമായ വളർച്ച കൈവരിക്കുകയുണ്ടായി.

ഇന്ദിരാഗാന്ധിയുടെ ഭരണസമയത്ത് 1975 മുതൽ 1977വരെ ഇന്ത്യയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയുണ്ടായി ഈ സമയത്ത് അവർ ഒരു ഏകാധിപതിയെ പോലെ പെരുമാറി എന്നാണ് ശത്രുക്കൾ ആരോപിക്കുന്നത്.
ഓപ്പറേഷൻ ബ്ലൂസ്റ്റാർ എന്ന നടപടിയുടെ പരിണിതഫലമായി,സിഖ് വംശജരുടെ അപ്രീതിക്ക് പാത്രമായി തീർന്ന അവർ 31 ഒക്ടോബർ 1984ന് സിഖ് വംശജരായ തന്റെ തന്നെ സുരക്ഷ ഉദ്യോഗസ്ഥരുടെ തന്നെ വെടിയേറ്റു മരണപെട്ടു..

ആയിരം കൊല്ലങ്ങൾക്കിടയിൽ ജീവിച്ച ശ്രേഷ്ഠ വനിതയെ കണ്ടെത്താനായി ബിബിസി നടത്തിയ തെരഞ്ഞെടുപ്പിൽ ഒന്നാമത് തീരെ ഇന്ദിരാഗാന്ധി ആയിരുന്നു ഇംഗ്ലണ്ടിലെ എലിസബത്ത്,മേരി ക്യൂറി, മദർ തെരേസ എന്നിവരെ പിൻതള്ളിയാണ് ഇന്ദിര ഈ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.

ഇന്ത്യയിലെ സ്വാതന്ത്രസമര രംഗം ശക്തി പ്രാപിച്ച നാളുകളിലായിരുന്നു ഇന്ദിര പ്രദർശിനിയുടെ ജനനം. അതുകൊണ്ടുതന്നെ അച്ഛൻ ജവഹർലാൽ നെഹ്റുവിന്റെയും മുത്തച്ഛൻ മോത്തിലാൽ നെഹ്‌റു വിന്റെയും സാമിപ്യം ബാല്യകാലത്ത് ഇന്ദിരക്ക് ലഭിച്ചിരുന്നില്ല. നിത്യേന രോഗങ്ങൾ അലട്ടിയിരുന്ന അമ്മ കമല യോടൊപ്പം തികച്ചും ഏകാന്തവാസമായിരുന്നു ഇന്ദിരയുടേത് എന്ന് പറയാം. സ്വാതന്ത്ര്യസമരവുമായി ഇഴുകി ചേർന്ന കുടുംബമായിരുന്നു അവരുടേത്. കൊച്ചുമകൾ ഇന്ദിരയ്ക്ക് നല്ല വിദ്യാഭ്യാസം നൽകണമെന്നതായിരു ന്നു മുത്തച്ചനായ മോത്തീലാൽ നെഹ്റുവിന്റെ ആഗ്രഹം, അതിനായി അദ്ദേഹം ബ്രിട്ടീഷ് നേതൃത്വത്തിൽ നടക്കുന്ന സിസിലിയ എന്ന സ്കൂളിലാണ് പ്രാഥമിക വിദ്യാഭ്യാസത്തിനായി ചേർത്തത്.. എന്നാൽ കോൺഗ്രസ് അനുഭാവികളുടെ മക്കൾ ബ്രിട്ടീഷ് രാജ് ന് കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കാൻ പാടില്ല എന്നുള്ള കോൺഗ്രസ് ഭരണഘടനാ നിയമം കാരണം ഇന്ദിരക്ക് അവിടെ വിദ്യാഭ്യാസം തുടരാൻ സാധിച്ചില്ല.

പൂനെയിലെ പ്യുപ്പിൾസ് ഓൺ സ്കൂളിൽ നിന്നും സ്കൂൾ വിദ്യാഭ്യാസം കഴിഞ്ഞ് 1933 ഇന്ദിര പല സ്ഥലങ്ങളിലായി ഒന്നിലധികം സ്കൂളുകളിൽ പഠിച്ചു കഴിഞ്ഞിരുന്നു.ഈ സമയത്താണ് ഫിറോസ് ഗാന്ധി ആദ്യമായി ഇന്ദിരാഗാന്ധിയോട് വിവാഹഭ്യർത്ഥന നടത്തുന്നത്.എന്നാൽ ഇന്ദിരയുടെ അമ്മയും ഇന്ത്യയും പ്രായം കുറവാണെന്ന് കാരണത്താൽ ഈ വിവാഹ അഭ്യർത്ഥന തള്ളി കളയുകയായിരുന്നു. തുടരും…….

LEAVE A REPLY

Please enter your comment!
Please enter your name here