Home Education എന്താണ് ശിശു ദിനം ?മലയാളികൾ ശിശു ദിനം ആഘോഷിക്കുന്നതിന്റെ പിന്നിലെ ചരിത്രം എന്ത് ?

എന്താണ് ശിശു ദിനം ?മലയാളികൾ ശിശു ദിനം ആഘോഷിക്കുന്നതിന്റെ പിന്നിലെ ചരിത്രം എന്ത് ?

0
എന്താണ് ശിശു ദിനം ?മലയാളികൾ ശിശു ദിനം ആഘോഷിക്കുന്നതിന്റെ പിന്നിലെ ചരിത്രം എന്ത് ?

1889 നവംബർ 14 നാണ് ഇന്ത്യയുടെ ആദ്യത്തെ പ്രധാന മന്ത്രിയായിരുന്ന ജവഹർലാൽ നെഹ്രുവിന്റെ ജൻമദിനം .കുട്ടികളെ ഏറെ സ്നേഹിച്ചിരുന്ന അദ്ദേഹത്തിന്റെ ജന്മ ദിനമാണ് ശിശു ദിനമായി ആചരിക്കുന്നത് .കുട്ടികളോടുള്ള ഇദ്ദേഹത്തിന്റെ അടുപ്പവും സ്നേഹവും മൂലം ഇദ്ദേഹത്തെ കുട്ടികൾ ”ചാച്ചാജി”’ എന്ന് വിളിക്കുന്നു . തൊപ്പിയും നീണ്ട ജുബ്ബയും അതിലൊരു ചുവന്ന റോസാപൂവും പുഞ്ചിരിക്കുന്ന മുഖവുമുള്ള നെഹ്‌റു കുട്ടികൾക്ക് ഒപ്പം കൂടുതൽ സമയം ചിലവഴിക്കാൻ ആണ് ഇഷ്ടപ്പെട്ടിരുന്നത് . ആഘോഷങ്ങൾ ഏറെ ഇഷ്ടപെടുമ്പോഴും കുട്ടികളാണ് സമൂഹത്തിന്റെ കരുതെന്നു വിശ്വസിച്ചിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം .

കുട്ടികളുടെ ക്ഷേമത്തിനും സ്വാതന്ത്ര്യതിന്നും വിദ്യാഭ്യാസത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുവാനായി സംഘടിപ്പിക്കുന്ന ദിവസമാണ് ശിശുദിനം . നമ്മുടെ രാജ്യത്തെ കുട്ടികൾ അവരുടെ ജീവിതം ആവോളം ആസ്വദിക്കാനും ആരോഗ്യവും സംസ്കാരവുമുള്ള ഉത്തമ പൗരന്മാരായി വളരാനുള്ള അവസരങ്ങളും സാഹചര്യങ്ങളും ഓരോ ശിശുദിനവും പ്രദാനം ചെയ്യുന്നു .

ശിശു ദിനം നമ്മൾ ഒരു ആഘോഷമാക്കുന്നു .ശിശുദിനം കുട്ടികളുടെ ആഘോഷമാണ് .രാജ്യത്തിൻറെ എല്ലാ ഭാഗങ്ങളിലും ഇത് ആഘോഷിക്കുന്നു .

LEAVE A REPLY

Please enter your comment!
Please enter your name here