Home Art കാറിനുള്ളിൽ കിടന്നുറങ്ങിയ സിനിമ -സീരിയൽ താരം വിനോദ് തോമസിനെ മരിച്ച നിലയിൽ കണ്ടെത്തി.

കാറിനുള്ളിൽ കിടന്നുറങ്ങിയ സിനിമ -സീരിയൽ താരം വിനോദ് തോമസിനെ മരിച്ച നിലയിൽ കണ്ടെത്തി.

0
കാറിനുള്ളിൽ കിടന്നുറങ്ങിയ സിനിമ -സീരിയൽ താരം വിനോദ് തോമസിനെ മരിച്ച നിലയിൽ കണ്ടെത്തി.

കോട്ടയം : നടൻ വിനോദ് തോമസിന്റെ മരണത്തിൽ പോലീസിന്റെ പ്രാഥമിക നിഗമനം അനുസരിച്ചു കാർബൺ മോണോക്സൈഡ് ശ്വസിച്ചതാണ് മരണകാരണമെന്ന് പറയപെടുന്നു. കാറിനുള്ളിലിരുന്ന് ഉറങ്ങുന്നതിനിടയിൽ കാറിനുള്ളിൽ നിറഞ്ഞ കാർബൺ മോണോക്സൈഡ് ശ്വസിച്ചതാണ് മരണത്തിനു കാരണം.

പോസ്റ്റ്മോർട്ടം റിപ്പോർട്ടിലാണ് കാർബൺ മോണോക്സൈഡിന്റെ അളവ് കണ്ടെത്തിയത്. കാർബൺ മോണോക്സൈഡിന്റെ അളവ് രക്തത്തിൽ 40 ശതമാനത്തിൽ അധികമായാലാണു മരണം സംഭവിക്കുക.
ഇത് ശ്വസിച്ചാൽ അതിയായ ക്ഷീണം അനുഭവപ്പെടും. ഇതേ തുടർന്നു ഹൃദയസ്തംഭനം ഉണ്ടാകുമെന്ന് ആരോഗ്യവിദഗ്‌ദ്ധർ പറയുന്നു. മോട്ടോർ വാഹന വകുപ്പിന്റെ പരിശോധനയിൽ മാത്രമേ കൂടുതൽ വിവരം ലഭിക്കു എന്നും പോലീസ് അറിയിച്ചു.
ശനിയാഴ്ച വൈകിട്ട് പാമ്പാടി കാളച്ചന്തയിലെ സ്വകാര്യ ബാറിനു സമീപത്തെ പാർക്കിംഗ് ഗ്രൗണ്ടിലാണ് കാറിനുള്ളിൽ വിനോദ് തോമസിന്റെ മൃതദേഹം കണ്ടെത്തിയത്.

ഇതിനു മുൻപും നിരവധി പേർക്ക് ഈ ദുരനുഭവം ഉണ്ടായിട്ടുണ്ട്. എന്താണ് ഇത്തരത്തിലുള്ള അപകടങ്ങൾക്ക് കാരണം?
എങ്ങനെ മുൻകൂട്ടി തിരിച്ചറിയും?

കാറിനുള്ളിൽ A.C ഇട്ട് കിടന്നുറങ്ങുമ്പോ എന്തൊക്കെ ശ്രദ്ധിക്കണം?
എങ്ങനെയാണ് വാഹനത്തിന് ഉള്ളിൽ കാർബൺ മോണോക് സൈഡ് എത്തുന്നത്?


എൻജിനുള്ളിൽ ഇന്ധനം ജ്വലിച്ചാണ് വാഹനങ്ങൾ പ്രവർത്തിക്കുന്നത്. ഇന്ധനം ജ്വലിക്കുന്നത്തിന്റെ ഫലമായി കാർബൺ മോണോക് സൈഡ് ഉൽപാദിപ്പിക്കപെടുന്നു. എന്നാൽ ഓക്സിജന്റെ അളവ് കുറയുമ്പോൾ ഉണ്ടാകുന്നത് കാർബൺ മോണോക്സൈഡുകൾ ആണ്. ഇങ്ങനെഉണ്ടാകുന്ന കാർബൺ മോണോക് സൈഡ് വാഹനത്തിന്റെ എക്സ്ഹോസ് പൈപ്പിലൂടെ അകത്തേക്ക് കയറി. ഉള്ളിൽ ഉള്ള ആളുകൾക്ക് ശ്വാസതടസ്സം ഉണ്ടാകുന്നു. ഇത് മരണകാരണമാകുന്നു.

അയ്യപ്പനും കോശിയും, ഹാപ്പി വെഡിങ്, നത്തോലി ഒരു ചെറിയ മീനല്ല. തുടങ്ങി 16 സിനിമകളിൽ അഭിനയിച്ചു. നാലു സിനിമകളിൽ അഭിനയിക്കാൻ ഇരിക്കെയാണ് മരണം സംഭവിച്ചത്. ചെന്നൈ അടയാർ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് അഭിനയത്തിൽ സ്വർണ മെഡൽ നേടിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here