Home ✅News today കേരളത്തെ വ്യത്യസ്തമാക്കുന്നത് കേരളത്തിന്റെ സമാധാനത്തിന്റെ സാഹോദര്യത്തിന്റെയും സവിശേഷത കൊണ്ടാണ്

കേരളത്തെ വ്യത്യസ്തമാക്കുന്നത് കേരളത്തിന്റെ സമാധാനത്തിന്റെ സാഹോദര്യത്തിന്റെയും സവിശേഷത കൊണ്ടാണ്

0
കേരളത്തെ വ്യത്യസ്തമാക്കുന്നത് കേരളത്തിന്റെ സമാധാനത്തിന്റെ സാഹോദര്യത്തിന്റെയും സവിശേഷത കൊണ്ടാണ്

ലോകത്തിൽ വെച്ച് തന്നെ കേരളത്തെ വ്യത്യസ്തമാക്കുന്നത് കേരളത്തിന്റെ സമാധാനത്തിന്റെ സാഹോദര്യത്തിന്റെയും സവിശേഷത കൊണ്ടാണ്…
കേരളത്തിൽ നിലനിൽക്കുന്ന സൗഹൃദ
അന്തരീക്ഷത്തെ എങ്ങനെയും നിലനിർത്താൻ കഴിവുള്ള പാരമ്പര്യമാണ് കേരളീയർക്കുള്ളത്..
എന്നാൽ കേരളത്തിന്റെ ഈ സാമൂഹിക സാഹചര്യങ്ങളിൽ അസഹിഷ്ണുത ഉള്ളവരുമുണ്ട്.. അവർ കേരളത്തിന്റെ സമാധാന അന്തരീക്ഷത്തെ തകർക്കാൻ ശ്രമിക്കുന്നു.. അവരുടെ അതിക്രമങ്ങളെ എന്തു വില കൊടുത്തും അതിജീവിച്ചു മുന്നോട്ട് പോകും എന്ന്
ഈ യോഗം ഉറപ്പു നൽകുന്നു..

പരസ്പര ആശ്രിതത്വത്തിന്റെയും വിശ്വാസത്തിന്റെയും കൂട്ടായ അതി ജീവനത്തിന്റയും കാലത്തെ അവിശ്വസത്തിന്റെയും അസഹിഷ്ണുതയുടെയും വിഷവിത്തുകൾ വിതച്ചില്ലാതാക്കാനുള്ള ശ്രമത്തെ ശക്തമായി എതിർത്ത് തോൽപ്പിക്കും എന്ന് ഈ യോഗം ഏകദണ്ഡമായി വ്യക്തമാക്കുന്നു… ഊഹാപോഹങ്ങളും കെട്ടുകഥകളും പടർത്തി സമൂഹത്തിൽ സ്പർദ്ധ വളർത്താനും ജനസമൂഹത്തെ ആകെ ചേരി തരിച്ച് പരസ്പരം അകറ്റാനുമുള്ള ഏത് ശ്രമങ്ങളെയും മുളയിലെ തന്നെ നുള്ളാനും ഓരോ വ്യക്തിയും മുൻകൈ എടുക്കണം എന്നും ഈ യോഗം തീരുമാനിച്ചു…

എല്ലാ ജാതിമത വിശ്വാസികൾക്കും അവരുടെ വിശ്വാസങ്ങളിൽ ഉറച്ചുനിൽക്കാനുള്ള സ്വാതന്ത്ര്യമുള്ള സമൂഹമാണ് കേരളത്തിലേത്.. ഭരണഘടനയുടെ മതനിരപേക്ഷത വ്യക്തിസ്വാതന്ത്ര്യം സാമൂഹ്യ സുരക്ഷ തുടങ്ങിയ അടിസ്ഥാന പ്രമാണങ്ങളിൽ ഊന്നി നിൽക്കുന്ന ഈ വിധത്തിലുള്ള സ്വാതന്ത്ര്യത്തിന്റെ പരിരക്ഷയ്ക്ക് അവകാശത്തിന്റെ സംരക്ഷണത്തിന്ന് എല്ലാവിധത്തിലും ഇവിടെ ഉറപ്പുണ്ടാകും…

ഒരു വിശ്വാസപ്രമാണത്തിനെതിരെയും വിദ്വേഷം പ്രചരിപ്പിക്കുന്ന സാഹചര്യം അനുവദിച്ചു കൂടാ. ഒരു വ്യക്തിയെയും ഒരു സമൂഹത്തെയും ഒരു വിശ്വാസ സമൂഹത്തെയും സംശയത്തോടെ കാണുന്ന സ്ഥിതി ഇനി അനുവദിച്ചുകൂടാ.. അത്തരം ചിന്തകൾ ഉണർത്താൻ ശ്രമിക്കുന്ന ശക്തികൾ നാടിന്റെയും ജനതയുടെയും പൊതു ശത്രുക്കളാണ്… എന്നു മനസ്സിലാക്കണം എന്നും ഈ യോഗം വിലയിരുത്തുന്നു. ഈ ചിന്ത സമൂഹത്തിൽ പ്രതിഫലമായ ശ്രമങ്ങൾക്ക് ഓരോ വ്യക്തിയും ഓരോ രാഷ്ട്രീയ പ്രസ്ഥാനവും ഓരോ സംഘടനയും മുന്നോട്ട് ഇറങ്ങണമെന്ന് യോഗം അഭ്യർത്ഥിക്കുന്നു.

ഒറ്റപ്പെട്ട ഏതെങ്കിലും ഒരു സംഭവത്തെ മുൻനിർത്തി കേരളത്തിന്റെ പാരമ്പര്യവും അഭിമാനകരമായ മതനിരപേക്ഷ പാരമ്പര്യ ത്തിനെയും സാംസ്കാരിക പൈതൃകത്തെയും സാമൂഹികമായ വേറിട്ട വ്യക്തിത്വത്തെയും അപകീർത്തിപെടുത്താൻ നടക്കുന്ന ശ്രമങ്ങളെ ഒറ്റപ്പെടുത്താൻ ഒറ്റക്കെട്ടായി നിൽക്കണമെന്ന് ജനങ്ങളോട് ആകെ അഭ്യർത്ഥിക്കുന്നു…

അടിസ്ഥാനരഹിതമായ ആക്ഷേപങ്ങളും ഊഹാപോഹങ്ങളിലും പെട്ടുപോകാതിരിക്കാൻ ജനങ്ങൾ ശ്രദ്ധിക്കണം എന്നും ജാഗ്രത പുലർത്തണമെന്നും ഈ യോഗം അഭ്യർത്ഥിക്കുന്നു.

സമാധാനവും സമുദായ സൗഹൃദവും ഭേദചിന്തകൾക്ക് അതീതമായ മതനിരപേക്ഷ യോജിപ്പും എല്ലാ നിലക്കും ശക്തിപ്പെടുത്തി മുന്നോട്ടുപോകുമെന്നും ഇക്കാര്യത്തിൽ കേരളം ഒറ്റ മനസ്സാണെന്നും ഈ യോഗം ഏകകണ്ഠമായി വ്യക്തമാക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here