Home ✅News today കേരള ടൂറിസം രംഗത്ത് വരാൻ പോകുന്നത് വൻ മാറ്റങ്ങൾ മിഷൻ 2030 : ടൂറിസം മന്ത്രി

കേരള ടൂറിസം രംഗത്ത് വരാൻ പോകുന്നത് വൻ മാറ്റങ്ങൾ മിഷൻ 2030 : ടൂറിസം മന്ത്രി

0
കേരള ടൂറിസം രംഗത്ത് വരാൻ പോകുന്നത് വൻ മാറ്റങ്ങൾ മിഷൻ 2030 : ടൂറിസം മന്ത്രി

തിരുവനന്തപുരം : എല്ലാ മേഖലയെയും പരിഗണിച്ചു കൊണ്ടുള്ള ടുറിസം പദ്ധതി “മിഷൻ 2030” ന്റെ പ്ലാൻ സർക്കാർ അടുത്ത വർഷം നടപ്പാക്കുമെന്ന് ടുറിസം മന്ത്രി പി എ മുഹമ്മദ്‌ റിയാസ് അറിയിച്ചു.

നിലവിൽ സംസ്ഥാനത്തിന്റെ ജിഡിപിയിൽ ടൂറിസത്തിന്റെ സംഭാവന 12 ശതമാനം ആണ് അത് 20 ശതമാനം ആയി വർദ്ധിപ്പിക്കാൻ ഉൾപ്പെടെയുള്ള കാര്യങ്ങളും നിർദ്ദേശങ്ങളും അവതരിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു. കേരളീയം പരിപാടിയുടെ ഭാഗമായി “കേരളത്തിലെ വിനോദ സഞ്ചാര മേഖല” എന്ന സെമിനാറിനെ അഭിസംബോധന ചെയ്തുകൊണ്ട് മന്ത്രി പറഞ്ഞു.

അടുത്തവർഷം മുതൽ ടൂറിസം മേഖലയിൽ സ്വകാര്യ നിക്ഷേപം വൻതോതിൽ പ്രയോജനപ്പെടുത്തുന്ന പദ്ധതികൾ ഉണ്ടാകുമെന്ന് മന്ത്രി പറഞ്ഞു. പൊതു സ്വകാര്യ പങ്കാളിത്തം വർദ്ധിപ്പിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി മന്ത്രി ഇതിനോടൊപ്പം സൂചിപ്പിച്ചു. കേരള ടൂറിസം മേഖലയിൽ സ്വകാര്യ മേഖലയുടെ കൂടെ പങ്കാളിത്തം ആവശ്യം ആണെന്നും എങ്കിൽ മാത്രമേ ആഗോളതലത്തിൽ കേരള ടൂറിസത്തിനുള്ള ഇടം സുസ്ഥിരമാക്കാനാകുവെ ന്നും മന്ത്രി കൂട്ടിച്ചേർത്തു.

സ്വകാര്യ നിക്ഷേപകർക്ക് പുതിയ ആശയങ്ങളും അവസരങ്ങളും ചർച്ച ചെയ്യുന്നതിന് നവംബർ 16 നടക്കുന്ന ടൂറിസം നിക്ഷേപക സംഗമം വഴിയൊരുക്കും. പൊതു സ്വകാര്യ പങ്കാളിത്ത സാധ്യതകൾ പൂർണമായും പ്രയോജനപ്പെടുത്താൻ ഇപ്പോഴും ടൂറിസം മേഖലക്ക് കഴിഞ്ഞിട്ടില്ല. വാഗമണ്ണിലെ ഗ്ലാസ് ബ്രിഡ്ജ് പൊതു സ്വകാര്യ മേഖലയ്ക്ക് ഒരു ഉദാഹരണമാണ്. സ്വകാര്യ നിക്ഷേപത്തിന് വലിയ സാധ്യതയാണ് ടൂറിസം മേഖലയിൽ ഉള്ളത്. 2024 ഹെലി ടൂറിസം ക്രൂയിസ് ടൂറിസവും സ്വകാര്യ കമ്പനികളുടെ പങ്കാളിത്തത്തോടെ ആരംഭിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here