Home Featured ഗോൾഡൻ സ്റ്റേറ്റ് കില്ലർ

ഗോൾഡൻ സ്റ്റേറ്റ് കില്ലർ

0
ഗോൾഡൻ സ്റ്റേറ്റ് കില്ലർ

അയാൾ പുറത്തിറങ്ങുന്നത് രാത്രികാലങ്ങളിലാണ്. വീടുകളുടെ പൂട്ട് പൊളിച്ചു ജനാലുകൾ തകർത്തു അകത്തു കയറി കാണുന്നതെല്ലാം കവർന്നു അയാൾ രക്ഷപ്പെടും. കയ്യിൽ കത്തിയുമായി മുഖത്ത് ഒരു സ്‌കി മാസ്കും ധരിച്ചാണ് അയാളുടെ വരവ്. അതുകൊണ്ടുതന്നെ ഇരകളാരും അയാളെ തിരിച്ചറിഞ്ഞതുമില്ല. ഇരുട്ടിന്റെ മറവിൽ അയാൾ പതിയെ നടക്കും.ആളുകളെ പിന്തുടർന്ന് വീടുകളിൽ കയറി അവരെ ബന്ധനസ്ഥരാക്കി പണവും വിലകൂടിയ വസ്തുക്കളും മോഷ്ടിക്കാൻ ആരംഭിച്ചു. എന്നിട്ടും അയാൾക്കുള്ളിലെ കുറ്റവാളിയുടെ ദാഹം അടങ്ങിയില്ല.അയാളുടെ അക്രമത്തെ പ്രതിരോധിക്കാൻ ശ്രമിച്ചവരെയെല്ലാം അയാൾ അതി ക്രൂരമായി തന്നെ ഉപദ്രവിച്ചു. സ്ത്രീകളെ അതിക്രൂരമായി ബലാത്സംഗം ചെയ്തു. പലരെയും കൊലപ്പെടുത്തി ജീവിതപങ്കാളിയെയും ഉറ്റവരെയും രക്ഷിക്കാൻ ശ്രമിച്ച പല പുരുഷന്മാരും അയാളുടെ കൈകളാൽ കൊല്ലപ്പെട്ടു. ബലാത്സംഗ ചെയ്യപ്പെട്ടവരെയും പോലീസിനെയും ഇയാൾ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തി കൊണ്ടിരുന്നു. പോലീസ് അന്വേഷണവുമായി പറക്കാൻ സംശയത്തിന്റെ പേരിൽ പലരെയും പോലീസ് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്തു ഒന്നും അയാളിലേക്ക് എത്തിയില്ല എന്ന് മാത്രമല്ല ഈ കേസിന് ഒരു തുമ്പും ഉണ്ടായില്ല.

“ഈസ്റ്റ് ഏരിയ റേപ്പിസ്റ്റ്” എന്ന പേരിലാണ് അയാൾ ആദ്യം അറിയപ്പെട്ടിരുന്നത്. പിന്നീട് ” ഗോൾഡൻ സ്റ്റേറ്റ് കില്ലർ “എന്ന പേരിലും അറിയപ്പെടാൻ തുടങ്ങി. 1974 മുതൽ 1986 വരെയുള്ള കാലഘട്ടത്തിൽ കാലിഫോർണിയൽ വിവരണ വിവിധ നഗരങ്ങളിലെ ജനങ്ങളെ വിറപ്പിച്ചുകൊണ്ട് അയാൾ അയാളുടെ നരനായാട്ട് നടത്തിക്കൊണ്ടേയിരുന്നു. പോലീസിന് ഈ കേസിനെ പറ്റി യാതൊരു തുമ്പും ലഭിക്കാതെ വന്നപ്പോൾ പോലീസിനു ഈ കേസ് കെട്ടി പൂട്ടി വയ്ക്കേണ്ടതായി വന്നു. നിയമസംവിധാനങ്ങൾക്ക് അയാളെ ഒന്നും ചെയ്യാനായില്ല.
കാലം പോകേ എല്ലാവരോടും മനസ്സിൽ നിന്നും ഗോൾഡൻ സ്റ്റേറ്റ് കില്ലർ മറവിയിലാണ്ടു. എന്നാൽ നാലു പതിറ്റാണ്ടുകൾക്ക് ശേഷം ഒരിക്കലും പിടികൂടാൻ സാധിക്കില്ല എന്ന് കരുതിയ അയാളുടെ മുഖം നിയമത്തിനു മുന്നിലേക്ക് എത്തി… ആധുനികശാസ്ത്രത്തിന്റെ സഹായത്തോടെയാണ് ഇത് സംഭവിച്ചത്…

1974 മുതലാണ് ഗോൾഡ് സ്റ്റേറ്റ് കില്ലർ തന്റെ കുറ്റകൃത്യങ്ങൾ ആരംഭിക്കുന്നത്. ഇയാളുടെ കൊലപാതകങ്ങളുടെ ആദ്യത്തെ ഇര വൈസേലയിലെ ക്ലോഡ് സ്നെല്ലിങ് എന്ന പ്രൊഫസർ ആയിരുന്നു. മകളുടെ മുന്നിൽ വെച്ചായിരുന്നു ഈ കില്ലർ അയാൾക്ക് നേരെ വെടിയുതിർത്തത്. ഇതിന് എതിർക്കാൻ ശ്രമിച്ച മകളുടെ മുഖത്ത് മൂന്നുതവണ അയാൾ ആവർത്തിച്ച് തൊഴിച്ച ശേഷം രക്ഷപ്പെട്ടു.സാക്രമെന്റോ കൗണ്ടിയായിരുന്നു അടുത്ത മേച്ചിൽ പുറം.
1976 ഇൽ സ്ക്രമെന്റോ കൗണ്ടിയിലെ ഒരുപാട് വീടുകളിൽ ഇയാൾ അതിക്രമിച്ചു കയറി. ഒരുപാട് സ്ത്രീകളെ അതി ക്രൂരമായി ബലാൽസംഘത്തിന് ഇരയാക്കി. കുട്ടികളെ പോലും വെറുതെ വിടില്ല… അതിനൊരു ഉദാഹരണം ആയിരുന്നു… ലൈമാൻ ഷാർലിൻ സ്മിത്ത് ദമ്പതിമാരുടെ മകന്റെ മരണം. ഇതിനു ശേഷം ഇയാൾ മോഷണ ശ്രമത്തിനിടെ കൊലപെടുത്തിയത് 13 പേരെയാണ്.1978 ഇൽ തന്റെ വളർത്തു നായയോട് ഒപ്പം നടക്കാൻ ഇറങ്ങിയ കാറ്റി മഗ്ഗറി – ബ്രയാൻ മഗ്ഗറി ദമ്പതികളെ പിൻതുടർന്ന് ബ്രയാന് നേരെ വെടിഉതിർത്തു.രക്ഷപെട്ടു ഓടാൻ ശ്രമിച്ച കാറ്റിയുടെ തലയുടെ പിൻഭാഗത്ത് വെടിയേറ്റു. വീടുകളിൽ അതിക്രമിച്ചു കയറി, അവിടെ ഉള്ള ആളുകളെ ബന്ധനസ്ഥരാക്കും. എന്നിട്ട് അവിടുത്തെ ആണുങ്ങളുടെ മുന്നിൽ വച്ചു തന്നെ സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും ചെയ്യുമായിരുന്നു.18 വയസുള്ള ജെനേൽ ക്രൂസായിരുന്നു ഇയാളുടെ ഏറ്റവും അവസാനത്തെ ഇരയെന്ന് കരുതപ്പെടുന്നു.1986 ലായിരുന്നു സംഭവം. ബന്ധനസ്ഥയാക്കിയ ശേഷം ജെനേലിനെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുകയായിരുന്നു.

കുപ്രസിദ്ധനായ അമേരിക്കൻ സീരിയൽ കില്ലർ നൈറ്റ്‌ സ്റ്റോക്കറിന്റെ (റിച്ചർഡ് റാമിരേസ് )മോഡസ് ഓപ്പറാണ്ടിയുടേതിന് സമാനമായിരുന്നു ഗോൾഡൻ സ്റ്റേറ്റ് കില്ലറിന്റെതും.അതുകൊണ്ട് തന്നെ നൈറ്റ്‌ സ്റ്റോക്കെറും ഗോൾഡൻ സ്റ്റേറ്റ് കില്ലറും ഒരാളാണെന്ന അനുമാനത്തിൽ പോലീസ് എത്തി ചേർന്നു. പക്ഷേ 1985 ൽ നൈറ്റ്‌ സ്റ്റോക്കർ പോലീസ് കസ്റ്റഡിയിൽ ആയി.ഗോൾഡൻ സ്റ്റേറ്റ് കില്ലർ ചെയ്ത കൊലപാതകങ്ങളുമായി ഇയാൾക്ക് ബന്ധമില്ലെന്ന് പോലീസ് കണ്ടെത്തി. അതോടെ പോലീസ് വീണ്ടും ഇരുട്ടിൽ തപ്പാൻ തുടങ്ങി.

ഒരു തവണ ഇരയാക്കപ്പെട്ടവരെ വീണ്ടും വീണ്ടും പിന്തുടരുന്നതായിരുന്നു ഇയാളുടെ ഒരു രീതി. മറ്റുള്ള ക്രിമിനൽസിൽ നിന്നും വ്യത്യസ്തനായിരുന്നു ഗോൾഡൻ സ്റ്റേറ്റ് കില്ലർ. അതിക്രമങ്ങളെ അതിജീവിച്ച് വരെയും സ്വന്തക്കാരൻ നഷ്ടപ്പെട്ടവരെയും അന്വേഷണ ഉദ്യോഗസ്ഥരെയും അയാൾ ഫോണിൽ നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരുന്നു. 1977 ഇൽ സാക്രമെന്റോയിലെ കൗണ്ടി ഓഫീസിലേക്കാണ് ഇയാളുടെ ആദ്യ കോളത്തുന്നത്. ആ കോളിന്റെ ചുരുക്കരൂപം ഇങ്ങനെയായിരുന്നു. “ഞാൻ ഈസ്റ്റ് സൈഡ് റേപ്പിസ്റ്റ് ആണ്.ഞാൻ അടുത്ത ഇരയെ കണ്ടെത്തിക്കഴിഞ്ഞു. നിങ്ങൾക്ക് എന്നെ പിടികൂടാൻ ആവില്ല”.

അതേ വർഷം തന്നെ ഒരു ക്രിസ്തുമസ് ദിനത്തിൽ അതിക്രമത്തിനു ഇരയായ മറ്റൊരു പെൺകുട്ടിയുടെ വീട്ടിലേക്ക് അയാളുടെ ആശംസകൾ അറിയിച്ചുകൊണ്ടുള്ള ഫോൺവിളി എത്തി. അയാൾ പറഞ്ഞത് ഇങ്ങനെയായിരുന്നു മെറി ക്രിസ്മസ് ഇത് ഞാനാണ് ഈസ്റ്റ് ഏരിയ റേപ്പിസ്റ്റ്. ഇത്രയും പറഞ്ഞു അയാൾ ഫോൺ കട്ട് ചെയ്തു. അതിനുശേഷം 2001 ലാണ് ഇയാളുടെ കോൾ ഇരയെ തേടി അവസാനമായി എത്തിയത്. ബലാത്സംഗത്തിന് ഇരയായ പെൺകുട്ടിയെ വിളിച്ച് ഓർമ്മയുണ്ടോ ആ രാത്രി എന്നായിരുന്നു അയാൾ ചോദിച്ചത്. കഴിഞ്ഞുപോയ ദുരന്തത്തെ മറികടന്ന് പുതിയ ജീവിതത്തിലേക്ക് കാലെടുത്ത് വയ്ക്കുന്ന ഇരകളെ കഴിഞ്ഞതെല്ലാം വീണ്ടും ഓർമിപ്പിച്ച് മാനസികമായി തകർക്കുകയായിരുന്നു ഇയാളുടെ ലക്ഷ്യം.തന്നെ പിടികൂടാൻ ആകാതെ ഇരുട്ടിൽ തപ്പുന്ന പോലീസിനെ വെല്ലുവിളിക്കുന്നതിനും അയാൾ സന്തോഷം കണ്ടെത്തി.

ഡി എൻ എ സാങ്കേതികവിദ്യ വികസിച്ചതോടെ പോലീസിന് ഗോൾഡൻ സ്റ്റേറ്റ് കില്ലർ നടത്തിയ കൊലപാതകങ്ങളെ പരസ്പരം ബന്ധിപ്പിക്കാൻ കഴിഞ്ഞു. എന്നാൽ ക്രൈം പ്രൊഫൈലുകളിൽ അയാളുടെ സാമ്യമുള്ളതൊന്നും കണ്ടെത്താൻ പോലീസിന് സാധിച്ചില്ല ഇതോടെ അന്വേഷണം വീണ്ടും വഴിമുട്ടി.

ഗോൾഡൻ സ്റ്റേറ്റ് കില്ലറിന്റെ കേസ് ഏതാണ്ട് പതിറ്റാണ്ടുകളോളം കാലം അനക്കമില്ലാതെ അങ്ങനെ കിടന്നു. 2016ഇൽ മാധ്യമപ്രവർത്തകനായമിഷേൽ മക്നമാരയാണ് പുനരന്യോഷണത്തിന് ഹേതുവാകുന്നത്. മക്നമാരയുടെ ഒരു ശീലമായിരുന്നു കോൾഡ് കേസുകളെ കണ്ടുപിടിച്ച് ഗവേഷണം നടത്തി ബ്ലോഗ് എഴുതുകയെന്നത്. പൊതുസമൂഹത്തിനിടയിലേക്ക് ഗോൾഡ് കില്ലർ വീണ്ടും അങ്ങനെ ഒരു ചർച്ചയായി കടന്നു വരാൻ ആ ബ്ലോഗ് ഒരു നിമിത്തമായി. അതോടെ കൊലപാതകിയെ പിടികൂടണമെന്ന ആവശ്യം ശക്തമായി. 2016 ൽ എഫ് ബി ഐ ഒരു നോട്ടീസ് പുറപ്പെടുവിച്ചു. ഗോൾഡൻ സ്റ്റേറ്റ് കില്ലറെ പിടികൂടുന്നതിനുള്ള നിർണായകമായ വിവരങ്ങൾ നൽകുന്ന വ്യക്തിക്ക് 50,000 ഡോളർ പ്രതിഫലമായി നൽകും എന്നായിരുന്നു പ്രഖ്യാപനം പുറകെ ചില വിവരങ്ങൾ ലഭിച്ചുവെങ്കിലും പ്രതിയിലേക്ക് എത്താൻ സഹായകമായ ഒന്നും അതിൽ ഇല്ലായിരുന്നു.

പോൾ ഹോൾസിൻ എന്ന ഒരു ഉദ്യോഗസ്ഥന് പ്രതിയെ പിടികൂടണം എന്ന വാശിയുണ്ടായിരുന്നു. അദ്ദേഹം അന്വേഷണ ഉദ്യോഗസ്ഥസംഘത്തിൽ പെട്ട ഒരാളായിരുന്നു.നാലു പതിറ്റാണ്ടുകളായി ഇരകൾപേടിയോടെ കഴിയുകയാണെന്നും, പലർക്കും കൺമുന്നിൽ വച്ച് അവരുടെ പ്രിയപ്പെട്ടവരെ നഷ്ടമായതും, വർഷങ്ങളായി നിയമ വ്യവസ്ഥ അയാൾക്ക് മുന്നിൽ മുട്ടുമടക്കിനോക്കി നിൽക്കുകയാണെന്നും ഇനിയെങ്കിലും നീതി നടപ്പാക്കാൻ സാധിച്ചില്ലെങ്കിൽ അത് ഇരകളോട് ചെയ്യുന്ന ദ്രോഹം ആണെന്നും അദ്ദേഹം കരുതി…

ജനിറ്റിക് ജീനിയോളജി വെബ്സൈറ്റുകൾ രണ്ടായിരത്തിലാണ് ലോകമൊട്ടാകെ ശ്രദ്ധ നേടുന്നത്. വ്യക്തികൾ തമ്മിലുള്ള ബന്ധങ്ങൾ നിർണയിക്കുന്നതിനും, ജനിതക പൊരുത്തങ്ങൾ കണ്ടെത്തുന്നതിനും, ഒരാളുടെ വംശപരമ്പര കണ്ടെത്തുന്നതിനും, ഡി എൻ എ പരിശോധന ഉപയോഗപ്പെടുത്തുന്ന രീതിയാണിത്. തങ്ങളുടെ അകന്ന ബന്ധുക്കളെ കണ്ടെത്തുന്നതിനും ആളുകൾ സ്വമേധയാ ഡി എൻ എ പ്രൊഫൈലുകൾ ഇവിടെ സമർപ്പിക്കും.സമാനമായ പ്രൊഫൈലുകൾ ഇതിലൂടെ കണ്ടെത്താൻ സാധിക്കും. ആയതിനാൽ ഒട്ടേറെ ആളുകൾ ഈ സാധ്യത ഉപയോഗപ്പെടുത്താൻ ആരംഭിച്ചു.ജീനിയോളജി വെബ്സൈറ്റുകൾ കൂടുതൽ ജനപ്രിയമാവുകയും ചെയ്തു.

ജീനിയോളജി വെബ്സൈറ്റുകൾ ഉപയോഗിച്ച് ഗോൾഡൻ സ്റ്റേറെ കണ്ടെത്തുന്നതിന് ഉള്ള സാധ്യതകളെക്കുറിച്ച് അന്വേഷണ ഉദ്യോഗസ്ഥൻ പോൾ ഹോൾസിന്റെ തലയിലാണ് ആദ്യമായി ഐഡിയ ഉദിച്ചത്.

1980 ൽ നടന്ന ഒരു കൊലപാതകത്തെ തുടർന്ന് ഇരയുടെ ശരീരത്തിൽ നിന്നും കണ്ടെടുത്ത ഗോൾഡൻ സ്റ്റേറ്റ് കില്ലറിന്റെ ഡി എൻ എ, ജി ഇ ഡി മാച്ച് എന്ന വെബ്സൈറ്റിൽ നൽകി.2010ൽ ആരംഭിച്ച വെബ്സൈറ്റിൽ ഏകദേശം 10 ലക്ഷത്തോളം സാമ്പിൾ അവരുടെ ഡേറ്റായിൽ അക്കാലത്ത് ഉണ്ടായിരുന്നു. നൽകിയ സാമ്പിളുമായി സാമ്യമുണ്ടായിരുന്ന ഇരുപതോളം ഡിഎൻഎ പ്രൊഫൈലുകൾ ഇതിലൂടെ കണ്ടെത്താനായി.

ഈ 20 പേർ കൊലയാളിയുടെ ബന്ധുക്കൾ ആയിരിക്കാം എന്ന നിഗമനത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥർ എത്തിച്ചേർന്നത്. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിൽ അവർ ഒരു ഫാമിലി ട്രീ രൂപീകരിച്ചു. ഇവരെയെല്ലാം പരസ്പരം ബന്ധിപ്പിക്കുന്നത് 1800 ൽ ജീവിച്ചിരുന്ന ഒരു പൊതുപൂർവികനിലാണ്..
ഇതിൽ നിന്നും അന്വേഷണ ഉദ്യോഗസ്ഥർ രൂപീകരിച്ച ഫാമിലി ട്രിയിൽ ആകെ ആയിരത്തോളം അംഗങ്ങളാണ് ഉണ്ടായിരുന്നത്. അതിൽ നിന്നും കില്ലറുടെ പ്രായവുമായി ഒത്തുപോകുന്നവരുടെ പട്ടിക അവർ തയ്യാറാക്കി. അതിൽ ആർക്കാണ് അക്കാലത്ത് അക്രമം നടന്ന പ്രദേശങ്ങളുമായി ബന്ധമുള്ളതെന്ന് പരിശോധിച്ചു. ഏറ്റവും ഒടുവിലായി പട്ടികയിൽ അവശേഷിച്ചത് രണ്ടാളുകളാണ് അവരിൽ ഒരാളാണ് കൊലപാതകി.പക്ഷേ അത് ഉറപ്പിക്കണം എങ്കിൽ രണ്ടുപേരുടെയും ഡിഎൻഎ സാമ്പിളുകൾ പരിശോധനയ്ക്ക് വിധേയമാക്കേണ്ടതുണ്ട്. അതിൽ ഒരാളുടെ ഡിഎൻഎ സാമ്പിൾ കുടുംബാംഗങ്ങൾ വഴി തരപ്പെടുത്തി പരിശോധിച്ചപ്പോൾ അയാളും ഈ ലിസ്റ്റിൽ നിന്നും പുറത്തായി. ബാക്കിയായ ആ ഒരാൾക്ക് പിറകെ പോലീസ് യാത്ര തുടങ്ങി. വഴിയരികിൽ നിർത്തിയിട്ടിരുന്ന അയാളുടെ കാറിൽ നിന്ന് അന്വേഷണ ഉദ്യോഗസ്ഥൻ ഡിഎൻഎ സാമ്പിൾ സംഘടിപ്പിച്ചു അതിന്റെ പരിശോധനാഫലം വന്നതോടെ നാലു പതിറ്റാണ്ടുകൾ നീണ്ട കേസന്വേഷണത്തിന് തിരശീല വീണു.അയാൾ ആയിരുന്നു 73 വയസ് വയസ്സുകാരനായ ജോസഫ് ജെയിംസ് ഡീ ആഞ്ജലോ…

ന്യൂയോർക്കിലെ ബാത്തിലായിരുന്നു 1945 ജോസഫ് ജെയിംസ് ഡി ആൻജെലോയുടെ ജനനം. ഇദ്ദേഹത്തിന്റെ പിതാവ് അമേരിക്കൻ സൈന്യത്തിലെ ഉദ്യോഗസ്ഥൻ ആയിരുന്നു മാതാവ് വീട്ടമ്മയും. തന്റെ ബാല്യകാലത്ത് സഹോദരിമാരിൽ ഒരാളെ രണ്ടാളുകൾ ബലാത്സംഗം ചെയ്യുന്നതിന് സാക്ഷ്യം വഹിക്കേണ്ടി വന്നുവെന്നാണ് പറയപ്പെടുന്നത്. മാതാപിതാക്കൾ കുട്ടികളെ ഉപദ്രവിക്കുന്നതും പതിവായിരുന്നു എന്നും ഡി ആൻജെലോയുടെ സഹോദരി വെളിപ്പെടുത്തിയിട്ടുണ്ട്.. മൃഗങ്ങളെ ഉപദ്രവിക്കുന്നതും കൊല്ലുന്നതിനും അയാൾ ആനന്ദം കണ്ടെത്തിയിരുന്നു കൂടാതെ മോഷണ കുറ്റത്തിന് ഒരുപാട് തവണ പിടിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ സംഭവങ്ങൾ ഒത്തുതീർപ്പാക്കിയതിനാൽ ഇയാൾക്ക് നിയമനടപടികൾ നേരിടേണ്ടി വന്നില്ല.

1970 ഡി ആഞ്ചലോ ബോണി ജീൻ എന്ന യുവതിയുമായി കോളേജ് പഠന സമയത്ത് പ്രണയത്തിലായി. വിവാഹ നിശ്ചയത്തെ തുടർന്ന് ഒരു വർഷത്തിനുശേഷം ഗാർഹിക പീഡനം മൂലം ഇയാളുമായുള്ള ബന്ധം ബോണി അവസാനിപ്പിച്ചു. ഷാരോൺ മെറി എന്ന യുവതിയെ 1973ല്‍ വിവാഹം ചെയ്തു അവർക്ക് മൂന്നു കുട്ടികൾ ജനിക്കുകയും ചെയ്തു.

സംഗതി എന്തെന്നാൽ എക്സ്പീലി പോലീസ് മോഷണക്കുറ്റി വിഭാഗത്തിൽ 500 ഉദ്യോഗസ്ഥനായിരുന്നു ഇയാൾ എന്നുള്ളതാണ് 1973ല്‍ സർവീസിൽ ചേർന്ന് ഇദ്ദേഹം 1978ല്‍ അബണിൽലേക്ക് മാറ്റം കിട്ടി. അവിടെ വെച്ചാണ് സൂപ്പർമാർക്കറ്റിൽ നിന്നും ചുറ്റിക മോഷ്ടിച്ചതിന് പിടിക്കപ്പെടുന്നത്, തുടർന്ന് ഡി ആഞ്ചലോയെ പോലീസിൽ നിന്ന് പിരിച്ചുവിട്ടു. ആ കാലഘട്ടത്തിൽ മേലുഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയതിനും ഇയാൾക്കെതിരെ കേസുണ്ട്. പോലീസ് സർവീസിൽ ഇരിക്കുന്ന കാലഘട്ടത്തിൽ തന്നെ ഇദ്ദേഹം തന്റെ കുറ്റകൃത്യങ്ങൾ ആരംഭിച്ചിരുന്നു. ജോലി നഷ്ടപെട്ട ശേഷം കുറ്റകൃത്യങ്ങൾ ചെയ്യുന്നത് രൂക്ഷമാക്കി.ഒരു പോലീസ് ഉദ്യോഗസ്ഥനായ അയാളെ ആരും സംശയിച്ചിരുന്നില്ല.
മോഷണത്തിൽ തുടങ്ങിയ ഇയാൾ പിന്നീട് ബലാത്സംഗത്തിലേക്കും കടന്നു. അതിനുശേഷം അതിക്രൂരമായ കൊലപാതകങ്ങളിലേക്കും ഇയാൾ ശ്രദ്ധ തിരിച്ചു. കൊലപാതകിയെന്നു സംശയിക്കുന്ന ആളുടെ രേഖ ചിത്രങ്ങൾ പുറത്തുവിട്ടിരുന്നുവെങ്കിലും അതിലൊന്നും ഡി ആജ്ഞാലോ കുടുങ്ങിയില്ലായിരുന്നു. 1980കൾക്ക് ശേഷം ഡീ ആഞ്ജലോ എന്ത് ചെയ്തിരുന്നു എന്നതിന് കൃത്യമായ ഉത്തരങ്ങളില്ല. ഡിഎൻഎ തെളിവിന്റെ പിൻബലത്തിൽ അയാളെ അറസ്റ്റ് ചെയ്യുമ്പോൾ അയാൾ മകൾക്കും പേരക്കുട്ടിക്കും ഒപ്പമായിരുന്നു താമസം. 1991 മുതൽ ഭാര്യ ഇയാളിൽ നിന്നും പിരിഞ്ഞു താമസിക്കുക ആയിരുന്നു.2018 ൽ ഏപ്രിൽ 24 ന്,അറസ്റ്റിലായ അതേ വർഷം ഇയാളിൽ നിന്നും ഭാര്യ വിവാഹം ഔദ്യോഗികമായി വേർപ്പെടുത്തുകയും ചെയ്തു.

അറസ്റ്റിലായി ഡീ ആജ്ഞലോ അധികം വൈകാതെ തന്നെ പോലീസിനോട് തന്റെ കുറ്റസമ്മതം നടത്തി. “തന്റെ ഉള്ളിൽ ജെറി എന്നൊരു വ്യക്തി ഉണ്ടെന്നും അയാളുടെ പ്രേരണയിലാണ് കൊലപാതകങ്ങൾ അടക്കമുള്ള കുറ്റകൃത്യങ്ങൾ ചെയ്തത് എന്നുമായിരുന്നു അവകാശവാദം.ജെറിയെ ജീവിതത്തിൽ നിന്നും ഒഴിവാക്കാനുള്ള കരുത്ത് എനിക്കുണ്ടായിരുന്നില്ല.അയാൾ എന്റെ ശരീരത്തിന്റെ ഭാഗമായിരുന്നു.ജെറി പറഞ്ഞതുപോലെ ഞാൻ എല്ലാം അനുസരിക്കുകയായിരുന്നു. ജെറി പോയപ്പോൾ എന്റെ ജീവിതം സന്തോഷകരമായി. പക്ഷേ അപ്പോഴേക്കും ഞാൻ ഒരുപാട് തെറ്റുകൾ ചെയ്തു കഴിഞ്ഞിരുന്നു. “എന്ന് അയാൾ പറഞ്ഞു.

വിചാരണകൾക്കൊടുവിൽ ഡി ആഞ്ജലോ 13 കൊലപാതക കേസുകളിൽ കുറ്റം സമ്മതിച്ചു. ബലാത്സംഗം,മോഷണം എന്നിവക്ക് ഇടയിൽ സംഭവിച്ച കൊലപാതകങ്ങളുടെ ഉത്തരവാദിത്വവും അദ്ദേഹം ഏറ്റെടുത്തു.

2020 ഓഗസ്റ്റ് 21ന് കോടതി ശിക്ഷ വിധിച്ചു. പരോളിന് സാധ്യതയില്ലാത്ത 12 ജീവപര്യന്തം അതായിരുന്നു ശിക്ഷ.
” ഞാൻ വേദനിപ്പിച്ച എല്ലാവർക്കും മാപ്പ് “എന്നത് മാത്രമായിരുന്നു വിധി കേട്ടതിനു ശേഷം ഡി ആഞ്ചലോ ജൂറിക്ക് മുന്നിൽ പറഞ്ഞത്. ഇന്ന് അദ്ദേഹം കാലിഫോർണിയ സ്റ്റേറ്റ് പ്രിസൺ താൻ ചെയ്ത കൊടും ക്രൂരതകളുടെ ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. 40 വർഷകാലം നാടിനെ ഭീതിയിൽ ആഴ്ത്തിയ ഈ കൊടും കുറ്റവാളി ശിഷ്ട കാല ജീവിതം ജയിലിനുള്ളിൽ കഴിച്ചു കൂട്ടുന്നു…

LEAVE A REPLY

Please enter your comment!
Please enter your name here