Home News india ഫണ്ട് വിവരം പൗരന്മാർ അറിയേണ്ട..

ഫണ്ട് വിവരം പൗരന്മാർ അറിയേണ്ട..

0
ഫണ്ട് വിവരം പൗരന്മാർ അറിയേണ്ട..

രാഷ്ട്രീയപാർട്ടികൾക്ക് ഫണ്ട് എവിടെ നിന്നാണ് വരുന്നത് എന്നറിയാൻ പൗരന്മാർക്ക് അവകാശമില്ലെന്ന് കേന്ദ്രം. ഇലക്ട്രൽ ബോണ്ട് പദ്ധതിയുടെ നിയമ സാധ്യത ചോദ്യം ചെയ്തുള്ള ഹർജികളിൽ അറ്റോണി ജനറൽ ആർ.വെങ്കിട്ടരമണി സുപ്രീംകോടതിയിൽ ഫയൽ ചെയ്ത സത്യവാങ് മൂലത്തിലാണ് കേന്ദ്രസർക്കാർ വാദം. ഭരണഘടനയുടെ 19 (1) അനുച്ഛേദമനുസരിച്ച് രാഷ്ട്രീയപാർട്ടികളുടെ ഫണ്ടു വിശദാംശങ്ങൾ അറിയാൻ പൗരന്മാർക്ക് അവകാശമില്ലെന്ന് വെങ്കിട്ടരമണി പറഞ്ഞു.

ഇലക്ട്രിക് ബോണ്ടുമായി ബന്ധപ്പെട്ട ഹർജികളിൽ ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡൻ അധ്യക്ഷനായ ഭരണഘടന ചൊവ്വാഴ്ച വാദം ആരംഭിക്കാനിരിക്കുമ്പോഴാണ് അറ്റോർണി ജനറൽ വാദങ്ങൾ എഴുതി നൽകിയത്…പൗരന്മാർക്ക് എന്തും ഏതുമറിയാനുള്ള അവകാശത്തിൽ നിയന്ത്രണമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. തിരഞ്ഞെടുപ്പ് ഫണ്ട് പദ്ധതിപ്രകാരം നൽകുന്ന ഏതൊരു രഹസ്യമായി വയ്ക്കാനുള്ള അവകാശമുണ്ട്. ഇത് ഭരണഘടനയുടെ അറിയാനുള്ള അവകാശത്തിന് എതിരല്ലെന്ന് അദ്ദേഹം പറഞ്ഞു. സ്ഥാനാർത്ഥികളുടെ ക്രിമിനൽ പശ്ചാത്തലം അറിയാൻ പൗരന്മാർക്ക് അവകാശമുണ്ടെന്ന് കോടതി ഉത്തരവുണ്ടെങ്കിലും, അത് പ്രകാരം പാർട്ടികളുടെ ഫണ്ട് വിവരവും അറിയണമെന്ന വാദം നിലനിൽക്കില്ല എന്നും ആർ.വെങ്കടരമണി അവകാശപ്പെട്ടു.ഇലക്ട്രൽ ബോണ്ട് എന്നത് തിരഞ്ഞെടുപ്പിൽ കള്ളപ്പണത്തിന്റെ ഉപയോഗം തടയുക എന്ന ലക്ഷ്യത്തോടെയാണ്. അംഗീകൃത ബാങ്കിൽ നിന്നും ഇലക്ട്രൽ ബോണ്ട് വാങ്ങി രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവന സ്വീകരിച്ചു 15 ദിവസത്തിനുള്ളിൽ പണമാക്കി മാറ്റിയെടുക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here