Home Celebrity മുംബൈ പോലീസിന് നന്ദി പറഞ്ഞു സണ്ണി ലിയോൺ

മുംബൈ പോലീസിന് നന്ദി പറഞ്ഞു സണ്ണി ലിയോൺ

0
മുംബൈ പോലീസിന് നന്ദി പറഞ്ഞു സണ്ണി ലിയോൺ

മുംബൈ പോലീസിന് നന്ദി പറഞ്ഞു മോഡലും നടിയുമായ സണ്ണി ലിയോൺ .തന്റെ ജോലിക്കാരിയുടെ കാണാതായ മകളെ കണ്ടെത്തിയതിനാണ് താരം പോലീസിന് നന്ദി അറിയിച്ചത് .കഴിഞ്ഞ ദിവസം മുംബയിലെ ജോഗേശ്വരിയിൽ നിന്നുമാണ് ഒൻപത് വയസുള്ള കുട്ടിയെ കാണാതായത് .തന്റെ വീട്ടിലെ സഹായിയുടെ കുട്ടിയെ കാണാനില്ലെന്നും കണ്ടെത്താൻ സഹായിക്കണം എന്നും അഭ്യർത്ഥി ച്ചു നടി സോഷ്യൽ മീഡിയയിൽ ഒരു പോസ്റ്റ് പങ്കു വച്ചിരുന്നു .വ്യാഴാഴ്ച വൈകുന്നേരം മുതൽ ജോഗേശ്വരി വെസ്റ്റിലെ ബെഹ്‌റാം ബാഗിൽ നിന്നുമാണ് കുട്ടിയെ കാണാതായത് .കാണാതായ കുട്ടി അനുഷ്‌ക കിരൺ മോറെയുടെ ചിത്രവും വിവരവും മുംബൈ പോലീസിന്റെയും ബി എം സി യുടെയും ഔദ്യോഗിക അക്കൗണ്ടുകൾ ടാഗ് ചെയ്തുകൊണ്ടായിരുന്നു സണ്ണി ലിയോൺ പോസ്റ്റ് ഇട്ടത് .കുട്ടിയെ കണ്ടെത്തുന്നവർക്ക് 50,000 രൂപ പാരിതോഷികം നൽകും എന്നും നടി കൂട്ടിച്ചേർത്തു .

സണ്ണി ലിയോൺ പോസ്റ്റ് പങ്കുവച്ചു ഒൻപത് മണിക്കൂറിനുള്ളിൽ തന്നെ കുട്ടിയെ കണ്ടെത്താനായി .കുട്ടിയെ തിരികെ കിട്ടിയ സന്തോഷം താരം ഫോട്ടോ സഹിതം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു . സണ്ണി ലിയോൺ സോഷ്യൽ മീഡിയയിൽ കുറിച്ചതിങ്ങനെ “കണ്ടെത്തി …ഞങ്ങളുടെ പ്രാർത്ഥനകൾക്ക് ഉത്തരം കിട്ടി ..ദൈവം വലിയവനാണ് .ദൈവം ഈ കുടുംബത്തെ അനുഗ്രഹിക്കട്ടെ .കുടുംബത്തിന് വേണ്ടി മുംബൈ പോലീസിന് വളരെ അധികം നന്ദി

LEAVE A REPLY

Please enter your comment!
Please enter your name here