Home News india റിക്കവറി ചെയ്ത കാർ തലവേദനയായി

റിക്കവറി ചെയ്ത കാർ തലവേദനയായി

0
റിക്കവറി ചെയ്ത കാർ തലവേദനയായി

എറണാകുളം: തൊമ്മനും മക്കളും ” എന്ന പാറപ്പുറത്തു ക്രെയിൻ സർവീസ് ഉടമ പുത്തൻകുരിശ് വടവുകോട് സ്വദേശിയായ തങ്കച്ചന് ഇപ്പോൾ കാശും പോയി മനസ്സമാധാനവും നഷ്ടപ്പെട്ടുവെന്ന അവസ്ഥയാണ്.പെരുമ്പാവൂർ കണ്ടന്തറയിൽ നിന്ന് അപകടത്തിൽപെട്ട കാർ എറണാകുളം പുല്ലേ പടിയിൽ എത്തിക്കാൻ കഴിഞ്ഞ മാസം നാലിന് വൈകിട്ടോടെയാണ് തങ്കച്ചന് ഒരു ഫോൺകോൾ വന്നത്. കാർ വർക്ക്ഷോപ്പിൽ എത്തിച്ചപ്പോൾ അവിടെ കാറിന്റെ ഉടമ എത്തിയില്ല എന്നുമാത്രമല്ല സർവീസ് ചാർജ് നൽകിയില്ല. ഈ കാർ ഇപ്പോൾ സ്വന്തം വീട്ടിലെത്തിച്ചു ആ കാറിന് കാവൽ ഇരിക്കുകയാണ് തങ്കച്ചൻ. ഈ കാർ എടുത്തതിന് തെളിവുണ്ട് കൊടുക്കാനും പറ്റിയിട്ടില്ല. രാത്രി ആരെങ്കിലും കാർ എടുത്തുകൊണ്ടു പോയാൽ താൻ പെട്ടുപോകും എന്നാണ് തങ്കച്ചൻ പറയുന്നത്.

സംഭവിച്ചത് ഇങ്ങനെ…വോൾസ് വാഗൻ പോളോ കാർ അപകടത്തിൽപ്പെട്ടുവെന്നും കാർ എറണാകുളത്ത് പുല്ലേപ്പടിയിലെ വർക്ക് ഷോപ്പിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് ഒരാൾ വിളിച്ചത്.4000 രൂപ ചാർജ് പറഞ്ഞു കണ്ടന്തറയിൽ നിന്നുംവാഹനം ക്രെയിനിൽ പൊക്കി രാത്രി എട്ടുമണിയോടെ പുല്ലേപ്പടി വർക്ഷോപ്പിൽ എത്തിച്ചു. എന്നാൽ വാഹന ഉടമയോ ബന്ധപ്പെട്ടവരോ അവിടെ എത്തിയില്ല എന്നു മാത്രമല്ല വിളിച്ചയാളുടെ ഫോണിൽ വിളിച്ചിട്ട് എടുത്തുമില്ല.രാത്രി 11 മണിവരെ ഉടമയെ കാത്തിരുന്നു തുടർന്ന് നിരന്തരമായി അവരെ വിളിച്ചെങ്കിലും ഫോണെടുത്തില്ല. വർക്ക്‌ ഷോപ്പുടമ ക്രെയിൽ ചാർജ് തരില്ല എന്നും തീർത്തു പറഞ്ഞു. ഫോൺ വിളിച്ചിട്ട് എടുക്കാതെയും വാഹനവുമായി ബന്ധപെട്ട ആളുകളെ കാണാതെയുമായപ്പോൾ തങ്കച്ചൻ ശെരിക്കുംപെട്ടു.തുടർന്ന് പുത്തെൻകുരിശ് പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.

അത് ആലുവയിലുള്ള ഒരു പ്രവാസിയുടെ കാർ ആണെന്നും, അദ്ദേഹം ആ കാർ വിറ്റിട്ട് വർഷങ്ങളായെന്നും പോലീസ് അന്വേഷണത്തിൽ തെളിഞ്ഞു. നാളുകളായി ഇൻഷുറൻസ് എടുക്കാതെയാണ് ആ കാർ ഓടിച്ചിരുന്നത് എന്നും കണ്ടെത്തി. പോലീസും നിരന്തരം വിളിച്ചിട്ടും ആരും എത്തിയില്ല തുടർന്ന് കാറിന്റെ ഇപ്പോഴത്തെ ഉടമയെയും അപകടകാരണവും കണ്ടെത്താൻ പ്രത്യേകം പോലീസ് സംഘത്തെ പുത്തൻകുരിശ് പോലീസ് ഇൻസ്പെക്ടർ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇതോടെ തങ്കച്ചന് ഫോണിൽ ഭീഷണിയും വന്നു.വിവരം പുറത്ത് അറിയിച്ചതിന് തട്ടി കളയു മെന്നാണ് ഭീഷണി. ഇതുവരെ കാറിന്റെ യഥാർത്ഥ ഉടമയെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. കാറിന്റെ യഥാർത്ഥ ഉടമയെത്താത്തതിൽ എന്തോ ദുരൂഹത ഉണ്ടെന്നും തന്റെ പരാതിയിൽ കാര്യക്ഷമമായ അന്വേഷണം വേണമെന്നുമാണ് തങ്കച്ചന്റെ ആവശ്യം.

LEAVE A REPLY

Please enter your comment!
Please enter your name here