Home News india ഇലത്തൂർ ട്രെയിൻ തീവെപ്പ് കേസിലെ പ്രതിക്ക് തീവ്രവാദി സംഘടനകളുമായി ബന്ധമുണ്ടെന്നായിരുന്നു കേന്ദ്ര മന്ത്രിയുടെ പരാമർശം

ഇലത്തൂർ ട്രെയിൻ തീവെപ്പ് കേസിലെ പ്രതിക്ക് തീവ്രവാദി സംഘടനകളുമായി ബന്ധമുണ്ടെന്നായിരുന്നു കേന്ദ്ര മന്ത്രിയുടെ പരാമർശം

0
ഇലത്തൂർ ട്രെയിൻ തീവെപ്പ് കേസിലെ പ്രതിക്ക് തീവ്രവാദി സംഘടനകളുമായി ബന്ധമുണ്ടെന്നായിരുന്നു കേന്ദ്ര മന്ത്രിയുടെ പരാമർശം

കഴിഞ്ഞദിവസം യുവാക്കളെ ഹമാസ് നേതാവിനോട് തടസ്സമില്ലാതെ സംസാരിക്കാൻ അനുവദിച്ചത്തിന്റെ പശ്ചാത്തലത്തിലായിരുന്നു തന്റെ പ്രതികരണം എന്ന് രാജീവ് ചന്ദ്രശേഖർ അറിയിച്ചു.

പിണറായിയുടെ കേരളത്തിൽ തീവ്രവാദ ശക്തികൾ കൂടി വരുന്നു എന്നും ഹമാസ് അനുഭാവികളായ തീവ്രവാദികൾക്ക് സംരക്ഷണം ലഭിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ കളമശ്ശേരി സംഭവത്തിൽ താൻ ഒരു വിഭാഗത്തെയും പരാമർശിച്ചിട്ടില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എം. കെ. മുനീറും, എം. സ്വരാജും ഹമാസിന്റെ തീവ്രവാദത്തെ നിസാരവത്കരിക്കാൻ ശ്രമിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. ഇത്തരം കാര്യങ്ങൾ ഞങ്ങൾ ചൂണ്ടിക്കാട്ടുമ്പോൾ ഞങ്ങൾ വർഗീയവാദികളും പിണറായി ഹീറോയുമായി മാറുന്നു എന്നും അദ്ദേഹം പറഞ്ഞു. തീവ്രവാദികളെ ചൂണ്ടിക്കാട്ടുക എന്നത് വർഗീയവാദമല്ല മറിച്ച് രാജ്യത്തെ പൗരന്റെ കടമയാനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേരളത്തിൽ നിന്നും നിരവധിപേർ ഐഎസിൽ ചേരാൻ പോകുന്നുവെന്നും രാജീവ് ചന്ദ്രശേഖരൻ ആരോപിച്ചു.. പിണറായി വിജയനാണോ താനാണോ കൂടുതൽ മതേതരന്നെന്നും വിവിധ മതവിഭാഗങ്ങൾക്കിടയിൽ കൂടുതൽ സൗഹൃദം പുലർത്തിട്ടുള്ളത് ആരാണെന്നു കണ്ടെത്താനും താൻ വെല്ലുവിളിക്കുന്നുവെന്നും രാജീവ്‌ ചന്ദ്രശേഖരൻ പറഞ്ഞു… ഡൊമിനിക് മാർട്ടിൻ കുറ്റസമ്മതം നടത്തിയത് കോൺഗ്രസിലെ മറ്റു ചില പാർട്ടികളിൽ ആഘോഷമായിരുന്നു എന്നാൽ അത്തരത്തിൽ ഒരു മത്സരത്തിന് അദ്ദേഹം ഇല്ലെന്നും മാധ്യമങ്ങളോട് പറഞ്ഞു…

LEAVE A REPLY

Please enter your comment!
Please enter your name here