Home Blog

വാട്ട്സ് ആപ്പിൽ പുതിയ മാറ്റം; ഓപ്പൺ എ . ഐ അധ്ഷ്ഠിത ചാറ്റ് ഫീച്ചർ വരുന്നു.

വാട്ട്സ് ആപ്പിൽ പുതിയ മാറ്റങ്ങൾക്ക് ഒരുങ്ങുകയാണ് കമ്പനി. വാട്ട്സ് ആപ്പിൽ എ ഐ ചാറ്റ് ഫീച്ചർ അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് കമ്പനി. നിലവിൽ ബീറ്റാ പരീക്ഷണ ഘട്ടത്തിലുള്ള ഈ ഫീച്ചർ മാർക്ക് സക്കർ ബർഗാണ് അവതരിപ്പിക്കുന്നത്. വാട്ട്സ്ആപ്പിൻറെ 2.23.24.26 ബീറ്റാ വേർഷനിലാണ് ഈ ഫീച്ചർ ലഭ്യമാക്കിയിട്ടുള്ളത്. എ ഐ ചാറ്റുകൾക്കായി ഷോർട്ട് കട്ട് ഇതിൽ രൂപകൽപന ചെയ്തിട്ടുണ്ട്.ചാറ്റ്സ് ടാബിന്റെ സ്ഥാനത്താണ് ഇത് ചേർത്തിരിക്കുന്നത്.എളുപ്പത്തിൽ എ ഐ ചാറ്റ് എടുക്കാൻ ഇത് ഉപകരിക്കും.

നിലവിൽ ഇപ്പോൾ ബീറ്റാ പതിപ്പ് ഉപയോഗിക്കുന്നവർക്ക് മാത്രമാണ് ഈ ഫീച്ചർ ഉപയോഗിക്കാൻ കഴിയുക. എന്നുമുതലാണ് ഈ ഫീച്ചർ എല്ലാവർക്കും ഉപയോഗിക്കാൻ കഴിയുക എന്ന് കമ്പനി ഇതുവരെയും വ്യക്തമാക്കിയിട്ടില്ല. ഓൺലൈൻ പോർട്ടലായ വാ ബീറ്റാ ഇൻഫോ റിപ്പോർട്ടിൽ പറയുന്നത് താമസിയാതെ തന്നെ കൂടുതൽ ഉപഭോക്താക്കളിലേക്ക് ഫീച്ചർ എത്തിക്കാനുള്ള പദ്ധതി കമ്പനിക്ക് ഉണ്ട് എന്നാണ്.

ഗൂഗിൾ പ്ലേ സ്റ്റോറിലൂടെയാണ് ബീറ്റാ പ്രോഗ്രാമിന്റെ ഭാഗമാകാൻ കഴിയുക. വാട്ട്സ് ആപ്പിന്റെ ബീറ്റാ ഉപഭോകതാക്കൾക്ക് പുതിയ ഫീച്ചർ ഉപയോഗിക്കാൻ സാധിക്കും. കുറച്ചു മാസങ്ങളായി വാട്ട്സ്ആപ്പ് വിവിധങ്ങളായ പുതിയ ഫീച്ചറുകൾ അവതരിപ്പിച്ചിട്ടുണ്ട് . എച്ച്ഡി ഫോട്ടോ ഓപ്ഷൻ ,ചാറ്റ് ലോക്ക് ,മെസ്സേജ് എഡിറ്റ് ബട്ടൺ, സ്ക്രീൻ ഷെയറിങ് തുടങ്ങിയവ അതിൽ ചിലതാണ്. ഇതിനു പുറമെ രണ്ട് അക്കൗണ്ടുകൾ ഒരു ആപ്പിൽ തന്നെ ലോഗിൻ ചെയ്യാൻ സാധിക്കുന്ന മൾട്ടിപ്പിൾ അക്കൗണ്ട് ഫീച്ചറും കമ്പനി അവതരിപ്പിച്ചിരുന്നു.

എടത്തലയിൽ കാർ കാനയിൽ വീണു.

റോഡരികിലെ കാന വൃത്തിയാക്കി,പക്ഷേ സ്ലാബിടാൻ മറന്ന് അധികൃതർ

ആലുവ: എടത്തല പഞ്ചായത്ത് മൂന്നാം വാർഡ് മലയപ്പിള്ളി മുതൽ പ്രാഥമിക ആരോഗ്യ കേന്ദ്രം വരെയുള്ള റോഡരികിലെ കാന വൃത്തിയാക്കിയ ശേഷം സ്ലാബ് ഇട്ട് മൂടാത്തത് കൊണ്ട് അപകടങ്ങൾ പതിവാകുന്നു. കഴിഞ്ഞ ദിവസങ്ങളിലായി രണ്ടു ബൈക്കും രണ്ടുകാറും ഈ കാനയിൽ വീണിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രിയും വീണ്ടും ഒരു കാറ് ഈ കാനയിൽ വീണു.

എടത്തല പഞ്ചായത്ത്‌ വാർഡ് അംഗം ഷൈനി ടോമി ഇത് സംബന്ധിച്ച്, ആലുവയിൽ നടന്ന നവ കേരള സദസിൽ മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. ഇതേത്തുടർന്ന് പഞ്ചായത്ത് കമ്മിറ്റി പ്രമേയം പാസാക്കിയെങ്കിലും തുടർനടപടികൾ ഒന്നും ഇതുവരെ ഉണ്ടായിട്ടില്ല.പിഡബ്ല്യുഡിയുടെ ഉത്തരവാദിത്വമില്ലായ്മയിൽ നാട്ടുകാർ ഇപ്പോഴും പ്രതിഷേധത്തിലാണ്.

ധനമന്ത്രി നിർമ്മല സീതാരാമൻ ഇടക്കാല ബജറ്റ് അവതരിപ്പിച്ചു.

0

പ്രശംസ അറിയിച്ച് പ്രധാനമന്ത്രി;പുതിയതായി ഒന്നുമില്ലെന്ന് പ്രതിപക്ഷ ആരോപണം.

ന്യൂഡൽഹി : രണ്ടാം മോദി സർക്കാരിന്റെ ബഡ്ജറ്റ് പ്രസംഗം മന്ത്രി നിർമ്മല സീതാരാമൻ നിർവഹിച്ചു. 58 മിനിറ്റ് മാത്രം നീണ്ടുനിന്ന ബജറ്റ് പ്രസംഗം ആയിരുന്നു അവതരിപ്പിച്ചത്. ഇനിയും മോദി സർക്കാർ അധികാരത്തിൽ എത്തുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച് ധനമന്ത്രി നിർമ്മല സീതാരാമൻ. ഇപ്പോൾ അവതരിപ്പിച്ചത് ഇടക്കാല ബഡ്ജറ്റ് ആണെന്നും ജൂലൈ സമ്പൂർണ്ണ ബജറ്റ് അവതരിപ്പിക്കും എന്നും പറഞ്ഞു. പ്രധാനമന്ത്രി ബജറ്റിനെ പ്രശംസിച്ചു സംസാരിച്ചു. ദാരിദ്ര്യ ഉന്നമനം ലക്ഷ്യമിടുന്ന ബജറ്റാണ് ഇതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. രാഷ്ട്രീയപ്രഖ്യാപനം മാത്രമാണെന്നായിരുന്നു കോൺഗ്രസിന്റെ വിമർശനം. സാധാരണക്കാർക്ക് വേണ്ടിയുള്ളതൊന്നും ഈ ബഡ്ജറ്റിൽ നിന്നും പുതുതായി ഒന്നുമില്ലെന്നും പ്രതിപക്ഷ എംപിമാർ പ്രതികരിച്ചു.

New Delhi: Union Finance Minister Nirmala Sitharaman holds a folder-case containing Union Budget 2023-24 outside the Finance Ministry at North Block, in New Delhi, Wednesday, Feb. 1, 2023. Sitharaman will be presenting her fifth Union Budget in Parliament. (PTI Photo/Subhav Shukla)(PTI02_01_2023_000012B)

ട്രെയിനുകൾ വന്ദേ ഭാരത് നിലവാരത്തിലേക്ക് ഉയർത്തും.
മൂന്ന് പുതിയ റെയിൽവേ ഇടനാഴികൾ നിർമ്മിക്കുമെന്നും ഇടക്കാല ബഡ്ജറ്റിൽ നിർമല സീതാരാമൻ പ്രഖ്യാപിച്ചു. ഊർജ്ജ ദാതു സിമന്റ് ഇടനാഴി തുറമുഖങ്ങളുമായി ബന്ധിപ്പിക്കുന്ന ഇടനാഴി അതിവേഗം ഇടനാഴി എന്നിവയാണ് പുതുതായി നിർമിക്കുക. പ്രധാനമന്ത്രിയുടെ ഗാഡി ശക്തി സ്കീമിന് കീഴിലായിരിക്കും ഇവ നിർമ്മിക്കുക എന്ന് ധനമന്ത്രി വ്യക്തമാക്കി. കൂടുതൽ നഗരങ്ങളിലേക്കും വന്ദേ ഭാരത് ട്രെയിനുകൾ എത്തുമെന്നും 40000 ബോഗികൾ വന്ദേ ഭാരത് നിലവാരത്തിലേക്ക് ഉയർത്തുമെന്നും മന്ത്രി പറഞ്ഞു.

പി എം മത്സ്യ സമ്പത്ത് പദ്ധതിയുടെ ഭാഗമായി അക്വാ കൾച്ചർ പ്രോത്സാഹിപ്പിക്കും. പലിശരഹിയായി 75000 കോടി രൂപ സംസ്ഥാനങ്ങൾക്കും നൽകാനും ധാരണയായി. ഇതുമൂലം കയറ്റുമതി ഒരുലക്ഷം കൂടിയായി വർദ്ധിപ്പിക്കാൻ കഴിയുമെന്ന് ധനമന്ത്രി പറഞ്ഞു.
പുതിയ നികുതി നിർദ്ദേശങ്ങൾ ഇല്ല. ജിഎസ്ടിയിലൂടെ സമ്പത്ത് വ്യവസ്ഥയ്ക്ക് നേട്ടമാണ് ഉണ്ടായത്.
26.02 ലക്ഷം കോടി നികുതി വരുമാനം ലഭിക്കുമെന്ന് സർക്കാർ പ്രതീക്ഷിക്കുന്നു. ഇറക്കുമതി തീരുവകളിൽ മാറ്റങ്ങൾ ഒന്നും വരുത്തിയിട്ടില്ല.

രണ്ടാം മോദി സർക്കാരിന്റെ അവസാന ബജറ്റിൽ ആദായനിധികൾ കൊണ്ടും മാറ്റമില്ല. വരുന്ന സാമ്പത്തിക വർഷം 26.0 ലക്ഷം കോടി രൂപയാണ് നികുതി വരുമാനമായ സർക്കാർ പ്രതീക്ഷിക്കുന്നതെന്നും ധനകാര്യ മന്ത്രി കൂട്ടിച്ചേർത്തു. കൂടാതെ കോപ്പറേറ്റീവ് 22% ആക്കി.
ജൂലൈ വരാൻ പോകുന്ന സമ്പൂർണ്ണ ബഡ്ജറ്റിൽ വികസിത ഭാരതത്തിന് വഴിയൊരുക്കുമെന്നും അതിനായുള്ള കൂടുതൽ പദ്ധതികൾ ഉണ്ടാകുമെന്നും മന്ത്രി പ്രഖ്യാപനം നടത്തി.

പല ഉൽപ്പന്നങ്ങൾക്കും വില കുറയുന്നതിനുള്ള കാരണമായി നികുതികൾ ഏകീകരിച്ചതെന്നും ധനമന്ത്രി പറഞ്ഞു. കൂടാതെ 2025 മാർച്ച് വരെ സ്റ്റാർട്ടപ്പുകൾക്കും പെൻഷൻ ഫണ്ടുകൾക്കുമുള്ള നികുതിയിളവ് നീട്ടി. 2010 വരെ തർക്കത്തിലുള്ള 25000 രൂപയുടെ പ്രത്യക്ഷ നികുതി ബാധ്യതകൾ ഒഴിവാക്കും. കൂടാതെ ധനക്കമ്മി 5.1% ആക്കി കുറയ്ക്കും എന്നും പ്രഖ്യാപനം ഉണ്ട്.

“ലൈഫ് ” ഇല്ലാതെ ലൈഫ് പദ്ധതി.

0

ഭൂമിയും പണവുമുണ്ട്എന്നിട്ടും ”ലൈഫ് ” ഇല്ലാതെ ലൈഫ് പദ്ധതി.

കളമശ്ശേരി: ലൈഫ് ഭവന പദ്ധതി നടപ്പാക്കുന്നതിന് ഭൂമിയും കെട്ടിടം നിർമ്മിക്കാൻ പണവുമുണ്ടായിട്ടും പദ്ധതി നടപ്പിലാകുന്നില്ല. ലൈഫ് ഭവന പദ്ധതിക്കായി നഗരസഭ ഒന്നര ഏക്കർ ഭൂമി വിട്ടു നൽകിയിട്ടുണ്ട്. എന്നാൽ ഈ ഭൂമി തരം മാറ്റാൻ ഇതുവരെ സർക്കാർ തയ്യാറാകാത്തതാണ് തടസമായി വന്നിരിക്കുന്നത്. ലൈഫ് ഭവന പദ്ധതിയിൽ വീടും സ്ഥലവും ഇല്ലാത്ത 838 അപേക്ഷകരാണ് ഇടം പിടിച്ചിട്ടുള്ളത്. ഇവരിൽ നാല് പേർ അതിദാരിദ്ര്യത്തിൽ കഴിയുന്നവരാണ്.

കഴിഞ്ഞവർഷം മാർച്ചിൽ നഗരസഭ റവന്യൂ മന്ത്രിക്ക് ഡേറ്റാ ബാങ്കിൽ ഉൾപ്പെട്ട ഭൂമി തരം മാറ്റി നൽകുന്നതിനും അതിനുള്ള അപേക്ഷാ ഫീസ് ഒഴിവാക്കി നൽകണമെന്നും ആവശ്യപ്പെട്ട് നിവേദനം നൽകിയിരുന്നു. നിവേദനം ആർടിഒയ്ക്ക് സമർപ്പിക്കാനും നിർദ്ദേശം നൽകി. അതനുസരിച്ച് നഗര സഭ ആർ. ഡി. ഒ. ക്ക് ഓൺലൈനായി അപേക്ഷ സമർപ്പിച്ചിരുന്നു.

ആർ. ഡി. ഒ. അന്വേഷണം നടത്തിയതിനെ തുടർന്ന് ലോക്കൽ ലെവൽ മോണിറ്ററിംഗ് കമ്മിറ്റി കൂടി റിപ്പോർട്ട് തയ്യാറാക്കിയെന്നും പറയുന്നു.

എന്നാൽ ഇത്രയും നാളായിട്ടും നഗരസഭയുടെ അപേക്ഷയിൽ തീരുമാനമൊന്നും വന്നിട്ടില്ല. ഇപ്പോഴും നഗരസഭയുടെ അപേക്ഷ ആർ.ഡി.ഒ ഓഫീസിൽ കെട്ടിക്കിടക്കുകയാണ്. ഡിസംബർ എട്ടിന് മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കാൻ നവ കേരള സദസ്സിലും നഗരസഭ ഇതിനെക്കുറിച്ച് പരാതി നൽകിയിട്ടുണ്ട്. നഗരസഭ ഇതിനെപ്പറ്റി പറയുന്നത് ഇങ്ങനെ ഭൂമിതരം മാറ്റുന്നത് അനുമതി കിട്ടിയാൽ ഉടനെ ലൈഫ് ഭവന പദ്ധതിയുടെ നിർമ്മാണ നടപടികൾ ആരംഭിക്കുമെന്നാണ്.

പാചക വാതകത്തിന്റെ വില വീണ്ടും കൂട്ടി

0

ന്യൂ ഡൽഹി : വാണിജ്യ ആവശ്യത്തിനുള്ള പാചക വാതകത്തിന്റെ വില വീണ്ടും കൂട്ടി.ഫെബ്രുവരി ഒന്ന് മുതൽ പുതുക്കിയ വില നിലവിൽ വരും.19 കിലോയുള്ള വാണിജ്യ സിലിണ്ടറിനു 15 രൂപയാണ് വർധിപ്പിച്ചത്. പുതുക്കിയ വില 1781.50 രൂപയാണ്. എന്നാൽ ഗാർഹിക ആവശ്യത്തിനുള്ള സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല.

ഒരാളെ കൊന്ന കേസിൽ ഇത്രയും പേർക്ക് വധശിക്ഷ കേരളത്തിൽ ആദ്യം.

രഞ്ജിത്ത് ശ്രീനിവാസന്റെ കൊലപാതകം ഒരു സാധാരണ രാഷ്ട്രീയ കൊലപാതകം എന്ന വാദം കോടതി തള്ളി.

രഞ്ജിത്ത് ശ്രീനിവാസിന്റെ മതം രാഷ്ട്രീയ കൊലപാതമാണെന്ന് സ്ഥാപിക്കാൻ പ്രതിഭാഗം കോടതിയിൽ നടത്തിയ വാദങ്ങളിൽ പറയുന്നത് കേരളത്തിൽ പലയിടത്തും രാഷ്ട്രീയ കൊലപാതകങ്ങൾ നടന്നിട്ടുണ്ട്. രാഷ്ട്രീയപരമായ പ്രകോപനങ്ങളിൽ നിന്നും പെട്ടെന്നുള്ള കൊലപാതകത്തിൽ കലാശിക്കുകയാണ് ചെയ്യുക എന്നതായിരുന്നു. എന്നാൽ ഈ വാദമുഖങ്ങളെല്ലാം തള്ളി കൊണ്ടാണ് കോടതി പ്രതികൾക്ക് വധശിക്ഷ വിധിച്ചത്.

ഈ കേസിൽ പ്രതികൾ മുൻപ് സമാന കേസുകളിൽ ഒന്നും പ്രതികളായിട്ടില്ലെന്നും ഇവർക്ക് പ്രായം തീരെ കുറവാണെന്നും പ്രതിഭാഗം വാദിച്ചു എങ്കിലും ഫലം ഒന്നുമുണ്ടായില്ല. പ്രോസിക്യൂഷന്റെ വാദം ഇങ്ങനെയായിരുന്നു സംഘടിതമായി കുറ്റകൃത്യങ്ങൾ ചെയ്യാൻ ശേഷിയുള്ളതും ഏതെങ്കിലും പ്രസ്ഥാനത്തിന്റെ പിൻബലം ഉള്ളതുമായ പ്രതികൾ ഇതിനുമുമ്പും ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങൾ ചെയ്തിട്ടുണ്ടാകും എന്നും അതൊക്കെ ഒരുപക്ഷേ പിടിക്കപ്പെടാതെ പോയതാകും എന്നാണ്. കൊലപാതകികൾ മാനസാന്തരം വന്ന നല്ല നിലയിൽ ജീവിക്കുമെന്ന് യാതൊരു ഉറപ്പുമില്ലെന്നും ഇവരെ മോചിപ്പിക്കുന്നത് സമൂഹത്തിന് വീണ്ടും ആപത്ത് വിളിച്ചു വരുത്തുമെന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു.

പ്രോസിക്യൂഷൻ കൂടുതൽ ആവർത്തിച്ച് ബാധിച്ചിരുന്നത് എസ്ഡിപിഐ പോപ്പുലർ ഫ്രണ്ട് എന്നിവ എന്നിവയുടെ പിൻബലത്തോടെ വലിയ ആസൂത്രണം നടത്തിയാണ് രഞ്ജിത്ത് ശ്രീനിവാസനെ കൊലപ്പെടുത്തിയത് എന്നാണ്. ഇത്തരത്തിലുള്ള പ്രോസിക്യൂഷന്റെ വാദം ശരിവെച്ചുകൊണ്ടാണ് കോടതി ഇവർക്ക് പരമാവധി വധശിക്ഷ വരെ പ്രഖ്യാപിച്ചതെന്ന് പ്രോസിക്യൂട്ട് അഡ്വക്കേറ്റ് പ്രതാപ് ജീ പടിക്കൽ പറഞ്ഞു.

രഞ്ജി ശ്രീനിവാസൻ വധക്കേസിലെ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മുഴുവൻ പ്രതികളെയും തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് മാറ്റി. ഈ കേസിൽ വിധി പറഞ്ഞ മാവേലിക്കര അഡീഷണൽ സെഷൻസ് ജഡ്ജി വി.ജി ശ്രീദേവിയുടെ ഔദ്യോഗിക വസതിക്കും സുരക്ഷ ഏർപ്പെടുത്തിയതായി കായംകുളം ഡി.വൈ.എസ്.പി അജയ നാഥ് അറിയിച്ചു.24 മണിക്കൂറും പോലീസുകാർ സുരക്ഷാ ചുമതലയിൽ ഉണ്ടാകും അതും ഒരു സബ് ഇൻസ്പെക്ടർ നേതൃത്വത്തിൽ ആയിരിക്കും.

ബിജെപി ജില്ലാ പ്രസിഡന്റ് എം പി ഗോപകുമാർ പറഞ്ഞത് ഇങ്ങനെയാണ് രഞ്ജിത്ത് ശ്രീനിവാസൻ കൊലക്കേസിൽ കോടതി എല്ലാ പ്രതികൾക്കും വിധിച്ചത് തീവ്രവാദികൾക്കുള്ള താക്കീതായിട്ടാണ് കാണുന്നതെന്നാണ്. കേരളത്തിൽ തീവ്രവാദ ശക്തികൾക്ക് വളരാനുള്ള സാഹചര്യം ഒരുക്കിക്കൊടുക്കുന്ന സിപിഎം കോൺഗ്രസ് നേതൃത്വം ആണ് കൊലപാതകത്തിന്റെ കാരണക്കാർ എന്നും കേസ് അന്വേഷണത്തിൽ സത്യസന്ധമായ നിലപാട് സ്വീകരിച്ച അന്വേഷണ ഉദ്യോഗസ്ഥരും പ്രോസിക്യൂഷനും അഭിനന്ദനങ്ങൾ എം പി ഗോപകുമാർ കൂട്ടിച്ചേർത്തു.

മൂവാറ്റുപുഴ താലൂക്ക് ആശുപത്രിയിൽ പോലും ഇപ്പോഴുംമരുന്നുകൾക്കായിനെട്ടോട്ടം

ആരോഗ്യമന്ത്രിയുടെ വാദം തെറ്റെന്ന് രോഗികൾ

മൂവാറ്റുപുഴ : എറണാകുളം ജില്ലയിലെ സർക്കാർ ആശുപത്രികളിൽ ഇൻസുലിൻ അടക്കമുള്ള ജീവിതശൈലി രോഗങ്ങൾക്കു ള്ള മരുന്നുകൾ പോലും ലഭ്യമാകുന്നില്ല. നിയമസഭയിലടക്കം ആരോഗ്യ മന്ത്രി സർക്കാർ ആശുപത്രികളിൽ മരുന്നുകൾക്ക് ക്ഷാമില്ലെന്ന് ആവർത്തിച്ചു പറയുമ്പോഴും ആവശ്യമരുന്നുകൾക്കായിട്ടുള്ള നെട്ടോട്ടത്തിലാണ് സാധാരണക്കാരായ ജനങ്ങൾ. ജനറൽ ആശുപത്രികളുടെ ഒ. പി കെട്ടിടങ്ങൾക്ക് മുമ്പിൽ കുറച്ചു സമയം ചെലവഴിക്കുകയാണെങ്കിൽ ആവശ്യമരുന്നുകൾക്കായിട്ടുള്ള രോഗികളുടെ നെട്ടോട്ടം നമുക്ക് കാണാൻ കഴിയും.

രോഗികൾ ഇവിടെ മരുന്നില്ല മരുന്നില്ല എന്ന് ആവർത്തിച്ച് പറഞ്ഞിട്ടും അതൊന്നും കേൾക്കാൻ കൂടി ആരോഗ്യവകുപ്പ് കൂട്ടാക്കുന്നില്ല . എറണാകുളം ജില്ലാ ആശുപത്രിയിൽ ഉള്ള അതേ അവസ്ഥ തന്നെയാണ് ഇപ്പോൾ പ്രധാനപ്പെട്ട താലൂക്ക് ആശുപത്രികളായ മൂവാറ്റുപുഴ താലൂക്ക് ആശുപത്രിയിലുമുള്ളത്. ഡോക്ടർ എഴുതിയ ചീട്ടുമായി മൂവാറ്റുപുഴ താലൂക്ക് ആശുപത്രിയിലെ ഫാർമസിക്ക് മുൻപിൽ മണിക്കൂറുകളോളം കാത്തു നിൽക്കുകയാണ് രോഗികൾ. ഇങ്ങനെ മണിക്കൂറോളം നിൽക്കുന്നതിനും രോഗികൾക്ക് പരാതിയില്ല പക്ഷേ ഒടുവിൽ തന്റെ ഊഴം എത്തുമ്പോൾ ഈ മരുന്നുകൾ ഇവിടെ ഇല്ല പുറത്തുപോയി വാങ്ങണമെന്ന് അധികൃതരുടെ അറിയിപ്പാണ് രോഗികളെ വല്ലാതെ ബുദ്ധിമുട്ടിക്കുന്നത്. ഇൻസുലിൻ അടക്കമുള്ള ജീവിതശൈലി രോഗങ്ങൾക്കായിട്ടുള്ള മരുന്നുകൾ ഒന്നും തന്നെ സർക്കാർ ആശുപത്രികളിൽ നിന്നും ലഭിക്കുന്നില്ലയെന്ന് മാത്രമല്ല വലിയ വില കൊടുത്ത് പലപ്പോഴും ഇതൊക്കെ പുറത്തു നിന്നും വാങ്ങേണ്ടിവരുന്നു. ശസ്ത്രക്രിയ കഴിഞ്ഞ് ആശുപത്രിയിൽ കഴിയുന്ന രോഗികൾക്കുള്ള മരുന്നുകൾ ഒന്നും തന്നെ ഫാർമസിയിലില്ല എല്ലാം മരുന്നുകളും പുറത്തെ മെഡിക്കൽ സ്റ്റോറുകളിലേക്കാണ് റഫർ ചെയ്യുന്നത്.പുറത്തുള്ള മെഡിക്കൽ സ്റ്റോറിലേക്ക് ഓടുകയാണ് ബന്ധുക്കൾ ഈ മരുന്നിന്റെ കുറിപ്പടിയുമായി.
എന്തെങ്കിലും അപകടം പറ്റി അല്ലെങ്കിൽ വേദനയുമായി വരുന്നവർക്കും പാരസെറ്റമോൾ മാത്രമാണ് മരുന്നായി നൽകുന്നത് എന്ന് രോഗികൾ പരാതി പറയുന്നു. അതുകൊണ്ടുതന്നെ സർക്കാർ ആശുപത്രികൾ ചികിത്സ തേടിയ ശേഷവും രണ്ടാമത്തെ ആശുപത്രിയിൽ കൂടി ചികിത്സ തേടേണ്ട അവസ്ഥയാണ് രോഗികൾക്കുള്ളത്.

കോലഞ്ചേരി ടൗണിൽ നിയന്ത്രണം വിട്ടു വന്ന കാർ ശുചീകരണ തൊഴിലാളിയായ സ്ത്രീയെ ഇടിച്ചു തെറിപ്പിച്ചു.

0

കോലഞ്ചേരി:കോലഞ്ചേരി നിയന്ത്രണം വിട്ടു വന്ന കാർ ടൗൺ ശുചീകരിച്ചു കൊണ്ടിരുന്ന ശുചീകരണ തൊഴിലാളിയായ സ്ത്രീയെ ഇടിച്ചുതെറിപ്പിച്ചു. ഇന്ന് രാവിലെ എട്ടേകാലോടു കൂടിയാണ് അപകടം നടന്നത്.

മൂവാറ്റുപുഴ ഭാഗത്തുനിന്നും വരികയായിരുന്ന മാരുതി റിറ്റ്സ് കാർ ദേശീയപാതയോട് ചേർന്നുള്ള ബി.എസ്.എൻ.എൽ കൺട്രോൾ പാനൽ ഇടിച്ചു തെറിപ്പിച്ചതിനു ശേഷം തൊട്ടുചേർന്ന് അടിച്ചുവാരി കൊണ്ടിരുന്ന മഴുവന്നൂർ സ്വദേശിയായ രാജമ്മയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇവരെ ഗുരുതര പരുക്കുകളുടെ കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാർ ഡ്രൈവർക്ക് കാര്യമായ പരുക്കുകൾ ഒന്നും തന്നെ പറ്റിയിട്ടില്ല.

ജ്വല്ലറിയുടെ ഭിത്തി തുറന്ന് 50 പവൻ മോഷ്ടിച്ചു

0

ഇന്നലെ രാത്രി താമരശ്ശേരി പോലീസ് സ്റ്റേഷന് സമീപം റന ഗോൾഡ് എന്ന ജ്വല്ലറിയിലാണ് മോഷണം നടന്നത്. പ്രാഥമിക നിഗമനം അനുസരിച്ച് 25 ലക്ഷം രൂപ വിലമതിക്കുന്ന ആഭരണങ്ങളാണ് നഷ്ടമായത്. സ്ഥാപനത്തിന്റെ ഭിത്തി തുരന്നാണ് മോഷ്ടാക്കൾ അകത്തു പ്രവേശിച്ചത്.

ജ്വല്ലറിയുടെ ഉടമസ്ഥൻ കൊടുവള്ളി ആവിലോറ സ്വദേശി അബ്ദുൾസലാം ആണ്. ജോലിക്കാർ ഇന്ന് രാവിലെ കട തുറക്കാൻ എത്തിയപ്പോഴാണ് മോഷണ വിവരം ശ്രദ്ധയിൽപ്പെട്ടത്. കടയുടെ മുകളിലെ നിലയിലേക്ക് പോകുന്ന കോണിപ്പടിയുടെ സമീപമാണ് ഭിത്തി തുറന്ന നിലയിൽ കാണപ്പെട്ടത്. ഇതേ തുടർന്ന്പോലീസ് അന്വേഷണം ആരംഭിച്ചു

വ്യാജ രേഖ നിർമ്മിക്കൽ; കുറ്റപത്രം സമർപ്പിച്ച് പോലീസ്:വിദ്യയ്ക്ക് ആരുടെയും സഹായം ലഭിച്ചിട്ടില്ല.

കാസർഗോഡ് :കരിന്തളം കോളേജിലെ വ്യാജ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് കേസിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചു. മുൻ എസ്എഫ്ഐ നേതാവ് കെ.വിദ്യക്കെതിരെയാണ് പോലീസിന്റെ കുറ്റപത്രം. വ്യാജ രേഖകൾ നിർമ്മിക്കുന്നതിന് വിദ്യയെ മറ്റാരും സഹായിച്ചിട്ടില്ല. വിദ്യ മാത്രമാണ് കേസിലെ പ്രതി. വ്യാജ രേഖകൾ നിർമിച്ച അധ്യാപന നിയമനത്തിനായി സമർപ്പിച്ചു എന്നും കുറ്റപത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഇങ്ങനെ കൃത്രിമ രേഖകൾ ഉപയോഗിച്ച് നേടിയ ജോലിയിൽ നിന്നും കെ.വിദ്യ സർക്കാർ ശമ്പളം കൈപ്പറ്റിയിരുന്നുവെന്നും കുറ്റപത്രത്തിൽ പറയുന്നുണ്ട്.

കെ.വിദ്യയ്ക്ക് മേൽ ചുമത്തിയിട്ടുള്ള കുറ്റകൃത്യങ്ങൾ വ്യാജരേഖ നിർമ്മിക്കൽ,വഞ്ചന, വ്യാജരേഖ സമർപ്പിക്കൽ, തെളിവ് നശിപ്പിക്കൽ എന്നിവയാണ്. നീലേശ്വരം പോലീസ് കുറ്റപത്രം സമർപ്പിച്ചിട്ടുള്ളത് ഹൊസ്ദുർഗ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ്.കേസിന്റെ ഭാഗമായി കെ.വിദ്യയെ നീലേശ്വരം പോലീസ് മുൻപേ അറസ്റ്റ് ചെയ്തിരുന്നു. താൻ സർട്ടിഫിക്കറ്റ് നിർമ്മിച്ചത് ഫോണിൽ ആണെന്നും ആ ഫോൺ കേടായതുമൂലം ഉപേക്ഷിച്ചിരുന്നുവെന്നുമാണ് വിദ്യ നൽകിയിരുന്ന മൊഴി. തുടർന്ന് ജാമ്യത്തിൽ ഇറങ്ങിയ വിദ്യയ്ക്ക് ചോദ്യംചെയ്യലിന് ഹാജരാകാൻ നീലേശ്വരം പോലീസ് നോട്ടീസ് അയച്ചിരുന്നു. അഗിളി പോലീസും വിദ്യയുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു മഹാരാജാസ് കോളേജ് പ്രിൻസിപ്പലിന്റെ പരാതിയെ തുടർന്നായിരുന്നു അറസ്റ്റ്.വിദ്യ നൽകിയ സർട്ടിഫിക്കറ്റിലെ സീലിലും ലോഗോയിലും സംശയം തോന്നിയ ഇന്റർവ്യൂ പാനൽ മഹാരാജാസ് കോളേജുമായി ബന്ധപ്പെട്ടതോടെയാണ് കഴിഞ്ഞ 10 വർഷമായി മഹാരാജാസിൽ ഗസ്റ്റ് അധ്യാപകരെ നിയമിച്ചിട്ടില്ലെന്ന് വ്യക്തമായത്.2018 ജൂൺ 4 മുതൽ 2019 മാർച്ച് 31 വരെയും 2020 ജൂൺ 10 മുതൽ 2021 മാർച്ച് 31 വരെയും മഹാരാജാസ് കോളേജിൽ മലയാളം വിഭാഗത്തിൽ ഗസ്റ്റ് അധ്യാപികയായിരുന്നുവെന്ന വ്യാജ സർട്ടിഫിക്കറ്റുകളാണ് വിദ്യ നൽകിയിരുന്നത്. ഇതേ തുടർന്ന് മഹാരാജാസ് കോളേജ് പ്രിൻസിപ്പലാണ് ആദ്യമായി വിദ്യക്കെതിരെ പരാതി നൽകുന്നത്. പ്രിൻസിപ്പലിന്റെ പരാതിയെ തുടർന്ന് എറണാകുളം സെൻട്രൽ പോലീസ് കേസെടുത്തു പിന്നീട് അത് അഗ്നി പോലീസിന് കൈമാറുകയായിരുന്നു.

ബാങ്ക് കുത്തി തുറന്ന്കവർച്ചാ ശ്രമം : രണ്ടുപേർ അറസ്റ്റിലായി

പാലക്കാട്: പാലക്കാട് കല്ലേക്കാട് ബാങ്ക് കുത്തി തുറന്ന് കവർച്ചയ്ക്ക് ശ്രമിച്ച കേസിൽ കർണാടക സ്വദേശികളായ രണ്ടുപേർ അറസ്റ്റിൽ. പാലക്കാട് ടൗൺ നോർത്ത് പോലീസ് രമേശ് അശ്വത് എന്നിവരെയാണ് പിടികൂടിയത്. ആന്ധ്രയിൽ മറ്റൊരു കവർ കേസിൽ പിടിയിലായ ഇരുവരെയും പാലക്കാട് പോലീസ് കസ്റ്റഡിയിൽ വാങ്ങുകയായിരുന്നു.

അറസ്റ്റിന് ആസ്പദമായ സംഭവം കഴിഞ്ഞവർഷം ജൂലൈ പുലർച്ചെയായിരുന്നു. കല്ലേക്കാടുള്ള ബാങ്കിൽ കവർച്ച ശ്രമം ഉണ്ടായതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് മോഷ്ടാക്കളെ തിരിച്ചറിഞ്ഞത്. ബാങ്കിന്റെ ജനൽ കമ്പികൾ കട്ടിങ് മെഷീൻ ഉപയോഗിച്ച് മുറിച്ച ശേഷം മോഷ്ടാക്കൾ ബാങ്കിനകത്ത് കയറി. ആ മുന്നറിയിപ്പ് നൽകുന്നതിനുള്ള സൈറൺ വിച്ഛേദിച്ച ശേഷം ബാങ്ക് ലോക്കർ പൊളിക്കാനുള്ള ശ്രമം നടത്തിയെങ്കിലും ഇതിൽ ഇവർ പരാജയപ്പെടുകയാണുണ്ടായത്.തുടർന്ന് അവർ ശ്രമം ഉപേക്ഷിക്കുകയാണ് ഉണ്ടായത്. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതികൾ ഉപയോഗിച്ചതെന്ന് സംശയിക്കുന്ന കൈയുറകളും പോലീസ് കണ്ടെത്തിയിരുന്നു. ഇവർ കവർച്ചാ ശ്രമത്തിനായി ഉപയോഗിച്ച വാഹനവും ആദ്യദിനം തന്നെ പിടികൂടിയിരുന്നു. ഈ വാഹനം രജിസ്റ്റർ ചെയ്തിരിക്കുന്നത് പ്രതി രമേഷിന്റെ ഭാര്യയുടെ പേരിലാണ്. ഈ പ്രദേശത്തുള്ള സി.സി.ടി.വി ക്യാമറകളുടേയും ടോൾ ബൂത്ത്‌ ക്യാമറകളുടെയും സഹായത്തോടെയാണ് നോർത്ത് പോലീസ് ഈ സംഘത്തെ കുറിച്ചുള്ള സൂചനകൾ ശേഖരിച്ചത്. പിടിയിലായവരുടെ മൊഴിയനുസരിച്ച് കവർച്ചാ ശ്രമത്തിൽ അഞ്ചിലേറെ പേരുണ്ടെന്നതാണ് പോലീസിന് ലഭിച്ചവിവരം. നിലവിൽ ഇവരുടെ പേരിൽ മറ്റു സംസ്ഥാനങ്ങളിലും കവർച്ച കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ട്

പുത്തൻകുരിശ് മികച്ച ശിശു സൗഹൃദ പോലീസ് സ്റ്റേഷൻ

0

ആലുവ: റൂറൽ ജില്ലാ പോലീസ് ഡി ക്യാമ്പ് സെന്ററിന്റെ മികച്ച ശിശു സൗഹൃദ പോലീസ് സ്റ്റേഷനുള്ള പുരസ്കാരം പുത്തൻകുരിശ് പോലീസ് സ്റ്റേഷനിൽ ലഭിച്ചു. കോടനാട് എസ്.ഐ ജോർജ് എൻ ആന്റണിയെ മികച്ച ശിശുക്ഷേമ പോലീസ് ഉദ്യോഗസ്ഥനായി തിരഞ്ഞെടുത്തു. കുന്നത്ത്നാട് സ്റ്റേഷനിലെ ഇ.എസ് ബിന്ദു അസിസ്റ്റന്റ് ശിശുക്ഷേമ പോലീസ് ഓഫീസർക്കുള്ള അവാർഡിനർഹയായി.ബി എസ് സിന്ധുവിന് മികച്ച ഹോപ്പ് റിസോഴ്സ് പേഴ്സൺ ഉള്ള പുരസ്കാരവും ഡോ. എ. കെ റാണിയും മേരി കുര്യനും ‘ചിരി’ സൈക്കോളജിസ്റ്റിനുള്ള അവാർഡും സമ്മാനിച്ചു. റൂറൽ ജില്ലാ പോലീസ് ആസ്ഥാനത്ത് വച്ച് നടന്ന ചടങ്ങിൽ മുനമ്പം ഡി വൈ. എസ്.പി. എം. കെ മുരളി ഉദ്ഘാടനം ചെയ്തു.എടത്തല ഇൻസ്പെക്ടർ അധ്യക്ഷത വഹിച്ചു

മഹാരാജാസ് കോളേജിൽ എസ്എഫ്ഐ പ്രവർത്തകന് കുത്തേറ്റു.

കൊച്ചി: എസ്.എഫ്.ഐ നേതാവിന് കുത്തേറ്റു. എറണാകുളം മഹാരാജാസ് കോളേജിലാണ് സംഭവം.എസ്.എഫ്.ഐയുടെ യൂണിറ്റ് സെക്രട്ടറി നാസർ അബ്ദുറഹ്മാനാണ് കുത്തേറ്റത്. വ്യാഴാഴ്ച രാവിലെ ഒരു മണിയോടെയാണ് സംഭവം. മഹാരാജാസ് കോളേജിന്റെ സമീപത്തു വെച്ചാണ് നാസർ അബ്ദുൽ റഹ്മാന് കുത്തേറ്റത്. എസ്എഫ്ഐ ആരോപിക്കുന്നത് ആക്രമണത്തിന് പിന്നിൽ ഫ്രറ്റേണിറ്റി പ്രവർത്തകരാണെന്നാണ്. കോളേജ് ചെയർമാൻ തമീം റഹ്മാൻ പറഞ്ഞത് മാരകായുധങ്ങളുമായാണ് അക്രമിസംഘം എത്തിയതെന്നാണ്.

തൊഴിൽ പഠനം ഇനി അഞ്ചാം ക്ലാസ് മുതൽപുതിയ പാഠപുസ്തകം ഒരുങ്ങുന്നു; തൊഴിൽ പഠനം ഇനി അഞ്ചാം ക്ലാസ് മുതൽ

തിരുവനന്തപുരം: കുട്ടികളിൽ തൊഴിൽ ഭാവം വളർത്താൻ അഞ്ചാം ക്ലാസ് മുതൽ പാഠപുസ്തകങ്ങളിൽ തൊഴിൽ പഠനം കൂടി ഉൾക്കൊള്ളിക്കാൻ തീരുമാനം. പ്രവർത്തി പരിചയ ക്ലാസുകൾ ഇതിനായി വിനിയോഗിക്കാൻ തീരുമാനം. ആഴ്ചയിൽ രണ്ടു ദിവസമായിരിക്കും പ്രവർത്തി പരിചയക്ലാസുകൾ. പഠനത്തോടൊപ്പം തൊഴിൽ പ്രാപ്തമാക്കുക എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ഒരു കുട്ടി പത്താം ക്ലാസ് പഠിച്ചിറങ്ങുമ്പോഴേക്കും സ്വന്തം വീട്ടിലെ ജോലികൾ ഒക്കെ ചെയ്യാൻ പ്രാപ്തമാക്കുകയെന്നതാണ്.

ഇതിനുശേഷം ഹയർസെക്കൻഡറിയിൽ പ്രത്യേക തൊഴിൽ മേഖലയിൽ പ്രവീണ്യം വളർത്താനുള്ള പാഠങ്ങളും ഉണ്ടാകും. ഇത് കുട്ടികൾ ലക്ഷ്യബോധം വളർത്തിയെടുക്കുന്നതിന് സഹായകമാകും. പ്ലസ് ടു പഠിച്ചിറങ്ങുമ്പോഴേക്കും ഏത് തൊഴിൽ മേഖലയിലേക്ക് തിരിയണമെന്ന് കുട്ടികൾക്ക് വ്യക്തമായ ലക്ഷ്യം ഉണ്ടാകും.

അനുഭവം അടിസ്ഥാനത്തിൽ ആയിരിക്കും തൊഴിൽ പരിചയം പഠിപ്പിക്കുക. ഇതിനായി വിദ്യാർത്ഥികൾക്ക് പ്രത്യേക വർക്ക് ബുക്കും ഉണ്ടായിരിക്കും. ഭക്ഷ്യ വ്യവസായം, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, കൃഷി, പ്ലംബിംഗ്,മാലിന്യ സംസ്കരണം, കരകൗശലം, സാമ്പത്തിക സാക്ഷരത തുടങ്ങിയവ ആയിരിക്കും തൊഴിലുകൾ.
എന്നാൽ ഐ.ടി നിലവിൽ പഠി പ്പിക്കുന്നതിനാൽ തൊഴിലിൽ ഉൾപ്പെടുത്തിയിട്ടില്ല. കുട്ടികൾ സ്വയം വരയ്ക്കുന്ന ചിത്രങ്ങളും പാഠഭാഗങ്ങളിൽ ചേർത്താണ് തൊഴിൽ പരിശീലനം നൽകുക എന്നത് ഇതിന്റെ മറ്റൊരു സവിശേഷതയാണ്. യോഗയും ഇതിൽ ഉൾപ്പെടുത്തും.വ്യായാമമുറ പരിശീലിക്കുക എന്നുള്ളത് കായിക വിദ്യാഭ്യാസത്തിന്റെ ഭാഗമായി ഉൾപ്പെടുത്തും. ഇതിനുവേണ്ടി ആഴ്ചയിൽ മൂന്ന് പീരിയഡുകൾ ഉപയോഗിക്കും. കലാ വിദ്യാഭ്യാസം നാടൻപാട്ട് മുതൽ ഡിസൈനിങ് വരെയുള്ളതാണ്. പടയണി,കുമ്മാട്ടി,നാടകം, നൃത്തം,തുടങ്ങിയവയും അഭ്യസിപ്പിക്കും. സംഗീതത്തിൽ നാടൻപാട്ട്,ഹിന്ദുസ്ഥാനി ക്ലാസിക്കൽ മ്യൂസിക് എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ചിത്രം, ശില്പം,പരസ്യം,ഡിസൈനിങ് തുടങ്ങിയവയും കലാ വിദ്യാഭ്യാസത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

പെട്രോൾ ഡീസൽ വില അഞ്ചു മുതൽ 10 രൂപ വരെ കുറച്ചേക്കും

ന്യൂഡൽഹി : പെട്രോൾ ഡീസൽ വില കുറയ്ക്കുന്നത് പൊതുമേഖല എണ്ണ കമ്പനികളുടെ പരിഗണനയിൽ എന്ന് റിപ്പോർട്ടുകൾ പറയുന്നു. അടുത്തമാസം മുതൽ പെട്രോൾ ഡീസൽ വില കുറയാൻ സാധ്യതയുണ്ട്. കമ്പനി – സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തത് അനുസരിച്ച് അസംസ്കൃത എണ്ണയുടെ വിലയിൽ കുറവുണ്ടാകുകയും ലാഭം കുതിച്ചുയരുകയും ചെയ്ത സാഹചര്യത്തിലാണ് ഇന്ധന വില കുറയ്ക്കുന്നത് പരിഗണനയിൽ എടുത്തിട്ടുള്ളത് എന്നാണ്. കേന്ദ്രസർക്കാരിന്റെ നിർദ്ദേശം കൂടി പരിഗണിച്ചാകും നടപടി.

ലോകസഭാ തിരഞ്ഞെടുപ്പ് അടുത്തു വരുന്നത്തിന്റെ ഭാഗമായി കേന്ദ്ര സർക്കാരിന്റെ തീരുമാനം കൂടി കണക്കിലെടുക്കും.
ക്രൂഡ് ഓയിൽ വിലയിൽ ഗണ്യമായ മാറ്റം ഉണ്ടായിട്ടും 2022 ഏപ്രിൽ മുതൽ ഇന്ധനവിലെ യാതൊരു മാറ്റവും ഇല്ലാതെ തുടരുകയാണ്. അഞ്ചു രൂപ മുതൽ 10 രൂപ വരെ ലിറ്ററിന് കുറയും എന്നാണ് ഇപ്പോൾ കേന്ദ്രവൃത്തങ്ങൾ പറയുന്നത്. മൂന്നു പൊതുമേഖല എണ്ണ കമ്പനികൾക്കും നല്ല രീതിയിലുള്ള ലാഭം തന്നെയാണ് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇത് തുടരുമെന്ന് തന്നെയാണ് റിപ്പോർട്ടുകൾ പറയുന്നത്. അതുകൊണ്ടുതന്നെ പത്തു രൂപ വരെ ലിറ്ററിന് കുറയ്ക്കാൻ കമ്പനികൾക്ക് സാധിക്കും. ഇന്ധനവില കുറയ്ക്കുന്നതിന് കേന്ദ്രസർക്കാരും സജീവമായ പരിഗണന കൊടുത്തിട്ടുണ്ട്.തീരുമാനം അടുത്ത മാസം നിലവിൽ വരും.

കോഴിക്കോട് മെഡിക്കൽ കോളേജിൽ രോഗികളിൽ നിന്നും പണം തട്ടിയെടുക്കുന്നു, പരാതി വ്യാപകം.

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും പണവും വിലപിടിപ്പുള്ള വസ്തുക്കളും രോഗികളിൽ നിന്നും കവരുന്നത് പതിവാകുന്നു. സുരക്ഷാസംവിധാനങ്ങളെ എല്ലാം അതിജീവിച്ചു കൊണ്ടാണ് ഇത്തരത്തിലുള്ള കവർച്ചകൾ നടക്കുന്നത്. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രോഗികളുടെ കൂട്ടിരിപ്പുകാരാണെന്ന വ്യാജേനയാണ് രോഗികളിൽ നിന്നും തട്ടിപ്പുകാർ വിവിധ പരിശോധനകൾക്കുള്ള പണവും മരുന്നിനുള്ള ചീട്ടും കവരുന്നത്. മരുന്നുമായി ആളുകൾ തിരികെ എത്താതെ വരുന്ന സന്ദർഭത്തിലാണ് രോഗികൾ തങ്ങൾ പറ്റിക്കപ്പെട്ടു എന്ന് മനസ്സിലാക്കുന്നത്. ഇത് പണം നഷ്ടപ്പെടുന്നതിനു പുറമേ രോഗികളുടെ ചികിത്സ വൈകാനും കാരണമാകുന്നു.

കഴിഞ്ഞ വെള്ളിയാഴ്ച കുറ്റിക്കാട്ടൂർ സ്വദേശിക്കും സമാനമായ അനുഭവമുണ്ടായി. രോഗിയുടെ കൂട്ടരുപ്പുകാരൻ എന്ന പേരിൽ പരിചയപ്പെട്ട യുവാവ് സി.റ്റി സ്കാനിന്റെ ബില്ലടയ്ക്കാൻ സഹായിക്കാമെന്ന് പറഞ്ഞു റിക്വസ്റ്റ് ഫോമും പണവുമായി കടന്നു കളഞ്ഞു. തന്റെ സഹോദരൻ ആശുപത്രിയിൽ ചികിത്സയിലുണ്ടെന്നു പറഞ്ഞാണ് യുവാവ് തങ്ങളുമായി പരിചയപ്പെട്ടതെന്ന് തട്ടിപ്പിനിരയായ ആൾ പറയുന്നു. ഏറെനേരം കാത്തിരുന്നിട്ടും ഇയാൾ തിരകെയെത്താതെ വന്നതോടെയാണ് ഇയാൾക്ക് സംശയം തോന്നിയതും താൻ തട്ടിപ്പിന് ഇരയായി എന്ന് മനസ്സിലായതെന്നും അദ്ദേഹം പറഞ്ഞു. പിന്നീട് വീണ്ടും ഡോക്ടറെ കണ്ട് റിക്വസ്റ്റ് ഫോം എഴുതിപ്പിച്ച ശേഷമാണ് സിറ്റി സ്കാൻ എടുക്കാൻ കഴിഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇതുപോലെ രോഗികളുടെ മരുന്ന് ചീട്ട്, റിക്വസ്റ്റ് ഫോം എന്നിവയുമായി തട്ടിപ്പുകാർ മുങ്ങുന്നത് രോഗികളുടെ ജീവിതം തന്നെ അപകടത്തിലാക്കും. ഇത്തരം സന്ദർഭങ്ങളിൽ സുരക്ഷാ ജീവനക്കാരോട് പരാതി പറഞ്ഞാലും അവരത് കണക്കിലെടുക്കാറില്ല എന്നാണ് പൊതുവേയുള്ള ആക്ഷേപം. രോഗികളുടെ കൂട്ടരിപ്പുകാർ മരുന്നിനോ മറ്റ് ആവശ്യ സാധനങ്ങൾ വാങ്ങുന്നതിനോ പുറത്തു പോകുന്നതും തിരിച്ചു കയറുന്നതിനും കർശന നിയന്ത്രണം ഏർപ്പെടുത്തുന്ന ഈ ജീവനക്കാർ എന്തുകൊണ്ടാണ് ആശുപത്രിക്ക് അകത്ത് കയറി കൂടന്ന ഇത്തരത്തിലുള്ള തട്ടിപ്പുകാരെ അറിയാതെ പോകുന്നത് എന്നാണ് രോഗികളുടെ കൂട്ടിരുപ്പുക്കാർ ചോദിക്കുന്നത്.

കഴിഞ്ഞ രണ്ടുദിവസം മുമ്പ് അത്യാഹിത വിഭാഗത്തിൽ നിന്നും മെഡിക്കൽ പീ. ജി വിദ്യാർത്ഥിയുടെ ഫോണും നഷ്ടപ്പെട്ടിരുന്നു. പരിശോധന കൗണ്ടറിൽ ചാർജ് ചെയ്യാൻ വെച്ച ഫോൺ കാണാതാവുകയായിരുന്നു. ഈ സംഭവം സിസിടിവി പരിശോധിച്ചു കണ്ടെത്താനും അധികൃതരുടെ ഭാഗത്തുനിന്നും ഇതു വരെ നടപടി ഉണ്ടായിട്ടില്ല. സ്പെഷ്യാലിറ്റി അത്യാഹിത വിഭാഗം പൂർണമായി സിസിടിവി നിരീക്ഷണത്തിലാണ് എന്നാണ് പറയുന്നത്. എന്നിട്ട് കൂടി തട്ടിപ്പുകാരെ കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല. ആശുപത്രിയുടെ എല്ലാ ഇടങ്ങളും സിസിടിവിയുടെ പരിധിയിൽ വരുന്നില്ല എന്നും പൊതുവേ ആക്ഷേപമുണ്ട്.
പലപ്പോഴും സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാൻ സെക്യൂരിറ്റി സൂപ്പർവൈസറിന്റെ അനുമതി തേടണം എന്ന് സുരക്ഷാ ജീവനക്കാരോട് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും അവർ ആ പരാതികൾ അവഗണിക്കുകയാണു ണ്ടായിട്ടുള്ളത് എന്നും പരാതിയുണ്ട്.

സാമൂഹിക മാധ്യമങ്ങളിലൂടെ പെൺവാണിഭം, തുർകിഷ് വനിത അറസ്റ്റിൽ

ബാംഗ്ലൂർ: സാമൂഹിക മാധ്യമങ്ങളിലൂടെ പെൺവാണിഭം നടത്തി വന്ന തുർക്കിഷ് വനിത ഉൾപ്പെടെയുള്ള എട്ടു പേരെ ബാംഗ്ലൂർ പോലീസ് അറസ്റ്റ് ചെയ്തു.

പെൺവാണിഭ റാക്കറ്റിലെ മുഖ്യ കണ്ണി ഒരു തുർക്കിഷ് വനിതയാണ്. ഇവർ ബാംഗ്ലൂർ സ്വദേശിയായ വ്യവസായിയെ വിവാഹം ചെയ്ത് 15 വർഷങ്ങളോളമായി ഇന്ത്യയിൽ എത്തിയിട്ട്. ഇവരുടെ ഭർത്താവ് പത്തുവർഷം മുമ്പ് മരിച്ചു. ഇതിനുശേഷമാണ് ഇവർ പെൺവാണിഭത്തിലേർപ്പെട്ടു തുടങ്ങിയതെന്നാണ് പോലീസ് നിഗമനം. പെൺവാണിഭത്തിനായി ഇവർ ടെലഗ്രാം,വാട്സ്ആപ്പ് എന്നിവയിലൂടെ ബാംഗ്ലൂർ ഡേറ്റിംഗ് ക്ലബ് എന്ന പേരിൽ ഒരു ഗ്രൂപ്പ് ആരംഭിച്ചിരുന്നു.

ബൈയപ്പനഹള്ളി പോലീസും അൾസൂർ പോലീസും രഹസ്യ വിവരം ലഭിച്ചതിന്റെ പേരിൽ നടത്തിയ അന്വേഷണത്തിലാണ് ഈ സംഘത്തെ പിടികൂടിയത്.
ഇടപാടുകാരനാണെന്ന് സംഘത്തെ തെറ്റിദ്ധരിപ്പിച്ച് ഡെളൂരിലെ ഒരു ഹോട്ടലിൽ എത്തിയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
തുർക്കി സ്വദേശി ബിയൊയ്നിസ് സ്വാമി ഗൗഡ (40), നന്ദിനി ലേ ഔട്ട്‌ സ്വദേശി ജെ. അക്ഷയ് (32), പരപ്പന അഗ്രഹാര സ്വദേശി ഗോവിന്ദരാജ് (34 ), ലഗേരെ സ്വദേശി വൈശാഖ് വി. ചറ്റലൂർ (22 ), മഹാലക്ഷ്മി ലേഔട്ട് സ്വദേശി കെ.പ്രകാശ് (32),ഒഡീഷ സ്വദേശികളായ മനോജ് ദാസ് (23),പ്രമോദ് കുമാർ (31), പീനിയ സ്വദേശി ജിധേന്ദ്ര സാഹു (43) എന്നിവരാണ് അറസ്റ്റിലായത്.

പമ്പയിൽ വീണ്ടും കെ.എസ്.ആർ.ടി.സി. ബസിന് തീപ്പിടിച്ചു

പത്തനംതിട്ട: പമ്പയിൽ കെഎസ്ആർടിസി ബസിന് വീണ്ടും തീ പിടിച്ചു. ആളുകളെ കയറ്റാൻ ബസ് സ്റ്റാൻഡിലേക്ക് കൊണ്ടുവരുന്നതിനിടെയാണ് തീപിടുത്തം ഉണ്ടായത്.

ഇന്ന് രാവിലെ ആറിനാണ് സംഭവം. ഉടൻ തന്നെ ഫയർഫോഴ്സ് സ്ഥലത്തിന്റെ തീയണച്ചു. അപകടത്തിൽ ആർക്കും പരിക്കുകൾ ഇല്ല. ഷോട്ട് സർക്യൂട്ടാണ് അപകടകാരണം എന്നാണ് പ്രാഥമിക റിപ്പോർട്ട്‌. പമ്പ- നിലക്കൽ ചെയിൻ സർവീസിനായി നിർത്തിയിട്ടിരുന്ന ബസ്സിന് കഴിഞ്ഞ ശനിയാഴ്ച ഇതേ സ്ഥലത്ത് വെച്ച് തീ പിടിക്കുകയുണ്ടായി. ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്.

കോളേജ് അധ്യാപകന്റെ കൈ വെട്ടിയ കേസിലെ പ്രതി 13 വർഷത്തിന് ശേഷം പിടിയിൽ

കൊച്ചി : തൊടുപുഴ ന്യൂമാൻ കോളേജ് മലയാളം അധ്യാപികനായിരുന്ന ടി .ജെ ജോസഫിന്റെ കൈവെട്ടിയ കേസിലെ ഒന്നാം പ്രതി അശമന്നൂർ നൂലേലി മുടശേരി സവാദ് (38) കണ്ണൂരിൽ വച്ച് പിടിയിലായി.സവാദിനെ പിടികൂടിയത് ദേശിയ അന്ന്യോഷണ ഏജൻസി (എൻ .ഐ .എ )യാണ്. ചോദ്യപേപ്പറിൽ മത നിന്ദ ആരോപിച്ചായിരുന്നു അധ്യാപകന്റെ കൈ വെട്ടിയത്.ഇന്നലെ രാത്രി മട്ടന്നൂർ നിന്നുമാണ് സവാദ് ഐ.എൻ .എ യുടെ പിടിയിലായത്.ഇതിനെ കുറിച്ച് പ്രൊഫ.ടി .ജെ ജോസഫ് പ്രതികരിച്ചത് ഇങ്ങനെയായിരുന്നു , മുഖ്യപ്രതി പിടിയിലായതിനെ പൗരൻ എന്ന നിലയിൽ നിയമവ്യവസ്ഥയുടെ വിജയമായി കാണുന്നു എന്നായിരുന്നു .ഇരയെന്ന നിലയിൽ തനിക്ക് ഇതിൽ പ്രത്യേകിച്ച് ഒരു നിലപാടും ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2010 ജൂലൈ 4 നു കുറ്റകൃത്യം ചെയ്ത ശേഷം ആലുവയിൽ നിന്നും സവാദ് ബാംഗ്ലൂരിലേക്ക് കടന്നതായി അന്ന് കേസ് അന്യോഷിച്ച ക്രൈം ബ്രാഞ്ച് കണ്ടെത്തിയിരുന്നു. എന്നാൽ 13 വർഷത്തെ രഹസ്യഅന്യോഷണത്തിനു ഒടുവിലാണ് കണ്ണൂരിൽ നിന്നും ഇയാൾ പിടിയിലായത് . 2011 മാർച്ചിലാണ് കേരള പോലീസ് അന്യോഷിച്ചിരുന്ന കേസ് എൻ.ഐ .എ ഏറ്റെടുത്തത് .

സവാദിനെ കണ്ടെത്തുന്നവർക്ക് ആദ്യം 4 ലക്ഷം രൂപ പാരിതോഷികം ഏജൻസി പ്രഖ്യാപിച്ചിരുന്നു . കഴിഞ്ഞ വര്ഷം മാർച്ചിൽ അത് 10 രൂപയായി വർധിപ്പിച്ചിരുന്നു.54 പ്രതികളുള്ള കേസിൽ വിചാരണ നടത്തി 18 പ്രതികളെ കോടതി നേരത്തെ വിട്ടയച്ചിരുന്നു ..

ചൈനയുടെ പിൻബലത്തിൽ മാലദ്വീപ് തിരിഞ്ഞു കുത്തുന്നു, കോവിഡ് കാലത്തെ സഹായത്തിന്‌ ഇന്ത്യയോട് നന്ദികേട്‌ കാണിക്കുന്നോ?

ന്യൂ ഡൽഹി : മാലദീപ് ഇന്ത്യൻ പ്രധാന മന്ത്രിക്ക് എതിരെ അധിക്ഷേപകരമായ പരാമർശനം നടത്തിയതിനെ തുടർന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദത്തിൽ വിള്ളൽ വീണിരിക്കുന്ന സാഹചര്യത്തിൽ ,ഇപ്പോൾ ചർച്ചയാകുന്നത് ഇന്ത്യ കോവിഡ് സമയത്തും അല്ലാതെയും മാലിദ്വീപിനു നൽകിയ സഹായങ്ങളെ കുറിച്ചാണ് .കോവിഡ് സമയത്ത് ഇന്ത്യയുടെ സഹായം ഏറ്റവും അധികം സ്വീകരിച്ച രാജ്യങ്ങളുടെ പട്ടികയിൽ മാലിദ്വീപാണ്‌ ഒന്നാമത് നിൽക്കുന്നത് എന്ന് കണക്കുകൾ പറയുന്നു .നിലവിലെ പ്രസിഡണ്ട് മുയിസുവിനു ഇന്ത്യയുമായുള്ള കരാറുകൾ അവസാനിപ്പിക്കാനും ചൈനയുമായുള്ള അടുപ്പം വർധിപ്പിക്കാനും ശ്രമിക്കുന്നു എന്ന സംശയങ്ങൾക്ക് ഇടയിലാണ് ,മന്ത്രിമാർ തന്നെ ഇന്ത്യൻ പ്രധാന മന്ത്രിയെ കോമാളിയെന്നും ഇസ്രയേലിന്റെ പാവയെന്നും വിളിച്ചു വിവാദത്തിനു തുടക്കമിട്ടത്.

2021 ജനുവരിയിൽ രണ്ടാം കോവിഡ് തരംഗത്തിൽ ഇന്ത്യ വികസിപ്പിച്ച കോവിഡ് വാക്‌സിനുകൾ ആദ്യമായി സ്വീകരിച്ച വിദേശ രാജ്യമാണ് മാലദ്വീപ് .ഇന്ത്യയിൽ നിർമിച്ച വാക്സിൻറെ മൂന്നുലക്ഷം ഡോസ് മാല ദ്വീപിലേക്കാണ് അയച്ചത്. ഇന്ത്യയിൽ തന്നെ കോവിഡ് വാക്സിന് ആവശ്യമേറെ ഉണ്ടായിരുന്ന സമയത്താണ് ഈ സഹായം ഇന്ത്യ മാലദ്വീപിനു നൽകിയത് .

കോവിഡ് സമയത്തു പ്രത്യേക വൈദ്യസഹായം എത്തിച്ചു കൊടുക്കുകയും നൂറുകണക്കിന് കോടി രൂപയുടെ സഹായം എത്തിച്ചു കൊടുക്കുകയും ചെയ്തിരുന്നു

“ഓപ്പറേഷൻ അമൃത് “ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം തടയാൻ നടപടിയെടുക്കുമെന്ന് ആരോഗ്യമന്ത്രി.

0

തിരുവനന്തപുരം: സംസ്ഥാനത്ത് ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം തടയാൻ “ഓപ്പറേഷൻ അമൃത്” എന്ന പേരിൽ ഡ്രഗ്സ് കൺട്രോൾ വിഭാഗം പരിശോധനകൾ ആരംഭിക്കാനിരിക്കുന്നതായി മന്ത്രി വീണ ജോർജ് അറിയിച്ചു.”ഓപ്പറേഷൻ അമൃത്” എന്ന പരിപാടി നടപ്പിലാക്കുക പൊതുജന പങ്കാളിത്തത്തോടെയായിരിക്കും. പ്രത്യേക സ്ക്വാഡും ഈ ഓപ്പറേഷന്റെ ഭാഗമായിരിക്കും. ഡോക്ടറുടെ പ്രിസ്ക്രിപ്ഷനില്ലാതെ ഏതെങ്കിലും ഫാർമസികൾ ആന്റിബയോട്ടിക്കുകൾ വിൽക്കുന്നത് ശ്രദ്ധയിൽ പെട്ടാൽ പൊതുജനങ്ങൾക്കും വിവരം നൽകാവുന്നതാണ്.

“ഡോക്ടറുടെ കുറിപ്പടിയില്ലാതെ ആന്റിബയോട്ടിക്കുകൾ വിൽക്കുന്നതല്ല ” എന്ന പോസ്റ്റർ ഫാർമസികളിൽ പതിപ്പിക്കേണ്ടതാണ്. കൂടാതെ ആന്റിബയോട്ടിക്കുകൾ വിൽക്കുന്നതിന്റെ വിവരങ്ങൾ കൃത്യമായി ഫാർമസികളിൽ രേഖപ്പെടുത്തേണ്ടതാണ്. ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ ആന്റിബയോട്ടിക്കുകൾ നൽകുന്ന ഫാർമസികൾക്കും മെഡിക്കൽ സ്റ്റോർകൾക്കും എതിരെ നടപടി സ്വീകരിക്കുന്നതാണെന്ന് മന്ത്രി വ്യക്തമാക്കി.

കൊള്ളക്കാർ റാഞ്ചിയ കപ്പൽ മോചിപ്പിച്ചു.മാർകോസ് ഓപ്പറേഷൻ വിജയിച്ചു.ജീവനക്കാർ സുരക്ഷിതർ

ന്യൂ ഡൽഹി : സൊമാലിയൻ തീരത്തുവെച്ച് കടൽക്കൊള്ളക്കാർ തട്ടിയെടുത്ത ചരക്കുകപ്പൽ മോചിപ്പിച്ചു.കപ്പലിൽ 15 ഇന്ത്യക്കാരുൾപ്പടെ 21 പേരുണ്ടായിരുന്നു.എല്ലാവരും സുരക്ഷിതരാണെന്ന് ഇന്ത്യൻ നാവിക സേന അറിയിച്ചു.ഇന്ത്യൻ നാവിക സേനയുടെ എലൈറ്റ് കമാൻഡോകളായ മാർക്കോസ് ചരക്കുകപ്പലിൽ കടന്നാണ് ജീവനക്കാരെ രക്ഷപ്പെടുത്തിയത്.എന്നാൽ രക്ഷാപ്രവർത്തന സമയത്തു കപ്പലിൽ കൊള്ളക്കാർ ഉണ്ടായിരുന്നില്ല എന്നാണ് നാവിക സേന അറിയിച്ചത്.ഹെലികോപ്റ്റർ അയച്ചു നൽകിയ മുന്നറിയിപ്പിനെ തുടർന്ന് കൊള്ളക്കാർ രക്ഷപെട്ടു പോയെന്നാണ്‌ കരുതുന്നത്.

ലൊക്കേഷൻ ദൃശ്യം വീണ്ടും ചോർന്നു

രജനികാന്ത് നായകനായി 2024 -ൽ പുറത്തിറങ്ങാൻ ഒരുങ്ങുന്ന തെന്നിന്ത്യൻ സിനിമയാണ് വേട്ടയൻ. ടി .ജെ ജ്ഞാനവേൽ ജയ് ഭീം എന്ന ചത്രത്തിനുശേഷം തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്.ഈ ചിത്രത്തിൽ താരങ്ങളുടെ നീണ്ട നിരതന്നെ അണിനിരക്കുന്നു.മലയാളത്തിലെ പ്രശസ്ത നടൻ ഫഹദ് ഫാസിലും ഈ ചിത്രത്തിൽ വേഷമിടുന്നു.

വേട്ടയാൻറെ ചിത്രികരണം കേരളത്തിലുൾപ്പടെ കുറെ മാസങ്ങളായി നടന്നു വരികയായിരുന്നു.അതിനിടെയാണ് ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നുമുള്ള ഒരു ദൃശ്യം കഴിഞ്ഞ ദിവസം പുറത്തു വന്നിരിക്കുന്നത്.
രജനികാന്തും ഫഹദ് ഫാസിലും ഒരുമിച്ചുള്ള ചിത്രമാണ് പുറത്തു വന്നിരിക്കുന്നത് .ഇതിനു മുൻപും അവരിരുവരും ഉള്ള ഫോട്ടോ ലീക്ക് ആയിരുന്നു .
രണ്ടാഴ്ചമുമ്പ് റിലീസ് ചെയ്ത ടൈറ്റില് വീഡിയോക്ക് നല്ല പ്രതികരണമായിരുന്നു പ്രേക്ഷകരിൽ നിന്നും ലഭിച്ചത്. ചിത്രത്തിൽ അമിതാഭ് ബച്ചൻ ,റാണ ദഗ്ഗുബട്ടി എന്നിവർ ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു.32 വർഷങ്ങൾക്ക് ശേഷമാണു അമിതാഭ് ബച്ചനും രജനികാന്തും ഒരുമിച്ച് അഭിനയിക്കുന്നത് .മഞ്ജു വാരിയർ ,ദുഷാരാ വിജയൻ എന്നിവരാണ് നായികമാർ .

‘പുതുവർഷം തുടങ്ങുന്നു’- സോമനാഥ് പറയുന്നു

ISRO XPoSat തത്സമയ അപ്‌ഡേറ്റുകൾ സമാരംഭിക്കുന്നു: 2024-ലെ ഇന്ത്യയുടെ ആദ്യ ബഹിരാകാശ ദൗത്യത്തെക്കുറിച്ചുള്ള ഏറ്റവും പുതിയ എല്ലാ അപ്‌ഡേറ്റുകളും ഇതാ.
ISRO XPoSat ലോഞ്ച് ലൈവ് അപ്‌ഡേറ്റുകൾ: ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനം (ISRO), 2024-ലെ അതിന്റെ ആദ്യ ബഹിരാകാശ ദൗത്യത്തിൽ, ജനുവരി 1 തിങ്കളാഴ്ച, X-ray Polarimeter Satellite (XPoSat) വിക്ഷേപിച്ചു.

ഉപഗ്രഹം രാവിലെ 9:10 ന് വിക്ഷേപിച്ചു. ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിലുള്ള സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രം.
XPoSat ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ചതിന് ശേഷം ISRO മേധാവി എസ് സോമനാഥ് അഭിസംബോധന ചെയ്യുന്നു.(ISRO)
ഇന്ത്യൻ ബഹിരാകാശ വകുപ്പിന്റെ ചന്ദ്രയാൻ -3, ആദിത്യ എൽ 1 ദൗത്യത്തിന് ശേഷം, രാജ്യത്തിന്റെ ബഹിരാകാശ പര്യവേക്ഷണത്തിലേക്കുള്ള അടുത്ത ചരിത്ര ചുവടുവെപ്പാണിത്.
ഈ ഉപഗ്രഹത്തിലൂടെ, നമ്മുടെ ഗാലക്സിയിലെ തമോദ്വാരങ്ങളെയും ന്യൂട്രോൺ നക്ഷത്രങ്ങളെയും കുറിച്ച് പഠിക്കാൻ അമേരിക്കയ്ക്ക് ശേഷം ഒരു പ്രത്യേക ജ്യോതിശാസ്ത്ര നിരീക്ഷണാലയം അയയ്ക്കുന്ന ലോകത്തിലെ രണ്ടാമത്തെ രാജ്യമായി ഇന്ത്യ മാറും.

ചൈത്രനിലാവിൽ കെ.എസ് ചിത്രയോടൊപ്പം വേദിയിൽ പാടി വൈറൽ ഗായകൻ വേദുകുട്ടൻ.

നാലു വയസ്സുള്ള വേദുകുട്ടൻ ഇന്ന് സോഷ്യൽ മീഡിയയിൽ വൈറൽ ആണ്.തൃശൂർ സ്വദേശി വേദുകുട്ടൻ. ഒരു വയസു മുതൽ ശാസ്ത്രീയ സംഗീതം പഠിക്കുകയാണ് ഈ കൊച്ചു മിടുക്കൻ. അച്ഛമ്മയാണ് യാദവേദ് കൃഷ്ണ എന്ന വേദുട്ടന്റെ ഗുരു.ചിത്രയുടെ “ഓമനതിങ്കൾ കിടാവോ ” എന്ന പാട്ടു കേട്ടാണ് ഉറങ്ങുക.ഇപ്പോൾ ചിത്രക്ക് ഒപ്പം ഒരുമിച്ച് ഒരു വേദി പങ്കിടാൻ അവസരം ലഭിച്ചിരിക്കുകയാണ് വേദുകുട്ടന്.

തമിഴ് നടൻ വിജയകാന്ത് അന്തരിച്ചു.

0

ചെന്നൈ: പ്രശസ്ത തമിഴ് സിനിമ താരം വിജയകാന്ത് അന്തരിച്ചു. കഴിഞ്ഞദിവസം ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന് ഇന്ന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. വ്യാഴാഴ്ച രാവിലെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. അദ്ദേഹത്തിന്റെ ആരോഗ്യനില മോശമായതോടെ വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു.

വിജയ്കാന്ത് ഡി എം ഡി കെയുടെ നേതാവ് കൂടിയായിരുന്നു. എന്നാൽ കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഇദ്ദേഹം പാർട്ടി പ്രവർത്തനത്തിൽ സജീവമല്ലായിരുന്നു. വിജയകാന്തിന്റെ അഭാവത്തിൽ വിജയകാന്തിന്റെ ഭാര്യ പ്രേമലതയാണ് പാർട്ടിയെ ഇപ്പോൾ നയിക്കുന്നത്.

തമിഴ്നാട്ടിലെ മധുരയിലായിരുന്നു വിജയകാന്തിന്റെ ജനനം 1952 ഓഗസ്റ്റ് 25നാണ് വിജയരാജ് അളകർ സ്വാമി എന്ന ഇദ്ദേഹം ജനിച്ചത്.

ആരാധകർക്ക് ഇടയിൽ ഇദ്ദേഹം ക്യാപ്റ്റൻ എന്നാണ് അറിയപ്പെട്ടിരുന്നത്. 1979 പുറത്തിറങ്ങിയ ഇനിക്കും ഇളമൈ ആയിരുന്നു അദ്ദേഹത്തിന്റെ ആദ്യ ചിത്രം. വിജയകാന്ത് 1980കളിൽ ആക്ഷൻ ഹീറോ പരിവേഷത്തിലേക്ക് മാറി.’ക്യാപ്റ്റൻ പ്രഭാകർ’ എന്ന നൂറാം ചിത്രത്തിലൂടെ അദ്ദേഹത്തിന് ‘ക്യാപ്റ്റൻ’ എന്ന വിളിപ്പേർ സ്വന്തമായി.

ഫാൻമെയ്ഡ് പോസ്റ്റർ നിർമ്മിച്ച് ആടുജീവിതത്തിന്റെ ഭാഗമാകാൻ അവസരം

ബ്ലെസ്സി പൃഥ്വിരാജിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ‘ആടുജീവിതം’ 2024 ഏപ്രിൽ 10 മുതൽ തിയറ്ററുകളിൽ എത്തും.ബെന്യമിൻറെ പ്രശസ്‌ത നോവൽ ആടുജീവിതത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രത്തിൻറെ ഭാഗമാകാൻ ആരാധകർക്കും അവസരം.ആരാധകർ ചെയ്യേണ്ടത് ഇത്ര മാത്രം , ഈ ചിത്രത്തിൻറെ ഫാൻമേയ്ഡ് പോസ്റ്റർ നിർമിച്ചു ഫാൻ ആർട്സ് ഈവെൻന്റിൽ പങ്കെടുക്കുക.

ഈ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് വന്നതു മുതൽ വലിയ രീതിയിലുള്ള പ്രതികരണമാണ് പ്രേഷകരുടെ ഭാഗത്തു നിന്നും ഉള്ളത്.ചിത്രത്തിന്റെ റിലീസ് ചെയ്ത പോസ്റ്ററുകൾ ഇതിനോടകം എല്ലാം വലിയ ശ്രദ്ധ നേടി കഴിഞ്ഞിരിക്കുന്നു.ഈ ചിത്രവുമായി ബന്ധപ്പെട്ട ഒരുപാട് ഫാൻ മേയ്ഡ് പോസ്റ്ററുകൾ ഇതിനോടകം പുറത്തു വന്നിട്ടുണ്ട്.ആടുജീവിതത്തിന്റെ അണിയറ പ്രവർത്തകർ ആരാധകർക്ക് കൊടുക്കുന്ന സുവർണ്ണ അവസരമാണ് ഇത് .ആകർഷകമായാ പോസ്റ്ററുകൾ നിർമിച്ചു thegoatlifeposter@ gmail.com എന്ന മെയിൽ ഐഡിയിലേക്കാണ് അയക്കേണ്ടത്.

ഹിന്ദി ,തമിഴ് ,തെലുങ്ക് ,കന്നഡ എന്നീ ഭാഷകളിലേക്കും ആടുജീവിതം ഒരുങ്ങുന്നു.

യാത്രയ്ക്ക് ഒരുങ്ങി അമൃത് ഭാരത് ,ആദ്യ അതിവേഗ യാത്ര, അയോധ്യയിൽ നിന്ന്

0

ന്യൂ ഡൽഹി: വേഗമേറിയ തീവണ്ടി യാത്രാ സൗകര്യമൊരുക്കാൻ അമൃത് ഭാരത് എക്സ്പ്രസുമായി ഇന്ത്യൻ റെയിൽവേ .ഉത്തർപ്രദേശിലെ അയോധ്യയിൽ നിന്നും ബീഹാറിലെ ദർഭംഗയിലേക്കാവും അമൃത് ഭാരത് എക്സ്സ്പ്രെസ്സിന്റെ ആദ്യയാത്ര എന്നാണ് സൂചന.ഡിസംബർ 30 ശനിയാഴ്ച പ്രധാന മന്ത്രി നരേന്ദ്രമോദി ആദ്യ സർവീസ് ഫ്ലാഗ് ഓഫ് ചെയ്‌തേക്കും. രണ്ടാം അമൃത് ഭാരത് എക്സ്സ്പ്രെസ്സ് ബാംഗ്ലൂർ നിന്നും മാൽഡയിലേക്കായിരിക്കും എന്നും വിവരം ലഭിച്ചിട്ടുണ്ട്.

അമൃത് ഭാരത് എക്സ്പ്രസ്സ് പുഷ് പുൾ ട്രെയിനുകളാണ് .ഇവയുടെ പരമാവധി വേഗത 130 കിലോ മീറ്റർ ആണ്. മുൻപ് വന്ദേ സാധാരൺ എന്ന് പേരിട്ടിരുന്ന അമൃത് ഭാരത് എക്സ്പ്രസ്സ് പ്രധാനമായും അന്യ സംസ്ഥാന തൊഴിലാളികളെയാണ് ലക്ഷ്യമിടുന്നത് . പുഷ് പുൾ ട്രെയിൻ ആയതുകൊണ്ട് യാത്രക്കാർക്ക് കുലുക്കം അനുഭവപെടില്ല , കുറഞ്ഞ സമയത്തിൽ കൂടുതൽ വേഗം കൈവരിക്കാനും സാധിക്കും.

അമൃത് ഭാരത് ട്രെയിനുകൾ ഓറഞ്ച് ,ചാര നിറങ്ങളിൽ ആയിരിക്കും പുറത്തിറങ്ങുക. 22 കോച്ചുകളിൽ എട്ടെണ്ണം റിസർവേഷൻ ഇല്ലാതെ യാത്ര ചെയ്യുന്നവർക്കുള്ള ജനറൽ സെക്കന്റ് ക്ലാസ് കോച്ചുകളാണ്. 12 സെക്കന്റ് ക്ലാസ് 3 ടയർ സ്ലീപ്പർ കോച്ചുകളും രണ്ടു ഗാർഡ് കമ്പാർട്ടുമെന്റുകളും ഉണ്ടാകും .സ്ത്രീകൾക്കും ഭിന്നശേഷികാർക്കുംപ്രത്യേക ക്യാബിനുകൾ.കുഷ്യനുള്ള സീറ്റും ലഗേജ് റാക്ക് ,മടക്കാൻ കഴിയുന്ന സ്‌നാക് ടേബിൾ, മൊബൈൽ ചാർജർ ഹോൾഡർ ,ബോട്ടിൽ ഹോൾഡർ ,റേഡിയം ഇല്യൂമിനേഷൻ ഫ്ളോറിങ് സ്ട്രിപ്പ്,, ടോയ്ലറ്റ് സൗകര്യം എന്നിവ ഉണ്ടാകും. അമൃത് ഭാരത് നിർമിച്ചിരിക്കുന്നത് ചെന്നൈയിലെ ഇന്റഗ്രൽ കോച്ഛ് ഫാക്ടറിയിലാണ്

നേര് ട്രെയിലർ : ജിത്തു ജോസഫും മോഹൻലാലും ഒന്നിക്കുന്നു.

0

ദൃശ്യം 2 വിന്റെ വിജയത്തിന് ശേഷം മലയാളത്തിന്റെ സൂപ്പർ സ്റ്റാർ മോഹൻ ലാലും ചലച്ചിത്ര നിർമാതാവ് ജിത്തു ജോസഫും ഒന്നിക്കുന്നു.ചിത്രത്തിന്റെ പ്രമേയം കോടതി മുറി രീതിയിലാണ് .ചിത്രത്തിന്റെ റിലീസിന് രണ്ടാഴ്ചമുമ്പ് നിർമാതാക്കൾ അതിന്റെ ഒഫീഷ്യൽ ട്രയിലർ പ്രകാശനം ചെയ്തിരുന്നു.നേര് ഒരു മികച്ച സിനിമയായിരിക്കുമെന്നു സംവിധായകർ ഉറപ്പു നൽകുന്നു.

ചിത്രത്തിന്റെ ട്രെയിലർ ആരംഭിക്കുന്നത് തന്നെ തിരുവനന്തപുരത്തെ തുമ്പ പോലീസ് സ്റ്റേഷനിൽ ഒരു കൂട്ടം പൊലീസുകാരെ കാണിച്ചുകൊണ്ടാണ്.146 സെക്കൻഡ് ദൈർഘ്യമുള്ള ട്രെയ്‌ലർ ആരംഭിക്കുന്നത് .

കേസിനെ പറ്റി കൂടുതൽ വിശദംശങ്ങൾ പ്രേമോ വീഡിയോയിൽ കാണിക്കുന്നില്ല.
വർഷങ്ങളായി വക്കീൽ പ്രാക്റ്റീസിൽ നിന്നും വിട്ടു നിൽക്കുന്ന വിജയ്‌മോഹൻ എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്.
പ്രിയാമണി ,അനശ്വര രാജൻ ,ജഗദീഷ് ,സിദ്ധിഖ് ,എന്നിവരും ഈ ചിത്രത്തിൽ പ്രധാന വേഷം അവതരിപ്പിക്കുന്നു.

ദൃശ്യ ജാലകങ്ങൾ മൂവി റിവ്യൂ: ടോവിനോ തോമസ്,നിമിഷ സജയൻ ചിത്രം ഒരു വിനാശകരമായ മുഷിഞ്ഞ ഡിസ്റ്റോപിയൻ നാടകമാണ്

0

ബിജുകുമാർ ദാമോദരൻ രചനയും സംവിധാനവും നിർവഹിച്ച 2023 -ൽ പുറത്തിറങ്ങിയ ഒരു മലയാള -യുദ്ധ വിരുദ്ധ ചിത്രമാണ് ദൃശ്യ ജാലകങ്ങൾ.ടോവിനോ തോമസ് ,നിമിഷ സജയൻ ,ഇന്ദ്രൻസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് . ചിത്രം ഇപ്പോൾ നെറ്റ് ഫ്ലിക്സസിൽ സ്ട്രീം ചെയ്യുന്നു .

ദൃശ്യ ജാലകങ്ങളെ കുറിച്ച്

ദൃശ്യ ജാലകങ്ങളിൽ (അദൃശ്യ ജാലകങ്ങൾ എന്നർത്ഥം ) ആർക്കും പേരില്ല .അവർ മനുഷ്യരേക്കാൾ ഓർവെല്ലിയൻ സ്പീഷിസുകളാണ് ഉദ്ദേശിക്കുന്നത്. അല്ലെങ്കിൽ പോലീസ് വാനുകൾ വളഞ്ഞിട്ട് അവരെ ജയിലിലേക്ക് തള്ളിയിട്ട് തുടങ്ങുന്ന ഈ ഭയാനകമായ മുഷിഞ്ഞ ഡിസ്റ്റോപ്പിയൻ നാടകം കാണുമ്പോൾ ഞാൻ ഒത്തുകൂടി.
അദൃശ്യനായ നായകന്മാരായി അഭിനയിക്കാൻ ഇഷ്ടപ്പെടുന്ന ടോവിനോ തോമസ് ,പ്രത്യേക കാരണങ്ങളൊന്നുമില്ലാതെ തടവിലാക്കപ്പെട്ട തടവുകാരിൽ ഒരാളായി ജയിലിൽ പ്രത്യക്ഷപ്പെടുന്നു .
”നിനക്കും ഭ്രാന്താണോ ?” മാന്യമായി ചിരിക്കുന്ന ഡോക്ടറോട് അയാൾ ചോദിക്കുന്നു.എന്താണ് ചെയ്യേണ്ടത് എന്നെനിക് അറിയില്ല .യുദ്ധ്കാലത്തെ വിഷാദത്തെ കുറിച്ചുള്ള ഈ വരണ്ട വിയോജിപ്പുള്ള ധ്യാനത്തിൽ ഭ്രാന്തനാകുകയോ മാന്യമായി ചിരിക്കുകയോ ചെയ്യുക .

ഏത് മൊബൈൽ നെറ്റ്‌വർക്കും സർക്കാരിന് പിടിച്ചെടുക്കാം ; പുതിയ ടെലികോം ബിൽ

ന്യൂഡൽഹി: ടെലി കമ്മ്യൂണിക്കേഷൻ കരട് ബിൽ 2023 അനുസരിച്ചു പൊതു സുരക്ഷാ ,അടിയന്തിര സാഹചര്യം എന്നിവ കണക്കിലെടുത്ത് സർക്കാരുകൾക്ക് ഏത് ടെലികോം നെറ്റുവർക്കും താത്കാലികമായി പിടിച്ചെടുക്കാം.ടെലി കമ്മ്യൂണിക്കേഷൻസ് ബിൽ 2023 കേന്ദ്ര വാർത്താവിനിമയ വകുപ്പ് മന്ത്രി അശ്വനി വൈഷ്ണവ് അവതരിപ്പിച്ചു.ലോക്സഭയിലാണ് മന്ത്രി ബിൽ അവതരിപ്പിച്ചത്.കഴിഞ്ഞ ആഴ്ച പാർലമെന്റിലുണ്ടായ സുരക്ഷാ വീഴ്‌ചയുമായി ബന്ധപ്പെട്ട ബഹളത്തിനിടയിലായിരുന്നു ബില്ല് അവതരണം.

ദുരന്തനിവാരണം ഉൾപ്പടെ ഏതെങ്കിലും പൊതു അടിയന്തിര സാഹചര്യം ഉണ്ടാകുമ്പോൾ, അല്ലെങ്കിൽ പൊതു സുരക്ഷാ താല്പര്യം മുൻ നിർത്തി, കേന്ദ്ര സർക്കാരോ അല്ലെങ്കിൽ സംസഥാന സർക്കാരോ ,അതുമല്ലെങ്കിൽ സർക്കാർ ചുമതലപെടുത്തിയ ഉദ്യോഗസ്ഥർക്കോ ഈ ബില്ലിൽ പറയുന്നത് പോലെ താൽക്കാലികമായി കൈവശപ്പെടുത്താം.

ഈ ബില്ലിൽ പറയുന്നതനുസരിച്ചു സബ് സെക്ഷൻ (2 ) ലെ ക്ലോസ് (എ ) പ്രകാരം വിവരകൈമാറ്റം നിരോധിക്കാത്തിടത്തോളം അക്രഡിറ്റേഷനുള്ള മാധ്യമ പ്രവർത്തകരുടെ സന്ദേശം തടസപ്പെടുത്തില്ല .എന്നാൽ വ്യക്തികൾ തമ്മിലുള്ള സന്ദേശം തടസപ്പെടുത്തുന്നതിനുള്ള നിർദ്ദേശം നല്കാൻ സർക്കാരിന് സാധിക്കും. ഇത് വഴി ടെലികോം നെറ്റ് വർക്കുകൾ നിർത്തിവെക്കാൻ സർക്കാരിന് സാധിക്കും .

എന്നാൽ സന്ദേശങ്ങൾ നിയമവിരുദ്ധമായി തടസ്സപ്പെടുത്തുന്നത് മൂന്നു വര്ഷം വരെ തടവോ രണ്ടുകോടി രൂപ വരെ പിഴയോ ലഭിക്കാം എന്ന് ഈ ബില്ലിൽ പറയുന്നു .കരട് വ്യവസ്ഥയിൽ പറയുന്നത് ടെലി കോം തർക്ക പരിഹാരത്തിനും അപ്പലേറ്റ് ട്രിബ്യുണലിനും രൂപം നൽകാമെന്നാണ് .

ഇന്ത്യൻ ടെലിഗ്രാഫ് ആക്ട് 1885 ,ഇന്ത്യൻ വയർലെസ്സ് ടെലിഗ്രാഫി ആക്ട് 1933 , ടെലിഗ്രാഫ് വയേഴ്സ് 1950 നിയമം തുടങ്ങിയവയ്ക്ക് പകരമായാണ് പുതിയ നിയമം.എന്നാൽ ഈ നിയമങ്ങൾക്ക് 138 വര്ഷം പഴക്കമുണ്ടെന്നും സാങ്കേതിക വിദ്യകൾ അതിവേഗം വളർന്നു വരുന്ന സാഹചര്യത്തിൽ പുതിയ നിയമം ആവശ്യമാണെന്നും സർക്കാർ വാദം ഉന്നയിച്ചു .

സംസ്ഥാനത്ത് വീണ്ടും കോവിഡ് നിരക്കുകൾ ഉയരുന്നു.ജെ.എൻ.1 നിസ്സാരക്കാരനല്ല; കൂടുതൽ കരുതൽ വേണം.

0

കേരളത്തിൽ വീണ്ടും കോവിഡ് കേസുകളിൽ വർദ്ധന. ജെ.എൻ 1എന്ന അതി വ്യാപന ശേഷിയുള്ള ഉപ വകഭേദം കേരളത്തിൽ സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. ഏതാനും ആഴ്ചകളായി കേരളത്തിൽ കോവിഡ് നിരക്കുകൾ കൂടുതലാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഇതിനിടെ കഴിഞ്ഞ ദിവസം കോവിഡ് ബാധയെ തുടർന്ന് രണ്ടു മരണങ്ങൾ കൂടി രേഖപ്പെടുത്തിയിരുന്നു. പനി ബാധിച്ച ആളുകളെ കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയതിൽ നിന്നാണ് രോഗികളുടെ നിരക്ക് പെടുന്നനെ കൂടിയതായി കണ്ടെത്തിയത്.

കഴിഞ്ഞ ആഴ്ച തിരുവനന്തപുരത്തുനിന്നും ശേഖരിച്ച് കോവിഡ് പോസിറ്റീവ് സാമ്പിളിലാണ് പുതിയ വകഭേദത്തിന്റെ സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്. ജെ എൻ വൺ എന്ന ഉപ വകഭേദം ഒരേസമയം രോഗപ്രതിരോധശേഷി കുറയ്ക്കുകയും അതേസമയം വ്യാപന ശേഷി കൂടുതൽ ഉള്ളതുമായ വൈറസാണ്. ചൈന ഉൾപ്പെടെയുള്ള പല രാജ്യങ്ങളിൽ ഈ വക ഭേദം കണ്ടുവരുന്നുമുണ്ട്.

ജെ. എൻ 1 എന്ന ഉപവകഭേദം പിരോള എന്ന വക ഭേദത്തിന്റ പിൻമുറക്കാരനാണ്.

പനി,മൂക്കൊലിപ്പ്,തൊണ്ടവേദന,തലവേദന,ഗ്യാസ് സംബന്ധമായ പ്രശ്നങ്ങൾ തുടങ്ങിയവയാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങൾ. കൂടാതെ ഇത്തരം രോഗികളിൽ ശ്വാസകോശ സംബന്ധമായ അണുബാധ പ്രശ്നങ്ങളും കണ്ടുവരാറുണ്ട്. മഞ്ഞുകാലങ്ങളിൽ ഈ രോഗത്തിന്റെ വ്യാപനം കൂടുതൽ ആയിരിക്കും. പുതുതായി കണ്ടുവരുന്ന അഞ്ച് കോവിഡ് കേസുകൾക്കും പിന്നിൽ ഈ വൈറസ് എന്നാണ് സിഡിസി പറയുന്നത്.

കേരളത്തിൽ ഉപവകഭേദം കണ്ടെത്തിയതിൽ ആശങ്ക വേണ്ടയെന്നാണ് ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞിരിക്കുന്നത്.

ഐടിക്കാർക്ക് മുട്ടൻ പണിയുമായി ബാംഗ്ലൂർ പോലീസ്; റോഡിൽ അഭ്യാസം കാണിച്ചാൽ ഇനി ജോലിസ്ഥലത്ത്‌ എട്ടിന്റെ പണി

0

കർണാടകയിൽ പുതിയതായി പരീക്ഷിച്ചു വരുന്ന ഒരു സംവിധാനമാണ് ഇത്. റോഡിൽ അഭ്യാസം കാണിക്കുന്നവർക്കുള്ള പണി സ്വന്തം ജോലി സ്ഥാപനത്തിൽ എത്തിക്കുക എന്നുള്ളത്. ഓഫീസിൽ സമയത്തിന് എത്താൻ വേണ്ടി ചെറിയ ചെറിയ നിയമ ലംഘനങ്ങൾ നടത്തുന്നവർക്കുള്ള പിഴയുടെ ചെല്ലാൻ ഓഫീസിൽ ചീഫ് തന്നെ കയ്യിൽ തരും.ബാംഗ്ലൂർ പോലീസാണ് ഈ പദ്ധതിക്ക് ചട്ടം കൂട്ടുന്നത്.

ഈ രീതി ആദ്യം പരീക്ഷിക്കുക ഐടി കമ്പനി ജീവനക്കാരുടെ ഇടയിലാണ്.ഐടി കമ്പനി ജോലിക്കാരാണ് നിയമം തെറ്റിക്കുന്നതെങ്കിൽ വാഹന ഉടമസ്ഥന്റെ ജോലി സ്ഥലത്തേക്ക് ഇ-മെയിലിലൂടെ വിവരങ്ങൾ കൈമാറും. ഈ പദ്ധതി ആദ്യം നടപ്പിലാക്കുക ഐ.ടി.ജീവനക്കാർ കൂടുതലുള്ള ഔട്ടർ റിങ് റോഡ് ,വൈറ്റ് ഫീൽഡ് എന്നിവിടങ്ങളിലായിരിക്കും.

പരീക്ഷണാർദ്ധം നടപ്പിലാക്കുന്ന ഈ പദ്ധതി വിജയകരമെങ്കിൽ കൂടുതൽ സ്ഥലങ്ങളിലേക്കും ഈ രീതി വ്യാപിപ്പിക്കും. റോഡ് അപകടങ്ങൾ കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ഈ പദ്ധതി ആവിഷ്കരിക്കുന്നത് എന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.കൂടുതൽ അപകടങ്ങൾ നടക്കുന്ന സ്ഥലമാണ് ഔട്ടർ റിങ് റോഡും വൈറ്റ് ഫീൽഡും ,ഈയിടങ്ങളിൽ ആണ് കൂടുതൽഅപകടങ്ങൾ നടക്കുന്നത്. നിയമലംഘനം നടത്തുന്നവരുടെ ജോലി സ്ഥലത്തേക്ക് ഇ-മെയിൽ മുഖേന ആയിരിക്കും വിവരങ്ങൾ കൈമാറുക. ഇത്തരത്തിൽ ഈമെയിലൂടെ ജോലി സ്ഥലത്തേക്ക് വിവരങ്ങൾ കൈമാറും എന്നതുകൊണ്ടുതന്നെ ബോധപൂർവ്വമായ നിയമലംഘനങ്ങളിൽ നിന്നും ഭൂരിഭാഗം പേരും പിന്മാറും എന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്.
നിയമലംഘനങ്ങൾക്ക് ഈടാക്കുന്ന പിഴ വളരെ കുറഞ്ഞതാണെന്നും ആരോപണം ഉയർന്നിരുന്നു.ഗതാഗത നിയമം ലംഘിച്ചാലും കുറഞ്ഞ പിഴ മാത്രമേ ലഭിക്കുവെന്നുള്ളതിനാൽ പലരും നിയമം ലംഘിക്കാൻ സാധ്യത ഉണ്ടായിരുന്നു. പുതിയ സംവിധാനം വരുന്നതോടെ ഇതിന് മാറ്റം വരുമെന്നാണ് അധികൃതർ പറയുന്നത്.

മുൻ വനം വകുപ്പ് മന്ത്രി കെ പി വിശ്വനാഥൻ അന്തരിച്ചു

തൃശ്ശൂർ : മുൻ വനവകുപ്പ് മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന കെ പി വിശ്വനാഥൻ (83) അന്തരിച്ചു.

ആറ് തവണ എംഎൽഎയായി നിയമസഭയിൽ എത്തി. രണ്ടുതവണ യുഡിഎഫ് സർക്കാരിൽ വനം വകുപ്പ് മന്ത്രിയായിരുന്നു.

തൃശ്ശൂർ ജില്ലയിലെ കുന്നംകുളത്ത് കല്ലായിലാണ് ഇദ്ദേഹത്തിന്റെ സ്വദേശം.
1940 ഏപ്രിൽ 22 പാങ്ങിന്റെയും പാറുക്കുട്ടിയുടെയും മകനായിട്ടായിരുന്നു ജനനം. തൃശ്ശൂർ കേരളവർമ്മ കോളേജിൽ നിന്നും ബിരുദം കരസ്ഥമാക്കി. അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശനം കോൺഗ്രസ് മുഖേനയായിരുന്നു. കോൺഗ്രസ് തൃശ്ശൂർ ജില്ലാ പ്രസിഡന്റായി 1967 മുതൽ 70 വരെ പ്രവർത്തിച്ചു. ഇദ്ദേഹം ഡിസിസി ജനറൽ സെക്രട്ടറിയായി 1970 ൽ സ്ഥാനമേറ്റു. കെ പി സി സി അംഗമായി 1972 മുതൽ പ്രവർത്തിച്ചു.

ആദ്യതവണ 1970ൽ കുന്നംകുളത്ത് നിന്നും മത്സരിച്ചപ്പോൾ പരാജയപ്പെട്ടു. 1987 മുതൽ 2001 വരെയുള്ള കാലഘട്ടത്തിൽ കൊടകര മണ്ഡലത്തിൽ നിന്നും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. കരുണാകരൻ മന്ത്രിസഭയിൽ ആദ്യമായി വനം മന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ആളാണ് ഇദ്ദേഹം.

തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു മുൻമന്ത്രി കെ പി വിശ്വനാഥന്റെ അന്ത്യം .

ജമ്മു കാശ്‌മീരീനു പ്രത്യേക അധികാരം നൽകുന്ന ഭരണഘടനാ അനുച്ഛേദം 370 റദ്ധാക്കിയ കേന്ദ്രസർക്കാർ തീരുമാനം സുപ്രീം കോടതി അംഗീകരിച്ചു.

0

എന്തുകൊണ്ടാണ് കാശ്മീരിന് പ്രതേക അധികാരം നൽകുന്ന അനുച്ഛേദം 370 ഇന്ത്യൻ ഭരണഘടനയിൽ ഉൾപെടുത്താൻ കാരണം. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം ഇന്ത്യയിൽ സ്വാതന്ത്രത്തിനു വേണ്ടിയുള്ള പോരാട്ടങ്ങൾ ശക്തമായി. 1947 ഇൽ ബ്രിട്ടീഷ് ഗവണ്മെന്റ് ഇന്ത്യക്ക് സ്വാതന്ത്രം നൽകാനുള്ള നടപടികൾ ആരംഭിച്ചു. അതിനു നേതൃത്വം നൽകിയ വ്യക്തിയായിരുന്നു അന്നത്തെ വൈസ്രോയി ആയിരുന്ന മൗണ്ട് ബാറ്റൺ പ്രഭു. ഇന്ത്യക്ക് സ്വാതന്ത്രം നൽകുന്നതിനൊപ്പം ഇന്ത്യയെ ഇന്ത്യൻ യൂണിയൻ എന്നും പാക്കിസ്ഥാൻ എന്നും രണ്ടായി വിഭജിക്കുമെന്നും, നാട്ടുരാജ്യങ്ങൾക്ക് ഇന്ത്യൻ യൂണിയനിലോ പാകിസ്ഥാനിലോ ലയിക്കാമെന്നും അല്ലെങ്കിൽ സ്വതന്ത്ര രാജ്യമായി നില്കാമെന്നുള്ള ഉള്ള പദ്ധ്യതി അദ്ദേഹം അവതരിപ്പിച്ചു. തിരുവിതാംകൂർ, ഹൈദരാബാദ് , ജ്യുനഹഡ്, കശ്മീർ തുടങ്ങിയ നാട്ടുരാജ്യങ്ങൾ സ്വാതന്ത്രമായി നിൽക്കാൻ തീരുമാനിച്ചു. കശ്മീർ ഒഴികെ ഉള്ള നാട്ടുരാജ്യങ്ങൾ പിന്നീട് ഇന്ത്യൻ യൂണിയനിൽ ലയിച്ചു. കശ്മീർ മുസ്‌ലിം ഭൂരിപക്ഷ പ്രദേശം ആയിരുന്നു എങ്കിലും അവിടത്തെ രാജാവ് ഹിന്ദുവായിരുന്ന രാജ ഹരി സിംഗ് ആയിരുന്നു .

റബ്ബറിന് കേന്ദ്രം 300 രൂപ തന്നാൽ ബിജെപിക്ക് വോട്ട്. എൽഡിഎഫ് 250 തന്നാൽ അവർക്ക് വോട്ട്. ആർച്ച് ബിഷപ്പ് പാംപ്ലാനി

കണ്ണൂർ : ജനുവരി ഒന്നുമുതൽ എങ്കിലും പ്രകടനപത്രികയിൽ വാഗ്ദാനം ചെയ്ത 250 രൂപ നൽകാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്ന് തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. ഒരു ചങ്കോ രണ്ട് ചങ്കോ ഉണ്ടാവട്ടെ സർക്കാർ പ്രകടനപത്രികയിൽ വാഗ്ദാനം ചെയ്തത് പാലിക്കണമെന്ന് മാർ ജോസഫ് പാംപ്ലാനി. കാസർകോട് നിന്നും തിരുവനന്തപുരത്തേക്ക് നടക്കുന്ന കാർഷിക അതിജീവനമാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 250 രൂപ വില എന്ന പ്രകടനപത്രിക യിലെ വാഗ്ദാനം നടപ്പിലാക്കണമെന്നും, വാഗ്ദാനം നടപ്പിലാക്കിയാൽ നവ കേരള സദസ്സ് ഐതിഹാസികമാകും എന്നും അല്ലാത്തപക്ഷം യാത്ര തിരുവനന്തപുരത്ത് എത്തിയാലും അതുകൊണ്ട് ഒരു പ്രയോജനവും ഇല്ലായെന്നുമാണ് അദ്ദേഹം പറയുന്നത്. കത്തോലിക്ക കോൺഗ്രസിന്റെ നേതൃത്വത്തിൽ ഇരട്ടിയിൽ നടത്തിയ അതിജീവന യാത്രയിലാണ് ബിഷപ്പിന്റെ ഈ പ്രസ്താവന.

മാർ ജോസഫ് പാംപ്ലാനി കർഷക ജ്വല എന്ന പരിപാടിയിൽ പ്രസംഗിക്കുന്നു (വിഡിയോ ദൃശ്യം)

മലയോര കർഷകന്റെ രാഷ്ട്രീയം ഇനി അതിജീവനത്തിന്റെ രാഷ്ട്രീയമാണ്. കേരളം 250 രൂപ തന്നാൽ അവർക്ക് വോട്ട് ചെയ്യും, കേന്ദ്രം 300 രൂപ തന്നാൽ അവർക്ക് വോട്ട് ചെയ്യും. നവ കേരള സദസ്സിന് ആത്മാർത്ഥതയുണ്ടെങ്കിൽ പ്രകടനപത്രികയിൽ റബ്ബറിന് 250 രൂപ എന്ന വാഗ്ദാനം പാലിക്കണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കണ്ണൂരിൽ നവ കേരളത്തിന്റെ പ്രഭാത ഭക്ഷണം കൂട്ടായ്മയിൽ പോയത് രുചി നോക്കാനല്ല കർഷകർക്ക് വേണ്ടി ഈ ആവശ്യം നേരിട്ട് ഉന്നയിക്കാനാണ് എന്ന് ആർച്ച് ബിഷപ്പ് പറഞ്ഞു.

ഒരു കിലോ റബറിനു 300 രൂപയാക്കിയാൽ ബിജെപിക്ക് വോട്ട് നൽകുമെന്ന ബിഷപ്പിന്റെ പ്രഖ്യാപനം നേരത്തെ തന്നെ വിവാദങ്ങൾക്ക് കാരണമായിരുന്നു. ബിജെപിയുടെ എംപി കേരളത്തിലില്ല എന്ന ബിജെപിയുടെ സങ്കടം കുടിയേറ്റ ജനത പരിഹരിക്കുമെന്നായിരുന്നു മുമ്പ് ബിഷപ്പ് പറഞ്ഞത്. കർഷകരുടെ പ്രശ്നം പരിഹരിച്ചാൽ എംപി ഇല്ലെന്ന വിഷമം കർഷകർ പരിഹരിക്കും എന്നും അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു. കുടിയേറ്റ ജനതയ്ക്ക് അതിജീവനം വേണമെങ്കിൽ രാഷ്ട്രീയമായി പ്രതികരിക്കണം എന്നും ജനാധിപത്യത്തിൽ വോട്ടായി മാറാത്ത ഒരു പ്രതിഷേധവും പ്രതിഷേധമല്ലയെന്നും അദ്ദേഹം ആഹ്വാനം ചെയ്തിരുന്നു.

കുടിയേറ്റ നിയമം കർശനമാക്കുന്നു ഓസ്ട്രേലിയ.

മെൽബൺ : ഓസ്ട്രേലിയൻ സർക്കാർ രാജ്യത്ത് രണ്ടു വർഷത്തിനുള്ളിൽ കൊടിയേറ്റത്തിന്റെ തോത് പകുതിയായി കുറയ്ക്കുമെന്ന് അറിയിച്ചു. സർക്കാർ തീരുമാനിച്ചിരിക്കുന്നത് 2025 ജൂണോടെ വാർഷിക കുടിയേറ്റം 250000 ആയി കുറയ്ക്കാനാണ്. ഇതിലൂടെ സർക്കാർ ലക്ഷ്യമിടുന്നത് രാജ്യാന്തര വിദ്യാർത്ഥികൾക്കും കുറഞ്ഞ വൈവിധ്യമുള്ള തൊഴിലാളികൾക്കുമുള്ള വിസ നിയമങ്ങളും കർശനമാക്കുന്നതിനാണ്.

ഈ അടുത്തിടെയായി ഓസ്ട്രേലിയയിലെ കുടിയേറ്റത്തിന്റെ നിരക്ക് റെക്കോർഡ് തലത്തിലേക്ക് ഉയർന്നിരുന്നു. ഇതു മൂലം അടിസ്ഥാന സൗകര്യപ്രശ്നങ്ങളും താമസ സൗകര്യവും അതിനുള്ള ലഭ്യതയും എല്ലാം സർക്കാരിന് വൻതോതിൽ പ്രതിസന്ധി ഉണ്ടാക്കുന്നുണ്ട്. ഇതോടൊപ്പം തന്നെ രാജ്യത്തെ വൈദഗ് ധ്യമുള്ള തൊഴിലാളികളുടെ അഭാവം നിലനിൽക്കുന്നു. രാജ്യം നേരിടുന്ന വലിയൊരു പ്രതിസന്ധിയാണ് വൈദ്യമുള്ള തൊഴിലാളികളെ കണ്ടെത്താൻ കഴിയുന്നില്ലയെന്നുള്ളത്. അവരെ വേണ്ട വിധം ആകർഷിക്കാൻ കഴിയുന്നില്ലയെന്നുള്ളത്.

ഓസ്ട്രേലിയൻ ആഭ്യന്തരമന്ത്രി ക്ലെയർ വ്യക്തമാക്കിയത് 10 വർഷത്തേക്കുള്ള പുതിയ ഇമിഗ്രേഷൻ നയമാണ് സർക്കാർ രൂപീകരിക്കുന്നതെന്നാണ്.

കുടിയേറ്റ നയം വളരെ മോശമാണെന്ന വിലയിരുത്തലാണ് ഈ വർഷം നടത്തിയ അവലോകനത്തിൽ ഉണ്ടായിട്ടുള്ളത്. നയങ്ങളിൽ പുതിയ പുതിയ പരിഷ്കരണം ആവശ്യമാണെന്നാണ് കണ്ടെത്തിയിരിക്കുന്നത് മന്ദഗതിയിൽ ഉള്ളതും സങ്കീർണവും കാര്യക്ഷമമല്ലാത്തതുമായ നയങ്ങളുടെ കാര്യത്തിലാണ് ഇത്.510,000 ആളുകളാണ് ഓസ്ട്രേലിയയിൽ 2023 ജൂണിൽ എത്തിയത്. എന്നാൽ സർക്കാർ ലക്ഷ്യമിടുന്നത് ഇവരുടെ എണ്ണം കുറച്ച് രാജ്യത്തിന് ആവശ്യമായ ആളുകളെ മാത്രം സ്വീകരിക്കാൻ ആണ്. വാർഷിക കുടിയേറ്റം 50 ശതമാനം കുറയ്ക്കുമെന്നും മന്ത്രി പറഞ്ഞു.

രാജ്യാന്തര വിദ്യാർഥികൾക്കുള്ള മിനിമം ഇംഗ്ലീഷ് ഭാഷ പരിജ്ഞാനവും രണ്ടാമത്തെ വിസയ്ക്ക് അപേക്ഷിക്കുന്നവരുടെ കാര്യത്തിലുള്ള കൂടുതൽ സൂക്ഷ്മ പരിശോധനയും പുതിയ നടപടികളിൽ ഉൾപ്പെടുന്നു. കൂടാതെ അവരവരുടെ കരിയറിനെ മുന്നോട്ടുകൊണ്ടുപോകാൻ ഏതെങ്കിലും ഒരു തുടർ പഠനത്തിന് കഴിയുമെന്ന് അവര് തന്നെ തെളിയിക്കണം.ഏകദേശം 650000 വിദേശ വിദ്യാർഥികൾ ഓസ്ട്രേലിയയിൽ ഉണ്ട് ഇവരിൽ പലരും രണ്ടാം വിസയിലാണ് രാജ്യത്ത് എത്തിയിരിക്കുന്നത്.

കാശ്മീരിന് പരമാധികാരമില്ല. ഇന്ത്യയുടെ അവിഭാജ്യഘടകം. അനുഛേദം 370 റദ്ദാക്കിയത് സുപ്രീം കോടതി ശെരിവെച്ചു.

ഇന്ത്യയുടെ ഭാഗമായത്തോടെ കാശ്മീരിന്റെ പരമാധികാരം നഷ്ടപ്പെട്ടുവെന്നും രാഷ്ട്രപതി ഭരണത്തിൽ പാർലമെന്റിനു അധികാരം ഉപയോഗിക്കാമെന്നും കോടതി നിരീക്ഷിച്ചു.

വിധിപ്രസ്താവത്തിൽ ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് “യുദ്ധ സാഹചര്യത്തിൽ രൂപീകരിച്ച താൽക്കാലിക നിയമമായിരുന്നു ആർട്ടിക്കിൾ 370 ” യെന്ന് ചൂണ്ടിക്കാട്ടി.ഈ ആർട്ടിക്കിൾ താൽക്കാലികമായി രൂപീകരിച്ചതാണെന്നതായിരുന്നു അഞ്ചംഗ ബെഞ്ചിന്റെ വാദം. ഇതേ തുടർന്നാണ് കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയത്.

ജമ്മു കാശ്മീർ ഇന്ത്യയുടെ അഭിവാദ്യ ഘടകമാണെന്നാണ് ഇന്ത്യൻ ഭരണഘടന ആർട്ടിക്കിൾ 1, 370 പറയുന്നു. ജസ്റ്റിസ് ചൂണ്ടിക്കാട്ടിയത് ഇങ്ങനെ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങൾക്കും ഭരണപരമായും നിയമപരമായും അധികാരമുണ്ട് ജമ്മു കാശ്മീരിന് മാത്രമായി പ്രത്യേക പരമാധികാരം ഒന്നും ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

യുവ നടി ലക്ഷ്മിക സജീവൻ അന്തരിച്ചു.

പള്ളുരുത്തി: ചലച്ചിത്ര നടി ലക്ഷ്മിക സജീവൻ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. ലക്ഷ്മി സജീവൻ (രേഷ്മ- 24) ഷാർജയിൽ വെച്ചാണ് മരണം സംഭവിച്ചത് മരണകാരണം ഹൃദയാഘാതം ആണെന്ന് പ്രാഥമിക റിപ്പോർട്ട്‌കൾ പറയുന്നു.

പള്ളുരുത്തി കച്ചേരിപ്പടി വാഴവേലിൽ വീട്ടിൽ സജീവന്റെയും ലിമിറ്റയുടെയും മകളാണ് ലക്ഷ്മിക.

“കാക്ക” ഷോർട്ട് ഫിലിമിലൂടെ ശ്രദ്ധേയയായി മാറി. പഞ്ചവർണ്ണ തത്ത, യമണ്ടൻ പ്രേമകഥ,സൗദി വെള്ളക്ക,പുഴയമ്മ, ഉയരെ, ഒരു കുട്ടനാടൻ ബ്ലോഗ്,നിത്യഹരിത നായകൻ തുടങ്ങിയ ചിത്രങ്ങളിലും ലക്ഷ്മിക അഭിനയിച്ചിട്ടുണ്ട്. ഷാർജയിലെ ബാങ്കിൽ ജോലി ചെയ്യുകയായിരുന്നു ലക്ഷ്മിക.

25-ഓളം വിമാനത്താവളങ്ങൾ സ്വകാര്യവൽക്കരിക്കാൻ കേന്ദ്രം.കോഴിക്കോട് ഉൾപ്പെടെ

ന്യൂഡൽഹി : 2025-നകം 25 ഓളം വിമാനത്താവളങ്ങൾ സ്വകാര്യ കമ്പനികൾക്ക് പാട്ടത്തിന് നൽകുമെന്ന് കേന്ദ്ര വ്യോമയാന സഹമന്ത്രി ഡോ.വി.കെ സിംഗ് ലോകസഭയിൽ അറിയിച്ചു. എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ കീഴിൽ വരുന്ന വിമാനത്താവളങ്ങളാണ് സ്വകാര്യ കമ്പനികൾക്ക് പാട്ടത്തിന് നൽകുക. ഇതിൽ കേരളത്തിലെ കോഴിക്കോട് വിമാനത്താവളം ഉൾപ്പെടുന്നു.

നിക്ഷേപ സൗഹൃദപരമായും മെച്ചപ്പെട്ട പരപാലനത്തിനും വിമാനത്താവളങ്ങളെ ആവശ്യമാക്കാനും ഉപയോഗിക്കുന്നതിനാണ് ഈ നടപടി എന്ന് വി. കെ സിങ് വ്യക്തമാക്കി.

ബെന്നി ബഹനാൻ, ഡീൻ കുര്യാക്കോസ്, ആന്റോ ആന്റണി, ടി.എൻ. പ്രതാപൻ, കെ. സുധാകരൻ,അടൂർ പ്രകാശ്, കെ.മുരളീധരൻ,മുഹമ്മദ് ഫൈസൽ തുടങ്ങിയവർ സംയുക്തമായി ഉന്നയിച്ച ചോദ്യത്തിനാണ് കേന്ദ്രമന്ത്രി മറുപടി നൽകിയത്.

പാട്ടത്തിന് കൈമാറാൻ ഉദ്ദേശിക്കുന്ന എയർപോർട്ടുകൾ ഭുവനേശ്വർ,വാരണാസി, അമൃതസർ,ട്രിച്ചി, ഇൻഡോർ,റായ്പൂർ, കോയമ്പത്തൂർ, പാട്ന,മധുര, സൂറത്ത്, റാഞ്ചി,ജോധ്പൂർ, ചെന്നൈ, വിജയവാഡ, വഡോദര, ഭോപ്പാൽ,തിരുപ്പതി,അഗർ ത്തല, ഉദയപൂർ, ഹുബ്ബള്ളി (ഹുബ്ലീ),രാജമുന്ത്രി തുടങ്ങിയവയാണ്.

യുവ ഡോക്ടറുടെ മരണം ; സ്ത്രീധനമായി 150 പവനും 15 ഏക്കറും BMW കാറും ചോദിച്ചതിനെ തുടർന്ന്.

തിരുവനന്തപുരം : തിരുവനന്തപുരത്ത് സുഹൃത്ത് സ്ത്രീധനത്തെ ചൊല്ലി വിവാഹത്തിൽ നിന്നും പിന്മാറിയതിനെ തുടർന്ന് യുവ ഡോക്ടർ ആത്മഹത്യചെയ്തു.

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സർജറി വിഭാഗം പിജി വിദ്യാർത്ഥിനി ഡോക്ടർ ഷഹ് നയാണ് ആത്മഹത്യ ചെയ്തത്. ഷഹനയുടെ മരണത്തെ തുടർന്ന് സ്ത്രീധനം വീണ്ടും ചർച്ച ആവുകയാണ്. ഇത് ഇതുമായി ഷഹനയുടെ മരണവുമായി ബന്ധപ്പെട്ട് ശാഖ എഴുതിയത് എന്ന് കരുതപ്പെടുന്ന ഒരു ആത്മഹത്യക്കുറിപ്പും പോലീസിനെ ലഭിച്ചിട്ടുണ്ട്.

ഷഹന താമസിച്ചിരുന്ന, മെഡിക്കൽ കോളേജിന് അടുത്തുള്ള ഫ്ലാറ്റിൽ നിന്നും തിങ്കളാഴ്ച രാത്രിയാണ് ഷഹനയെ അബോധാവസ്ഥയിൽ സഹപാഠികൾ കണ്ടെത്തിയത്.

എന്നാൽ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഷഹ്‌നയുടെ ജീവൻ രക്ഷിക്കാനായില്ല.

ഷഹ്‌ന വെഞ്ഞാറമൂട് മൈത്രി നഗർ ജാസ് മൻസിലിൽ പരേതനായ അബ്ദുൽ അസീസിന്റെയും ജമീലയുടെയും മകളാണ്.
ഷഹന എംബിബിഎസ് പൂർത്തിയാക്കിയത് ആലപ്പുഴ ഗവൺമെന്റ് മെഡിക്കൽ കോളജിൽ നിന്നുമാണ് ഇതിനുശേഷം തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സർജറി വിഭാഗത്തിൽ 2022 ബാച്ചിൽ ആണ് പി. ജി ക്ക് പ്രവേശനം നേടിയത്.
ഷഹനയും സുഹൃത്തുമായ വിവാഹം നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. ഉയർന്ന സ്ത്രീധനമായിരുന്നു യുവാവിന്റെ വീട്ടുകാർ ആവശ്യപ്പെട്ടത്.150 പവനും 15 ഏക്കർ ഭൂമിയും ഒരു BMW കാറുമാണ് വരന്റെ വീട്ടുകാർ ആവശ്യപെട്ടത് എന്നാണ് ഷഹ്‌നയുടെ വീട്ടുകാർ ആരോപിക്കുന്നത്.യുവാവിന്റെ വീട്ടുകാർ ആവശ്യപ്പെട്ട അത്രയും സ്ത്രീധനം ഷഹ്‌നയുടെ വീട്ടുകാർക്ക് നൽകാൻ കഴിയാതെ വരുകയും ഇതോടെ യുവാവ് വിവാഹത്തിൽ നിന്നു പിന്മാറുകയും ചെയ്തു. ഇതേ തുടർന്ന് കടുത്ത മാനസിക പ്രശ്നത്തിലായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. ഈ കാര്യം തന്നെയാണ് ഷഹ്‌ന യുടെ മുറിയിൽ നിന്നും കണ്ടെടുത്ത കുറിപ്പിലുള്ളതും.

സ്ത്രീധനം നൽകാൻ സാമ്പത്തികശേഷി ഇല്ലാത്തതിനാൽ ജീവനൊടുക്കുന്നു എന്നതാണ് കുറിപ്പിൽ എഴുതിഇരിക്കുന്നത്. പിതാവ് മരിച്ചു പോയതിനാൽ സഹായത്തിനു മാറ്റാരുമില്ലെന്നും യുവഡോക്ടർ കുറിപ്പിൽ എഴുതിയിട്ടുണ്ട്.

മിസ്സോറാമിൽ ZPM അധികാരത്തിലേക്ക്, ഹീറോ ആയി ലാൽഡുഹോമ

മിസോറാം സംസ്ഥാനം രൂപീകരിക്കപ്പെട്ട 1987 മുതൽ അധികാരത്തിൽ വന്നിരുന്ന ഇന്റർനാഷണൽ കോൺഗ്രസിനെയും മിസോ നാഷണൽ ഫ്രണ്ട്നെയും തൂത്തെറിഞ്ഞു കൊണ്ടാണ് സോറം പീപ്പിൾസ് മൂവ്മെന്റ് എന്ന ZPM അധികാരത്തിൽ വന്നത്.
മിസോറാമിലെ എ എ പി എന്നു വേണമെങ്കിൽ ZPM നെ വിശേഷിപ്പിക്കാം.

അതുപോലെതന്നെ ZPMന്റെ നേതാവ് ലാൽഡു ഹോമയെ മിസ്സൊറാമിലെ കെജ്രിവാൾ എന്ന് വേണമെങ്കിൽ വിശേഷിപ്പിക്കാം. 2017 മാത്രം രജിസ്റ്റർ ചെയ്യപ്പെട്ട രാഷ്ട്രീയപാർട്ടിയാണ് ZPM, കേവലം ആറ് കൊല്ലം കൊണ്ട് മിസോറാം സംസ്ഥാനത്തിന്റെ അധികാരം പിടിച്ചെടുത്തു. ഡൽഹിയിൽ ആപ്പ് സ്ഥാപിച്ചത് മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥനായ അരവിന്ദ് കെജ്രിവാൾ ആണെങ്കിൽ ZPM സ്ഥാപിച്ചത് മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥനായ ലാൽഡ് ഹോമയാണ്. ഡൽഹിയിൽ ആം ആദ്മി നിലവിൽ വന്ന ഉടനെ തന്നെ ഡൽഹിയിൽ അധികാരത്തിൽ എത്താൻ സാധിച്ചു. അതുപോലെതന്നെയാണ് ഈ ZPM ന്റെ കാര്യവും.

2018ലെ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ എട്ട് നിയമസഭാ സീറ്റുകൾ നേടി ZPM വരവ് അറിയിച്ചു. മിസോറാം ജനത കോൺഗ്രസിനെയും എം.എൻ.എഫ് നെയും മടുത്തു എന്നും അവർ പുതിയൊരു ഭരണസംവിധാനത്തെ തേടുകയാണെന്നും അദ്ദേഹം പറഞ്ഞു.

വോട്ടിംഗ് മെഷീൻഹാക്ക് ചെയ്തു; തെരഞ്ഞെടുപ്പ്അട്ടിമറിച്ചു. ആരോപണവുമായി കോൺഗ്രസ്

ഭോപ്പാൽ : മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിലെ ബിജെപിയുടെ വിജയത്തിൽ മുതിർന്ന കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ദിഗ് വിജയ് സിംങ് സംശയം ഉന്നയിച്ചു. പോസ്റ്റൽ വോട്ടുകൾ എണ്ണിയപ്പോൾ 230 മണ്ഡലങ്ങളിൽ 199 ഇടത്തു കോൺഗ്രസ് ആയിരുന്നു മുന്നിലൊന്നും ബി. ജെ. പി മുന്നിട്ട് നിന്നത് 31 ഇടത്തു മാത്രമായിരുന്നു എന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

ദിഗ് വിജയ് സിങ് മറ്റൊരു ട്വിറ്റിൽ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ വിശ്വാസ്യതയെയും ചോദ്യം ചെയ്യുന്നുണ്ട്. ചിപ്പുള്ള ഏതൊരു മെഷീനും ഹാക്ക് ചെയ്യാനാകും എന്നാണ് അദ്ദേഹം പറയുന്നത്. ഇ. വി. എമ്മിലൂടെയുള്ള വോട്ടെടുപ്പിന് 2003 മുതൽ ഞാൻ എതിരാണ്. ഇന്ത്യൻ ജനാധിപത്യം പ്രൊഫഷണൽ ഹക്കാർമാരാൽ നിയന്ത്രിക്കപ്പെടുന്നത് നമുക്ക് അനുവദിക്കാനാ കുമോ? എല്ലാ രാഷ്ട്രീയ പാർട്ടികളും അഭിസംബോധന ചെയ്യേണ്ട അടിസ്ഥാനപരമായ ചോദ്യമാണിത് ബഹുമാനപ്പെട്ട തെരഞ്ഞെടുപ്പ് കമ്മീഷൻ, ബഹുമാനപ്പെട്ട സുപ്രീംകോടതി, ദയവായി നമ്മുടെ ഇന്ത്യൻ ജനാധിപത്യം നിങ്ങൾ സംരക്ഷിക്കാമോ? ” എന്നതായിരുന്നു ദിഗ് വിജയ് സിങ്ങിന്റെ ട്വീറ്റ്.

കനകക്കുന്നിൽ ചന്ദ്രോദയം ; ശാസ്ത്ര നിലാവിൽ മുങ്ങി രാത്രി

തിരുവനന്തപുരം : കനകക്കുന്നിൽ ജനുവരിയിൽ നടക്കുന്ന ഗ്ലോബൽ സയൻസ് ഫെസ്റ്റിവൽ കേരളയുടെ മുന്നോടിയായി സംഘടിപ്പിച്ച ‘മ്യൂസിയം ഓഫ് ദ മൂൺ ‘ കാണാൻ വൻ ജന പ്രളയം. ‘മ്യൂസിയം ഓഫ് ദ മൂൺ ‘ എന്നത് ചന്ദ്രന്റെ അനവധി ഫോട്ടോകളോട് കൂടിയ പ്രദർശനമാണ്. ഇതിന്റെ പ്രതലത്തിൽ പതിച്ചിരിക്കുന്നത് ചന്ദ്രോപഗ്രഹത്തിൽ നാസ സ്ഥാപിച്ച ലൂണാർ റെക്കനൈസൻസ് ഓർബിറ്റർ ക്യാമറ പകർത്തിയ യഥാർത്ഥ ചിത്രങ്ങളാണ്. അമേരിക്കയിലെ അസ്ട്രോണമി സയൻസ് സെന്ററിലാണ് ഈ ചിത്രങ്ങൾ തയ്യാറാക്കിയത്. ഭീമാകാരമായ ചാന്ദ്ര മാതൃക തയ്യാറാക്കിയത് ബ്രിട്ടീഷുകാരനായ ലൂക്ക് ജെറംമാണ്.
ചാന്ദ്രമാതൃകയുടെ പ്രദർശനം മന്ത്രി കെ. എൻ. ബാലഗോപാലാണ് ഉദ്ഘാടനം ചെയ്തത്.

5 കിലോമീറ്റർ ചന്ദ്രോപരിതലമായിരിക്കും ഈ ചന്ദ്രഗോളത്തിലെ ഓരോ സെന്റീമീറ്ററിലും കാണുന്നത്. മനുഷ്യർക്ക് ഭൂമിയിൽ നിന്നും നോക്കിയാൽ പരന്ന തളിക പോലെ ചന്ദ്രന്റെ ഒരു വശം മാത്രമേ കാണാൻ കഴിയൂ. ഗോളാകാരത്തിൽ ചന്ദ്രനെ തൊട്ടടുത്തു കാണാനുള്ള അവസരവും ഇതോടൊപ്പം ഒരിക്കലും കാണാനാകാത്ത ചന്ദ്രന്റെ മറുപുറവും കാണാൻ കഴിയുമെന്നതാണ് ഇതിന്റെ സവിശേഷത.


ചന്ദ്രൻ കൺമുന്നിൽ നിൽക്കുന്ന അനുഭവമാണ് ഏഴു മീറ്റർ വ്യാസമുള്ള ചാന്ദ്രഗോളം പ്രകാശിക്കുമ്പോൾ. ലൂക്ക് ജെറം ഇത് ഒരുക്കിയത് 20 വർഷത്തോളമുള്ള പരിശ്രമത്തിന് ഒടുവിലാണ്. കനകക്കുന്നിൽ വച്ച് നടന്നത് ഈ ഇൻസ്റ്റലേഷന്റെ കേരളത്തിലെ ആദ്യത്തെയും ഇന്ത്യയിലെ രണ്ടാമത്തെയും പ്രദർശനമാണ്. മൂന്നു നിലകെട്ടിടത്തിന്റെ ഉയരത്തിൽ, 23 അടി വ്യാസമുള്ള ഇൻസ്റ്റലേഷൻ കനകക്കുന്നിൽ ഒറ്റരാത്രിയിൽ പ്രദർശിപ്പിച്ചത് ചന്ദ്രനെ അടുത്തറിയാനാണ്.

പ്രദർശനത്തിന് പശ്ചാത്തല സംഗീതം ഒരുക്കിയത് ബാഫ്റ്റ് പുരസ്കാരം നേടിയ സംഗീതജ്ഞൻ ഡാൻ ജോൺസ് ചിട്ടപ്പെടുത്തിയ സംഗീതമായിരുന്നു. ഇൻസുലേഷൻ ആർട്ടിസ്റ്റ് ലുക്ക്‌ ജെറം, മേയർ ആര്യ രാജേന്ദ്രൻ, പി.കെ.പ്രശാന്ത് എം.എൽ.എ, മുഖ്യമന്ത്രിയുടെ ശാസ്ത്രോപദേഷ്ടാവ് ഡോ. എം. സി. ദത്തൻ, ജില്ലാ കളക്ടർ ജെറോമിക് ജോർജ്, ശാസ്ത്ര സാങ്കേതിക വകുപ്പ് എക്സ് ഓഫീഷ്യോ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ. പി. സുധീർ, കെ. എസ്. സി.എസ്.ടി. ഇ മെമ്പർ സെക്രട്ടറി ഡോ. എസ്. പ്രതീപ് കുമാർ, ഡോ. വൈശാഖൻ തമ്പി, ഫെസ്റ്റിവൽ ഡയറക്ടർ ഡോ. ജി അജിത് കുമാർ തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.

ഒ.ടി.ടി.ക്കാർ കോടികളിറക്കുന്നു; ഇനി വരാനിരിക്കുന്നത് മലയാള വെബ്സീരീസ് കാലം.

കൊച്ചി : ഒ.ടി.ടി. പ്ലാറ്റ്ഫോമുകൾ മലയാളം സീരിയസുകളുടെ നിർമ്മാണത്തിനായി കോടികളിറക്കും.

കേരളത്തിൽ നിന്നുള്ള വെബ് സീരീസുകളുടെ പ്രമേയങ്ങൾക്ക് ലോകമെങ്ങും പ്രേക്ഷകർ വർദ്ധിച്ചതോടെയാണ് ഈ തീരുമാനത്തിൽ എത്തിയത്. ഒ.ടി.ടി പ്ലാറ്റ്ഫോമുകൾ ഇതിനായി നീക്കിവെച്ചിരിക്കുന്നത് ഏതാണ്ട് 100 കോടിയിലധികം രൂപയാണ്. അതുകൊണ്ടുതന്നെ മുൻനിര സംവിധായകരും താരങ്ങളും വെബ്സീരീസുകളുടെ പിന്നാലെയാണ് ഇപ്പോൾ.

ആമസോൺ പ്രൈം, നെറ്റ്ഫ്ലിക്സ്, ഡിസ്നി ഹോട്ട്സ്റ്റാർ,സോണി ലീവ് എന്നിവയെല്ലാം ഇതിനായി വൻതോതിൽ പണം മുടക്കാൻ ആരംഭിച്ചിരുന്നു. മുൻപന്തിയിൽ നിൽക്കുന്നത് ഡിസ്നി ഹോട്ട്സ്റ്റാർ ആണ്. ഇപ്പോൾ തന്നെ ഇവരുടെ രണ്ടു വെബ്സീരീസ് ചെയ്തു കഴിഞ്ഞു, ഉടൻ രണ്ടെണ്ണം കൂടി റിലീസിന് എത്തും. 5 എണ്ണം നിർമ്മാണ ഘട്ടത്തിലുമാണ്. എല്ലാത്തിനും മുൻ നിര താരങ്ങളാണ് അഭിനയിച്ചിരിക്കുന്നത്.

സോണി ലീവ് ഒരെണ്ണത്തിന്റെ നിർമ്മാണം പൂർത്തിയാക്കിയിട്ടുണ്ട് രണ്ടെണ്ണത്തിന് അനുമതിയിട്ടുണ്ട്. നെറ്റ് ഫ്ലിക്സ് മലയാളത്തിലെ ഒരു പ്രശസ്ത സംവിധായകനുമായി വെബ്സീരീസ് സംബന്ധിച്ച ആദ്യഘട്ട ചർച്ച പൂർത്തിയാക്കിയിട്ടുണ്ട്. ആമസോൺ പ്രൈമും ആദ്യം മലയാളം വെബ് സീരീസിന്റെ പ്രാരംഭ പ്രവർത്തനങ്ങളിലാണ് ഇപ്പോൾ.

ഇന്ത്യയിലെ മറ്റു ഭാഷകളിലും വിദേശ മലയാളികളിലും മലയാളം വെബ്സീരീസ് കാഴ്ചക്കാരുടെ എണ്ണം കൂടുതലാണ് എന്ന കണ്ടെത്തലാണ് ഒ.ടി.ടി ക്കാരെ ആ വഴിക്ക് നയിച്ചത്. അവരുടെ റിസർച്ച് അനലിറ്റിക് കളുടെ പഠനം അനുസരിച്ച് വലിയതോതിൽ പുതിയ വരിക്കാരെ സൃഷ്ടിക്കാനാകും എന്നതാണ് പറയുന്നത്. എന്നാൽ ഹോട്ട് സ്റ്റാറിന്റെ രണ്ടു വെബ്സീരിയസുകളും നിശ്ചയിച്ച സമയത്തിന് മുമ്പ് തന്നെ വാണിജ്യ ലക്ഷ്യം പൂർത്തിയാക്കി കഴിഞ്ഞിരിക്കുന്നു.

ഒന്നരമാസം പ്രായമുള്ള കുഞ്ഞിന്റെ മരണം ; കൊലപാതക കുറ്റം സമ്മതിച്ചു അമ്മയുടെ സുഹൃത്ത്.

0

കൊച്ചി : കൊച്ചിയിൽ ദുരുഹ സാഹചര്യത്തിൽ മരണപ്പെട്ട ഒന്നരമാസം പ്രായമുള്ള കുഞ്ഞിന്റെ മരണം കൊലപാതകം എന്ന് പോലീസ് നിഗമനം. മരണപ്പെട്ട കുഞ്ഞിന്റെ അമ്മയുടെ സുഹൃത്ത് കണ്ണൂർ സ്വദേശി ഷാനിഫ് കുറ്റം സമ്മതിച്ചതായി എറണാകുളം അസിസ്റ്റന്റ് കമ്മീഷണർ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ കൊലപാതകത്തിൽ കുഞ്ഞിന്റെ അമ്മയുടെ പങ്കു സംബന്ധിച്ച് ചോദ്യം ചെയ്യാൽ നടന്നുകൊണ്ടിരിക്കുന്നു. കറുകപ്പിള്ളിയിലെ ലോഡ്ജിൽ ഡിസംബർ ഒന്നിനാണ് ഒന്നരമാസം പ്രായമുള്ള കുഞ്ഞുമായി യുവാവും യുവതിയും മുറിയെടുത്തത്. അബോധാവസ്ഥയിലായ കുഞ്ഞുമായി ഇവർ ജനറൽ ആശുപത്രിയിൽ എത്തുന്നത് ഡിസംബർ രണ്ടാം തീയതി രാവിലെ എട്ടരയോടെയാണ്. കുഞ്ഞിന്റെ തൊണ്ടയിൽ മുലപ്പാൽ കുടുങ്ങിയതായി സംശയിക്കുന്നതായാണ് ഇവർ ഡോക്ടറോട് ആദ്യം പറഞ്ഞത്. കുട്ടിയെ ന്യൂബോൺ ഐ സി യു വിൽ പ്രവേശിപ്പിച്ചുവെങ്കിലും കുട്ടി മരിച്ചിരുന്നു. കുഞ്ഞിന്റെ ദേഹത്തെ മുറിവുകൾ ശ്രദ്ധയിൽപ്പെട്ട ഡോക്ടറാണ് പോലീസിൽ വിവരമറിയിച്ചത്. ഇതിനെ തുടർന്നാണ് ഇരുവരെയും പോലീസ് കസ്റ്റഡിയിലെടുത്തത്.

കുഞ്ഞിന്റെ തലയ്ക്ക് പരിക്കേറ്റതായി പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയിട്ടുണ്ട്. ആദ്യം ഇവർ പറഞ്ഞത് കുഞ്ഞ് കൈയിൽ നിന്നും താഴെ വീണതാണെന്നാണ്. എന്നാൽ തുടർന്നുള്ള ചോദ്യം ചെയ്യലിൽ കുഞ്ഞിനെ താൻ കൊലപ്പെടുത്തിയതാണെന്ന് യുവാവ് സമ്മതിച്ചിട്ടുണ്ട്.

ഇരുവരും പ്രണയത്തിലായിരുന്നു കഴിഞ്ഞ ഒന്നരവർഷമായി കൊച്ചിയിൽ പലയിടങ്ങളിലായി ഇവർ ഒരുമിച്ച് താമസിച്ചു വരികയായിരുന്നു. ഇവർ ഒരുമിച്ച് താമസിച്ചിരുന്ന കറുകപ്പള്ളിയിലെ ലോഡ്ജ് മുറി പോലീസ് സ്റ്റീൽ ചെയ്തു.

രാജസ്ഥാനിലെ വിജയത്തിന് പിന്നാലെ മാംസഹാരവില്പനശാലകൾ അടച്ചു പൂട്ടണമെന്ന വിവാദനിർദ്ദേശവുമായി ബിജെപി എം.എൽ.എ.

ജയ്പൂർ: ബിജെപി എം. എൽ. എ രാജസ്ഥാൻ നിയമസഭ തിരഞ്ഞെടുപ്പ് ഫലം വന്നതിന് തൊട്ടുപിന്നാലെ മാംസാഹാര വില്പനശാലകൾ ഉടൻ അടച്ചു പൂട്ടണമെന്ന വിവാദ പ്രസ്താവന ഇറക്കി.

ജയ്പൂരിലെ ഹവാമഹൽ മണ്ഡലത്തിൽ നിന്നും വിജയിച്ച ബിജെപി നേതാവ് ബാൽമുകുന്ദ് ആചാര്യയാണ് വിവാദ ഉത്തരവുമായി രംഗത്തെത്തിയിട്ടുള്ളത്. ബാൽമുകുന്ദ് ആചാര്യയുടെ നിർദ്ദേശപ്രകാരം പ്രദേശത്തെ തെരുവുകളിലെ മാംസാഹാരം നൽകുന്ന എല്ലാ ഭക്ഷണശാലകളും അടച്ചുപൂട്ടാനായിരുന്നു ഉത്തരവ്.

ബിജെപി എംഎൽഎ ബാൽമുകുന്ദ് ആചാര്യ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടത് ഇങ്ങനെയായിരുന്നു.
” റോഡിൽ മാംസാഹാരം പരസ്യമായി വിൽക്കാൻ കഴിയുമോ? നിങ്ങൾ ഇതിനെ പിന്തുണയ്ക്കുകയാണോ? വഴിയോരത്ത് എല്ലാ മാംസാഹാര വില്പനശാലകളും ഉടൻപൂട്ടണം ഞാൻ വൈകുന്നേരം റിപ്പോർട്ട് ആവശ്യപ്പെടും. “

വീഡിയോ വൈറലായതോടെ പ്രതികരണവുമായി എ.ഐ. എം. ഐ.എം തലവൻ അസദുദ്ദിൻ ഒവൈസി രംഗത്ത് എത്തി. ഈ ഉത്തരവ് തെറ്റാണെന്ന് അദ്ദേഹം പറഞ്ഞു. ആർക്കെങ്കിലും ഇങ്ങനെ ചെയ്യാൻ സാധിക്കുമോ? എന്നും അദ്ദേഹം ചോദിച്ചു. ആർക്കും ഇത് തടയാൻ കഴിയില്ല സ്ഥാപിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ അത് എങ്ങനെ തടയും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബാൽമുകുന്ദ് എം.എൽ.എ യുടെ വിവാദാത്മകമായ ഈ നിർദേശത്തിന് എതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

ബാൽമുകുന്ദ് ആചാര്യ വിജയം നേടിയത് കോൺഗ്രസിലെ ആർ. ആർ തിവാരിയെ 600 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ്. 115 സീറ്റുകൾ നേടിയാണ് രാജസ്ഥാനിൽ ബിജെപി അധികാരം പിടിച്ചെടുത്തത്. എന്നാൽ കോൺഗ്രസിന് 69 സീറ്റുകളിൽ മാത്രമാണ് വിജയിക്കാൻ സാധിച്ചിട്ടുള്ളത്.

കാലിന്റെ രണ്ടാമത്തെ വിരൽ തള്ളവിരലിനേക്കാൾ വലുതാണോ?? എന്നാൽ ഫലം ഇങ്ങനെ…

ഒരു വ്യക്തിയുടെ കൈയും മുഖവും നോക്കി ഫലം പറയുന്നതുപോലെ തന്നെ ഒരു വ്യക്തിയുടെ കാല് നോക്കിയും സ്വഭാവം നിർണയിക്കാൻ സാധിക്കും. മുഖം മാത്രമല്ല ലക്ഷണശാസ്ത്രത്തിൽ വിവരിച്ചിരിക്കുന്നത് മുഖവും കൈകളും നോക്കി ഫലം പറയുന്നതുപോലെ തന്നെ വ്യക്തികളുടെ കാലുകൾ നോക്കിയും സ്വഭാവം നിർണയിക്കാൻ സാധിക്കുമത്രേ. കൈവിരലിന്റെയും കാൽവിരലുകളുടെയും രൂപവും നീളവും പാദത്തിന്റെ ആകൃതിയും വിരലുകളുടെ വലിപ്പം എന്നിവ നോക്കിയും സ്വഭാവം നിർണായിക്കാൻ സാധിക്കും.

കാലിലെ രണ്ടാമത്തെ വിരൽ വലുതും തള്ളവിരൽ ചെറുതും ആണെങ്കിൽ ഇവർ ഭർത്താവിന്റെ വാക്കുകൾ അനുസരിക്കാൻ മടിയുള്ളവർ ആയിരിക്കും എന്നാണ് ലക്ഷണശാസ്ത്രത്തിൽ പറയപ്പെടുന്നത്. കൂടാതെ മുൻകോപികളും തന്റേടികളുമായിരിക്കും ഇത്തരത്തിലുള്ള സ്ത്രീകൾ. മറ്റുള്ളവർ പറയുന്ന വാക്കുകൾക്ക് ചെവി കൊടുക്കാതെ ഇവർ സ്വന്തം നിലയ്ക്ക് കാര്യങ്ങൾ ചെയ്യാൻ കഴിവുള്ളവർ ആയിരിക്കും. കൂടാതെ ഇവർക്ക് സമൂഹത്തിലെ ഉന്നത സ്ഥാനം വഹിക്കാനുള്ള കഴിവുമുണ്ടായിരിക്കും.

കാലിലെ രണ്ടാമത്തെ വിരൽ ചെറുതും തള്ളവിരൽ വലുതും ആണെങ്കിൽ കാലിന്റെ തള്ളവിരലിന് മറ്റുവിരലുകളെക്കാൾ നീളം കൂടുതലുള്ളവർ ഉത്സാഹികളായിരിക്കും. ഇക്കൂട്ടരുടെ ഒരു സവിശേഷതയാണ് ഒരേസമയം ഒന്നിൽ കൂടുതൽ പ്രവർത്തികൾ ചെയ്യാൻ ഇവർക്ക് കഴിയുമെന്നത്. കൂടാതെ ഇവരുടെ ആശയങ്ങൾ തന്ത്രപരമായി മറ്റുള്ളവരിൽ എത്തിക്കാനും അത് നടപ്പിലാക്കുവാനുമുള്ള ഒരു പ്രത്യേക പ്രാവീണ്യം ഇവർക്കുണ്ട്. ഇത്തരത്തിലുള്ളവർ എല്ലാ കാര്യങ്ങളിലും കൃത്യനിഷ്ഠ പാലിക്കുന്നവരാണ്, കൂടാതെ തന്റെ പങ്കാളിയുടെ ഇഷ്ടം പിടിച്ചു പറ്റാൻ ശ്രമിക്കുന്നവരുമായിരിക്കും.

ഭൂമിക്ക് ചൂട് കൂടുന്നത് ആരോഗ്യത്തെ ബാധിക്കും. ശ്രദ്ധ വേണമെന്ന് ലോകാരോഗ്യ സംഘടന.

ദുബായ്: ഭൂമിക്ക് ചൂട് കൂടുന്നത് കൊണ്ട് മനുഷ്യരുടെ ആരോഗ്യത്തിനുണ്ടാകുന്ന ഭീഷണികൾ ചെറുതല്ല. ഇതിൽ 28-ആം ആഗോള കാലാവസ്ഥ ഉച്ചകോടി ശ്രദ്ധ കേന്ദ്രികരിക്കണമെന്ന് ലോക ആരോഗ്യ സംഘടന. 28-ആം ആഗോള കാലാവസ്ഥ ഉച്ചകോടി( സി.ഓ.പി.- 28) ആഹ്വാനം ചെയ്യുന്നതനുസരിച്ച് ആഗോളതലത്തിൽ ഓരോ വർഷവും 70 ലക്ഷം പേരുടെ ജീവനെടുക്കുന്ന മലമ്പനിയും ഛർദ്യതിസാരവും പോലുള്ള പകർച്ചവ്യാധികളും മായും മലിനീകരണവും നേരിടുന്നതിനായി ലോക നേതാക്കൾ ഒരുമിച്ചു നിൽക്കണം.

ഡബ്ലിയു. എച്ച്. ഒ ഡയറക്ടർ ജനറൽ ട്രെഡോസ് അഥനോം ഗെബ്രെയേസുസ് പറഞ്ഞത് ഇങ്ങനെയാണ് ഇത്രകാലം ഉച്ചകോടി നടത്തിയിട്ടും ഇത്തവണയാണ് ആരോഗ്യത്തിനായി ഒരു ദിനം സി. ഓ.പി മാറ്റിവയ്ക്കുന്നതെന്നാണ്.

ആരോഗ്യം എന്ന വിഷയം ഇക്കാലമത്രയും കാലാവസ്ഥ ചർച്ചകളിൽ പ്രാധാന്യം നേടാത്തതിൽ യു. എസ് പ്രതിനിധി ജോൺ കെറി അതിശയം പ്രകടിപ്പിച്ചു. ചർച്ചയിൽ ഭൂമിയും വായും വെള്ളവും വിഷയമാകുമ്പോൾ അത് നമ്മുടെ ശരീരത്തെ തന്നെയാണ് പ്രതിനിധാനം ചെയ്യുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ സി.ഓ.പി 28 പ്രഖ്യാപനം ആരോഗ്യവും കാലാവസ്ഥ വ്യതിയാനവും തമ്മിലുള്ള ബന്ധത്തിന് പ്രാധാന്യം നൽകിയിട്ടുള്ളതാണ്. എന്നാൽ ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗങ്ങൾ പടിപടിയായി ഒഴിവാക്കുന്നതിനെ പറ്റി ഇതിൽ പറഞ്ഞിട്ടില്ല. 120 ഓളം രാജ്യങ്ങൾ അറിയിച്ചത് ആരോഗ്യമേഖലയിലെ മലിനീകരണം നിയന്ത്രിക്കുന്നതിനുള്ള ശ്രമങ്ങളെ പിന്തുണയ്ക്കുമെന്ന് തന്നെയാണ്. ഗെബ്രെയേസുസ് പറഞ്ഞത് അനുസരിച്ച് ആഗോളതലത്തിൽ പുറന്തള്ളുന്ന മാലിന്യത്തിന്റ 5% ആരോഗ്യ മേഖലയിൽ നിന്നു തന്നെയാണെന്നതാണ്.

എന്നാൽ പുനരുപയോഗിക്കാവുന്ന ഊർജത്തിന്റെ തോത് 2030-ഓടെ മൂന്നിരട്ടിയായി വർദ്ധിപ്പിക്കുമെന്ന സി.ഓ.പി.-28 പ്രതിജ്ഞയിൽ ഇന്ത്യ മാത്രം ഒപ്പുവച്ചില്ല. കൽക്കരിയുടെ ഉപയോഗം പടിപടിയായി ഒഴിവാക്കണമെ ന്നുള്ളതിനാലാണ് ഇന്ത്യ ഈ പ്രതിജ്ഞയിൽ ഒപ്പുവയ്ക്കാത്തത്. കൽക്കരിയുടെ ഉപയോഗം ഒഴിവാക്കുന്നതിന് ഇന്ത്യ ഒരിക്കലും പിന്തുണയ്ക്കുന്നില്ല. 118 രാജ്യങ്ങൾ പ്രതിജ്ഞയിൽ ഒപ്പുവച്ചു. ഇതേസമയം തന്നെ പുനരുപയോഗിക്കാവുന്ന ഊർജത്തിന്റെ ഉപയോഗം വർദ്ധിപ്പിക്കുമെന്ന് ജി-20 ഉച്ച കോടിയിൽ ഇന്ത്യ ധാരണയായിട്ടുണ്ട്.

INTUC എറണാകുളം ജില്ലാ സമ്മേളനത്തിന് മുന്നോടിയായി ജില്ലയിലെ മുന്ന് മേഖലകളിൽ നിന്നായി എത്തിയ ഛായാചിത്ര കോലഞ്ചേരിയിൽ എത്തിച്ചേർന്നു.

ഡിസംബർ 3,4 തീയതികളിൽ കോലഞ്ചേരിയിൽ നടക്കുന്ന ​INTUC ജില്ലാ സമ്മേളനത്തിന് കൊടി ഉയർന്നു.സമ്മേളനത്തിന് മുന്നോടിയായി ജില്ലയിലെ മുന്ന് മേഖലകളിൽ നിന്നായി എത്തിയ ഛായാചിത്ര കോലഞ്ചേരിയിൽ എത്തിച്ചേർന്നതോടെയാണ് സമ്മേളന പരിപാടികൾക്ക് തുടക്കമായത്.INTUC ജില്ലാ സെക്രട്ടറി കെ കെ ഇബ്രാഹിംകുട്ടി പതാക ഉയർത്തി.

സ്വാഗത സംഘം ചെയർമാൻ ഏലിയാസ് കാരിപ്ര, കൺവീനർ പോൾസൺ പീറ്റർ , ജില്ലാ ട്രഷറർ സ്ലീബാ സാമുവൽ , സ്വാഗത സംഘം ട്രഷറർ എം പി സലിം , എം എസ് മുരളി, എൻ എൻ രാജൻ, പട്ടിമറ്റം ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് കെ വി എൽദോ,സ്ലീബാ സാമുവൽ , നവാസ് പട്ടിമറ്റം,ഹേമലത രവി , ബേസിൽ തണ്ണിക്കോട്ട്,വിൽസൺ സി തോമസ്,ബെന്നി പുത്തൻവീടൻ, തുടങ്ങിയവർ പങ്കെടുത്തു.

INTUC എറണാകുളം ജില്ലാ സമ്മേളനത്തിന് മുന്നോടിയായി ജില്ലയിലെ മുന്ന് മേഖലകളിൽ നിന്നായി എത്തിയ കൊടിമരപതാകജാഥ കോലഞ്ചേരിയിൽ എത്തിച്ചേർന്നു.

ഡിസംബർ 3,4 തീയതികളിൽ കോലഞ്ചേരിയിൽ നടക്കുന്ന ​INTUC ജില്ലാ സമ്മേളനത്തിന് കൊടി ഉയർന്നു.സമ്മേളനത്തിന് മുന്നോടിയായി ജില്ലയിലെ മുന്ന് മേഖലകളിൽ നിന്നായി എത്തിയ കൊടിമരപതാകജാഥ കോലഞ്ചേരിയിൽ എത്തിച്ചേർന്നതോടെയാണ് സമ്മേളന പരിപാടികൾക്ക് തുടക്കമായത്.INTUC ജില്ലാ സെക്രട്ടറി കെ കെ ഇബ്രാഹിംകുട്ടി പതാക ഉയർത്തി.

സ്വാഗത സംഘം ചെയർമാൻ ഏലിയാസ് കാരിപ്ര, കൺവീനർ പോൾസൺ പീറ്റർ , ജില്ലാ ട്രഷറർ സ്ലീബാ സാമുവൽ , സ്വാഗത സംഘം ട്രഷറർ എം പി സലിം , എം എസ് മുരളി, എൻ എൻ രാജൻ, പട്ടിമറ്റം ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് കെ വി എൽദോ,സ്ലീബാ സാമുവൽ , നവാസ് പട്ടിമറ്റം,ഹേമലത രവി , ബേസിൽ തണ്ണിക്കോട്ട്,വിൽസൺ സി തോമസ്,ബെന്നി പുത്തൻവീടൻ, തുടങ്ങിയവർ പങ്കെടുത്തു.