Home India INTUC എറണാകുളം ജില്ലാ സമ്മേളനത്തിന് കോലഞ്ചേരിയിൽ വർണ്ണാഭമായ തുടക്കം.

INTUC എറണാകുളം ജില്ലാ സമ്മേളനത്തിന് കോലഞ്ചേരിയിൽ വർണ്ണാഭമായ തുടക്കം.

0
INTUC എറണാകുളം ജില്ലാ സമ്മേളനത്തിന് കോലഞ്ചേരിയിൽ വർണ്ണാഭമായ തുടക്കം.

ഡിസംബർ 3,4 തീയതികളിൽ കോലഞ്ചേരിയിൽ നടക്കുന്ന ​INTUC ജില്ലാ സമ്മേളനത്തിന് കൊടി ഉയർന്നു. സമ്മേളനത്തിന് മുന്നോടിയായി ജില്ലയിലെ മുന്ന് മേഖലകളിൽ നിന്നായി എത്തിയ കൊടിമരപതാകജാഥ കോലഞ്ചേരിയിൽ എത്തിച്ചേർന്നതോടെയാണ് സമ്മേളന പരിപാടികൾക്ക് തുടക്കമായത്. INTUC ജില്ലാ സെക്രട്ടറി കെ കെ ഇബ്രാഹിംകുട്ടി പതാക ഉയർത്തി.

സ്വാഗത സംഘം ചെയർമാൻ ഏലിയാസ് കാരിപ്ര, കൺവീനർ പോൾസൺ പീറ്റർ , ജില്ലാ ട്രഷറർ സ്ലീബാ സാമുവൽ , സ്വാഗത സംഘം ട്രഷറർ എം പി സലിം , എം എസ് മുരളി, എൻ എൻ രാജൻ, പട്ടിമറ്റം ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് കെ വി എൽദോ, സ്ലീബാ സാമുവൽ, നവാസ് പട്ടിമറ്റം, ഹേമലത രവി, ബേസിൽ തണ്ണിക്കോട്ട്, വിൽസൺ സി തോമസ്, ബെന്നി പുത്തൻവീടൻ, തുടങ്ങിയവർ പങ്കെടുത്തു.

3-ാം തീയതി ഞായറാഴ്ച്ചവൈകീട്ട് 3 മണിയ്ക്ക് കോലഞ്ചേരി ഹിൽടോപ്പിൽ നിന്നും സമ്മേളനന​ഗരിയിലേയ്ക്ക് കാൽലക്ഷത്തോളം പേർ പങ്കെടുക്കുന്ന ജില്ലാ റാലി നടക്കും. തുടർന്ന് നടക്കുന്നപൊതു സമ്മേളനം രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. INTUC സംസ്ഥാന പ്രസിഡന്റ് ആർ ചന്ദ്രശേഖരൻ മുഖ്യപ്രഭാഷണം നടത്തും. 4 -ാം തീയതി നടക്കുന്ന പ്രതിനിധി സമ്മേളനത്തിൽ രാഷ്ട്രീയ നിരീക്ഷകൻ അഡ്വ.എ ജയശങ്കർ പങ്കെടുക്കും.

LEAVE A REPLY

Please enter your comment!
Please enter your name here